Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി പൊടിച്ചത് 340 കോടി രൂപ, യുപിയിൽ മാത്രം 221 കോടി..കണക്കുകൾ പുറത്ത്

ദില്ലി: ഈ വർഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രചരണത്തിനായി ബി ജെ പി ചെലവഴിച്ചത് 344.27 കോടി രൂപ. 2017 ൽ ചെലവഴിച്ചതിനെക്കാൾ 58 ശതമാനത്തിന്റെ വർധനവാണ് ഇത്. 218.26 കോടിയായിരുന്നു അന്ന് ചെലവഴിച്ചത്. ഏകദേശം 58 ശതമാനത്തിലധികം വർധനയാണ് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 പണം എറിഞ്ഞിട്ടും ഭൂരിപക്ഷം കുറഞ്ഞ് യുപി

യുപിയിലാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 221.32കോടി രൂപ. 2017 നെ അപേക്ഷിച്ച് 26 ശതമാനത്തിലധം തുകയാണ് 2022 ൽ ബി ജെ പി സംസ്ഥാനത്ത് ചെലവഴിച്ചത്. അധികാര തുടർച്ച നേടിയെങ്കിലും പണമെറിഞ്ഞിട്ടും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ ബി ജെ പി വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബി ജെ പി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രണ്ട് സംസ്ഥാനങ്ങൾ ഗോവയും പഞ്ചാബുമാണ്.

 പഞ്ചാബിൽ നിലംതൊടാനാകാതെ ബി ജെ പി

ഇത്തവണ 36.70 കോടി രൂപയാണ് ബി ജെ പി പഞ്ചാബിൽ ചെലവഴിച്ചത്. 2017 ലാകട്ടെ വെറും 7.43 കോടി രൂപ. എന്നാൽ അഞ്ച് മടങ്ങ് അധികം പണം ചെലവഴിച്ചിട്ടും ഇക്കുറിയും പഞ്ചാബിൽ നിലം തൊടാൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. അമരീന്ദർ സിംഗിന്റെ പാർട്ടിയായിരുന്ന പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച പാർട്ടിക്ക് കനത്ത നിരാശയായിരുന്നു നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ ആകെ ലഭിച്ചത് രണ്ട് സീറ്റുകളായിരുന്നു.

 ഗോവയിലും പണമെറിഞ്ഞ് ബി ജെ പി

ബി ജെ പി അധികാര തുടർച്ച നേടിയ മറ്റൊരു സംസ്ഥാനമായ ഗോവയിൽ 19.07 കോടിയായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചെലവ്. 4.3 കോടിയായിരുന്നു 2017 ൽ ബി ജെ പി ഗോവയിൽ ചെലവഴിച്ചത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും 23.52 കോടി രൂപയും (2017 ൽ 7.86 കോടി രൂപ) 43.67 കോടി രൂപയും (2017 ൽ 23.48 കോടി രൂപ) ആയിരുന്നു. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഭരണതുടർച്ച നേടാൻ പാർട്ടിക്ക് സാഘിച്ചു.

കോൺഗ്രസ് ചെലവ്


പൊതുയോഗങ്ങൾ, ജാഥകൾ, പരസ്യങ്ങൾ എന്നിവയ്ക്കാണ് ബി ജെ പി ഇത്രയും തുക ചെലവഴിച്ചത്. വെർച്വൽ പ്രചാരണത്തിനായി പാർട്ടി 12 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലായി കോൺഗ്രസിന്റെ പ്രചരണ ചെലവിലും വൻ വർധനവമാണ് ഉണ്ടായത്. 2022ൽ 194.80 കോടി രൂപയാണ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കോൺഗ്രസ് ചെലവഴിച്ചത്. 2017 ൽ 108.14 കോടിയായിരുന്നു. അതായത് 80 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. കോൺഗ്രസ് ഓരോ സംസ്ഥാനങ്ങളിലും ചെലവഴിച്ചത് എത്ര തുകയാണെന്ന് വ്യക്തമല്ല.വെർച്വൽ പ്രചരണങ്ങളിൽ ബി ജെ പിയെക്കാൾ കൂടുതൽ തുക കോൺഗ്രസ് ചെലവഴിച്ചിട്ടുണ്ട്. 15.67 കോടിയാണ് കോൺഗ്രസ് ചെലവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+