കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കി ബിഹാറില്‍ നിന്നൊരു സംഘം!! അമിത് ഷാക്ക് മുന്നില്‍ വച്ചത് ഒരൊറ്റ ആവശ്യം

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎയില്‍ നിന്ന് ബിജെപിക്ക് വെല്ലുവിളി ഉയരുന്നോ? ബിജെപി നേതാക്കള്‍ പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ബിഹാറില്‍ നിന്ന് ജെഡിയു നേതാക്കള്‍ ദില്ലിയിലെത്തിയിരിക്കുന്നത്. പ്രധാനമായും അവര്‍ ആവശ്യപ്പെടുന്നത് ജാതി അടിസ്ഥാനമാക്കി ദേശീയതലത്തില്‍ ഒരു ജനസംഖ്യാ കണക്കെടുപ്പ് വേണം എന്നതാണ്.

ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യമാണ് ഭരണത്തിലുള്ളത്. ജാതി സെന്‍സസിന് ബിജെപി നേതാക്കളില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് വിവാദമായ ഫോണ്‍ചോര്‍ത്തല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിഹാര്‍ സംഘത്തെ താല്‍ക്കാലിമായി അമിത് ഷാ ആശ്വസിപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇറാനെ ചുട്ടുചാമ്പലാക്കുമോ? തിരിച്ചടി വരുന്നുവെന്ന് ഇസ്രായേല്‍, ഒപ്പം ബ്രിട്ടനും അമേരിക്കയും...ഇറാനെ ചുട്ടുചാമ്പലാക്കുമോ? തിരിച്ചടി വരുന്നുവെന്ന് ഇസ്രായേല്‍, ഒപ്പം ബ്രിട്ടനും അമേരിക്കയും...

1

ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുക്ക് വേണമെന്ന് ഏറെ കാലമായി ജെഡിയു ആവശ്യപ്പെടുകയാണ്. ബിഹാര്‍ നിയമസഭയില്‍ ഇക്കാര്യത്തില്‍ രണ്ടു പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ബിജെപിയുടെ പിന്തുണയോടെയാണ് രണ്ട് തവണയും പ്രമേയങ്ങള്‍ പാസാക്കിയത്. എന്നാല്‍ പല ബിജെപി നേതാക്കളും ഇതിനെതിരെ സംസാരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗികമായ തീരുമാനം ഉണ്ടെങ്കിലേ ജനസംഖ്യാ കണക്കെടുപ്പ് നടക്കൂ. അതുകൊണ്ടാണ് ബിഹാറില്‍ നിന്ന് ജെഡിയു സംഘം ദില്ലിയിലെത്തിയത്.

2

ജെഡിയുവിന്റെ പുതിയ അധ്യക്ഷനാണ് ലാലന്‍ സിങ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. തൊട്ടുപിന്നാലെ ജെഡിയു നേതാക്കള്‍ പുതിയ വിഷയങ്ങള്‍ ഏറ്റെടുക്കുകയാണ്. അതില്‍ ആദ്യത്തേതാണ് ജാതി അടിസ്ഥാനമാക്കി ദേശീയതലത്തില്‍ ഒരു ജനസംഖ്യാ കണക്കെടുപ്പ് വേണം എന്നത്. ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഘം ഏറെ നേരം ചര്‍ച്ച നടത്തി. അമിത് ഷായുടെ പ്രതികരണം തൃപ്തികരമാണ് എന്ന് നേതാക്കള്‍ പ്രതികരിച്ചു.

3

ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയമായി വലിയ കോളിളക്കമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ക്ക് ആശങ്കയുണ്ട്. കൃത്യമായ പുതിയ കണക്കുകള്‍ പുറത്തുവന്നാല്‍ ജനസംഖ്യ അടിസ്ഥാനമാക്കി സാമൂഹിക ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ആവശ്യപ്പെടാന്‍ ജെഡിയു ആലോചിക്കുന്നു. കൃത്യമായ കണക്കില്ലാത്തത് വികസന പ്രവര്‍ത്തനങ്ങളെയും സംവരണത്തെയും ബാധിക്കുന്നു എന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്. രാജ്യത്തിന്റെ സമ്പൂര്‍ണമായ മുന്നേറ്റം സാധ്യമാകണമെങ്കില്‍ ജാതി അടിസ്ഥാനമാക്കി സെന്‍സസ് നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടിമേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടി

4

2019, 2020 വര്‍ഷങ്ങളില്‍ ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് അമിത് ഷാ ജെഡിയു നേതാക്കളുടെ സംഘത്തിന് ഉറപ്പ് നല്‍കി. അമിത് ഷായുടെ പ്രതികരണത്തില്‍ വിശ്വാസമുണ്ടെന്ന് ജെഡിയു നേതാക്കള്‍ പറഞ്ഞു. ഇനി അടുത്ത നീക്കത്തിന് ഒരുങ്ങുകയാണ് ലാലന്‍ സിങും മറ്റു ജെഡിയു നേതാക്കളും.

