ഇങ്ങനേയും വന്ദേമാതരം പാടാം; ബിജെപി നേതാവിന്റെ വന്ദേമാതരം വൈറലാകുന്നു
ദേശീയ ഗീതമായ വന്ദേമാതരം നിർബന്ധമാക്കണമെന്ന വിഷയത്തിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലാണ് നവീൻകുമാർ വന്ദേമാതരം വരികൾ തെറ്റിച്ചു പാടിയത്.
ദില്ലി: ബിജെപി നേതാവിന്റെ വന്ദേമാതരം സോഷ്യൽ മിഡിയയിൽ വൈറലാകുന്നു. ബിജെപി വക്തവ് നവീൻ കുമാറാണ് വന്ദേമാതരത്തിന്റെ വരികൾ തെറ്റിച്ചു പാടിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദേശീയ ഗീതമായ വന്ദേമാതരം നിർബന്ധമാക്കണമെന്ന വിഷയത്തിൽ സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലാണ് നവീൻകുമാർ വന്ദേമാതരം വരികൾ തെറ്റിച്ചു പാടിയത്.

ചാനൽ ചർച്ചക്കിടെ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം മുഫ്തി ഇജാസ്അർഷാദ് ഖാസിമി നവീൻ കുമാർ സിങ്ങിനെ വന്ദേമാതരം ചൊല്ലി ദേശസ്നേഹം തെളിയിക്കാൻ വെല്ലുവിളിച്ചിരുന്നു. തുടർന്ന് വെല്ലുവിളി സ്വീകരിക്കുകയായിരുന്നു നവീൻ . എന്നാൽ ആദ്യത്തെ രണ്ടു വരികൾ പോലും ശരിയായി പാടൻ ബിജെപി നേതാവിന് കഴിഞ്ഞിരുന്നില്ല.
എന്നാൽ ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ നവീനെ പരസ്യമായി തന്നെ വിമർശിച്ചിരുന്നു. എന്നാൽ നേതാവ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. മൊബൈലിൽ നോക്കിയാണ് അദ്ദേഹം വന്ദേമാതരം ചെല്ലിയത്. എന്നിരുന്നിട്ടും വരികളെല്ലാം തെറ്റിച്ചാണ് അദ്ദേഹം പാടിയത്. ചാനൽ ചർച്ചയുടെ വിഡിയോ മാധ്യമങ്ങളിൽ വൈറലായതോടെ ബിജെപിക്കെതിരെ രൂക്ഷവിമർശനങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ട്












Click it and Unblock the Notifications