'ഓപ്പറേഷന്‍ താമരയ്ക്ക് ഉപയോഗിച്ചത് 1000 കോടി'.. ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ്
ബെംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ഒഴുക്കിയത് 1000 കോടി രൂപയാണെന്ന ആരോപണവുമായി ജെഡിഎസ്. ന്യൂസ് 18 പുറത്തുവിട്ട റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ചാണ് ജെഡിഎസ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപിക്ക് ഇത്രയും കോടികള്‍ എവിടെ നിന്ന് ലഭിക്കുന്നുവെന്നും ട്വീറ്റില്‍ ജെഡിഎസ് ചോദിക്കുന്നു.

'കര്‍ണാടകത്തില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ബിജെപി 1000 കോടിയാണ് ഒഴുക്കിയത്. അതായത് മിസോറാം, മണിപ്പൂര്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ വാര്‍ഷിക ബജറ്റിന്‍റെ ഏകദേശം 10 ശതമാനം. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും ഇത്രയും തുക എങ്ങനെ എവിടെ നിന്നാണ് ലഭിക്കുന്നത്. അഴിമതി രഹിത ഭരണം എന്നത് കടലാസില്‍ മാത്രമാണ്, യാഥാര്‍ത്ഥ്യം ഇതാണ്' ,ട്വീറ്റില്‍ പറയുന്നു.
അതേസമയം രാജിവെച്ച 14 പേരില്‍ എട്ട് പേരുടെ രാജി ചട്ടപ്രകാരമല്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ രംഗത്തെത്തി. രാജി നല്‍കിയ മുഴുവന്‍ പേരും തന്നെ നേരിട്ട് കണ്ടിട്ടില്ല. നേരില്‍ വന്ന് രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.ഇതിനിടെ കെസി വേണുഗോപാലിനെതിരെ കലാപക്കൊടി ഉയര്‍ത്തി സസ്പെന്‍റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ് കൂടി രാജിവെച്ചതോടെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 15 ആയി. അതേസമയം സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് വ്യക്തമാക്കി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമര പരിപാടികള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.












Click it and Unblock the Notifications