5

ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ബിജെപി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ലാലന്‍ സിങ് നല്‍കിയ മറുപടി നിയമസഭ പാസാക്കിയ പ്രമേയം എടുത്തുപറഞ്ഞാണ്. രണ്ടു തവണയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഐക്യകണ്‌ഠ്യേന ആയിരുന്നു രണ്ടും പാസാക്കിയത്. ബിജെപിയുടെ എംഎല്‍എമാരും അനുകൂലിച്ചിട്ടുണ്ട്. പിന്നെ എന്തിന് സംശയിക്കണമെന്നും ലാലന്‍ സിങ് ചോദിക്കുന്നു. അവരുടെ പാര്‍ട്ടി തലത്തിലുള്ള തീരുമാനത്തെ കുറിച്ച് എനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്താനും ജെഡിയുവിന് പദ്ധതിയുണ്ട്.

6

ജെഡിയു എംപിമാര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് ആദ്യം തീരമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ആയിരുന്നു ലഭിച്ച മറുപടി. തുടര്‍ന്നാണ് അവര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. ഇനിയും പ്രധാനമന്ത്രിയെ കാണാന്‍ അവസരം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിയുവും ബിജെപിയും ഒട്ടേറെ വിഷയങ്ങളില്‍ ഭിന്നത രൂക്ഷമാകുകയാണ്. അതിനിടെയാണ് ജാതി സെന്‍സസ് ജെഡിയു ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?

7

ജാതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളുണ്ട് ഉത്തരേന്ത്യയില്‍. പിന്നാക്ക വിഭാഗക്കാരുടെ പാര്‍ട്ടികളെല്ലാം ജാതി സെന്‍സസിന് അനുകൂലമാണ്. കൃത്യമായ കണക്ക് ലഭിച്ചാല്‍ മാത്രമേ വികസന അജണ്ടകള്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ സാധിക്കൂ എന്നാണ് ജെഡിയുവിന്റെ നിലപാട്. 1931ലാണ് ഇതിന് മുമ്പ് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടന്നതെന്ന് ലാലന്‍ സിങ് പറയുന്നു. പിന്നീട് രാജ്യം വളരെ മാറിയെന്നും ഈ സാഹചര്യത്തില്‍ പുതിയ സെന്‍സസ് ആവശ്യമാണെന്നും ജെഡിയു നേതൃത്വം ആവശ്യപ്പെടുന്നു. 90 വര്‍ഷത്തിന് ശേഷമാണ് ജാതി സെന്‍സസ് ആവശ്യം ശക്തമാകുന്നതെന്ന കാര്യവും ജെഡിയു നേതാക്കള്‍ എടുത്തുപറയുന്നു.

ബിഗ് ബോസ് സീസൺ 4 അവതാരകൻ;സൂചന നൽകിയ മോഹൻലാൽ.. അടുത്ത ഷോയിൽ ഈ 3 കൂട്ടർ വേണ്ടെന്ന് പ്രേക്ഷകർബിഗ് ബോസ് സീസൺ 4 അവതാരകൻ;സൂചന നൽകിയ മോഹൻലാൽ.. അടുത്ത ഷോയിൽ ഈ 3 കൂട്ടർ വേണ്ടെന്ന് പ്രേക്ഷകർ

8

അതിനിടെ ബിജെപിയെ വെട്ടിലാക്കി പുതിയ ആവശ്യവുമായി നിതീഷ് കുമാര്‍ രംഗത്തുവന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ സംഭവത്തില്‍ സഖ്യകക്ഷി തന്നെ അന്വേഷണം ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയാണ്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി ചില കേന്ദ്ര മന്ത്രിമാരുടെ വരെ ഫോണ്‍ ഇസ്രായേലിന്റെ സഹായത്തോടെ ചോര്‍ത്തി എന്നതാണ് പെഗാസസ് വിവാദം.

ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
BJP Smell Doubts over JDU Move as Party Delegates met Amit Shah for Caste Based Census
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X