കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകള്‍ക്ക് ചെലവാക്കിന്നത് ലക്ഷങ്ങള്‍: വോട്ടര്‍മാരെ വലയിലാക്കാന്‍ ബിജെപി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വോട്ടര്‍മാരെ വലയിലാക്കാന്‍ BJP | Oneindia Malayalam

ദില്ലി: ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പെയിന് വേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് പുറത്ത്. ഫേസ്ബുക്ക് വീക്ക്‌ലി ആഡ് ലൈബ്രറി റിപ്പോര്‍ട്ട് പ്രകാരം മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന ഫേസ്ബുക്ക് പേജില്‍ മാത്രം മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള ഒരാഴ്ച കാലം രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത് 46.6 ലക്ഷം രൂപ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ പേജുകള്‍ക്കുമായി ഈ കാലയളവില്‍ ആകെ ചെലവഴിച്ചത് 1.5 കോടി രൂപയാണ്.

<strong>2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ</strong>2022നായി നിങ്ങള്‍ സജ്ജമാണോ? അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ചോദ്യം, പ്രവര്‍ത്തകരുടെ മറുപടി ഇങ്ങനെ

ഇതില്‍ തന്നെ പ്രധാനപ്പെട്ട 20 പേജുകള്‍ക്ക് മാത്രമായി ചെലവഴിച്ചത് 1.1 കോടി രൂപയിലധികമാണ്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പേജിന് ശേഷം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (17.52 ലക്ഷം രൂപ)യുടെ പ്രോ വൈ എസ് ആര്‍ കോണ്‍ഗ്രസ് ആഡ്‌സാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ബി.ജെ.പിയുടെ 'ഭാരത് കെ മന്‍ കി ബാത്ത്' (9.68 ലക്ഷം രൂപ) മൂന്നാം സ്ഥാനത്ത് എന്നിങ്ങനെയാണ് കണക്കുകള്‍.

facebookmobile-1

മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ 20 പേജുകള്‍ ചെലവഴിച്ച കണക്കുകളും അതിന് തൊട്ടുമുന്നിലെ ആഴ്ച പരസ്യത്തിനായി ചെലവഴിച്ച കണക്കുകളും താരതമ്യം ചെയ്യുമ്പോള്‍ ഭാരത് കീ മന്‍ കീ ബാത്ത് ആണ് 27 ലക്ഷം രൂപയുമായി ആദ്യത്തെ ആഴ്ച മുന്നിലുണ്ടായിരുന്നത്. ഈ ആഴ്ച 17 ലക്ഷം താഴോട്ട് പോയി മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി പേജിന്റേത് 31 ലക്ഷമായി കൂടി. അതേപോലെ, ബിജെപി അനുകൂല ഫേസ്ബുക്ക് പേജായ നാഷന്‍ വിത്ത് നമോ കഴിഞ്ഞ ആഴ്ച രണ്ടാം (17.7 ലക്ഷം രൂപ) സ്ഥാനത്തായിരുന്നത് ഈ ആഴ്ച 11 ലക്ഷമായി കുറഞ്ഞു.


ആകെയുള്ള കണക്കെടുക്കുമ്പോള്‍ ബിജെപി അനുകൂല പേജുകള്‍ 67 ലക്ഷം രൂപയും, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 24 ലക്ഷവും, ബിജെഡി-ബജറ്റ് പരസ്യങ്ങള്‍ (10.5 ലക്ഷം രൂപ), കോണ്‍ഗ്രസിന്റെ അനുകൂല പരസ്യങ്ങള്‍ (8 ലക്ഷം) എന്നിങ്ങനെയാണ്. ബിജെപി അനുകൂല പേജുകള്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സഹായിക്കുന്നു. ഒരു പ്രത്യേക പേജ് സ്‌പോണ്‍സര്‍ ചെയ്ത രാഷ്ട്രീയ പരസ്യങ്ങളുടെ സ്വഭാവം പരിശോധിക്കാന്‍ ഫേസ്ബുക്കിന്റെ പരസ്യ ലൈബ്രറി ഡാറ്റ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. മൈ ഫസ്റ്റ് വോട്ട് ഫോര്‍ നരേന്ദ്ര മോദി എന്ന പേജ് ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്ന് മാസം മുന്‍പാണ് രൂപീകരിച്ചിരിക്കുന്നത്. ആകര്‍ഷകമായ സാധനങ്ങളോട് കൂടിയാണ് ഈ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ബാഡ്ജുകള്‍, ബാഗുകള്‍, ടി-ഷര്‍ട്ടുകള്‍, ഫോണ്‍ കവര്‍, തൊപ്പികള്‍ മുതലായവയാണ് പേജിലൂടെ നല്‍കി കൊണ്ടാണ് പ്രചരണ പരിപാടികള്‍. മികച്ച ഒരു ഇന്ത്യയ്ക്കായി നിങ്ങളുടെ ആദ്യ വോട്ട് മോദിക്ക് നല്‍കൂ അതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂയെന്നാണ് ഈ പേജിലുള്ള പരസ്യങ്ങള്‍ പറയുന്നത്.

English summary
BJP spents 50 lakhs for pro bjp facebook pages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X