കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചില്ലറ കളിയല്ല, ലോക്സഭ തിരഞ്ഞെടുപ്പിന് ബിജെപി പൊടിച്ചത് 27000 കോടിയെന്ന് റിപ്പോര്‍ട്ട്

  • By
Google Oneindia Malayalam News

ദില്ലി: 2014 നെക്കാള്‍ വമ്പന്‍ വിജയമാണ് ഇത്തവണ ബിജെപി കൈവരിച്ചത്. എന്നാല്‍ ഈ വിജയം സ്വന്തമാക്കാന്‍ ബിജെപി പൊടിച്ചത് ചില്ലറ തുകയൊന്നുമല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 27000 കോടി രൂപയാണ് ബിജെപി പ്രചരണത്തിന് മാത്രം ഉപയോഗിച്ചതെന്ന് സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആകെ ചിലവായ തുകയുടെ 45 ശതമാനവും ബിജെപിയാണ് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

bjpnote

<strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!</strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!

1998 ല്‍ ബിജെപി 20 ശതമാനം തുകയാണ് ഉപയോഗിച്ചത്.അതാണ് ഒറ്റയടിക്ക് 45 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. അതേസമയം 2009 ല്‍ കോണ്‍ഗ്രസ് 40 ശതമാനം തുക തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചപ്പോള്‍ ഇപ്പോള്‍ അത് 15 നും 20 ശതമാനത്തിനിടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

<strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!</strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം 60,000 കോടി ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 12,000-15,000 കോടിയ്ക്കും ഇടയില്‍ തുക വോട്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പബ്ലിസിറ്റിക്കായി 20,000-25,000 കോടിയ്ക്ക് ഇടയിലും തുക ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഒരു ലോക്സഭ മണ്ഡലത്തില്‍ കുറഞ്ഞത് 100 കോടിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണമൊഴുകിയത് ഈ തെരഞ്ഞെടുപ്പിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവഴിച്ചിട്ടുള്ളത് ഈ തുകയുടെ 15-20 ശതമാനം വരെയാണ്.

English summary
BJP spent 27,000 crores for lok sabha election says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X