കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസ്; നിഹാല്‍ ചന്ദിന് ബിജെപിയുടെ പിന്തുണ

Google Oneindia Malayalam News

ദില്ലി: ലൈംഗികാപവാദത്തില്‍ പെട്ട കേന്ദ്ര സഹ മന്ത്രി നിഹാല്‍ ചന്ദിന് പൂര്‍ണ പിന്തുണ നല്‍കാന്‍ ബി ജെ പിയുടെ തീരുമാനം. കഴിഞ്ഞ ദിവസം നിഹാല്‍ ചന്ദ് ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനെ സന്ദര്‍ശിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗ് നിഹാല്‍ ചന്ദിന്റെ വിശദീകരണത്തില്‍ തൃപ്തനാണ് എന്നാണ് വിവരം.

കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി, നിഹാല്‍ ചന്ദിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി വക്താക്കളോട് ആവശ്യപ്പട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സീനിയര്‍ നേതാക്കളായ രവി ശങ്കര്‍ പ്രസാദ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരോട് കേസില്‍ നേരിട്ട് ഇടപെടാനും കേസ് പഠിക്കാനും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

protest-against-chand

2011 ല്‍ നിഹാല്‍ ചന്ദും മറ്റ് പതിനാറ് പേരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേന്ദ്രമന്ത്രിക്കെതിരായ പരാതി. കേന്ദ്ര മന്ത്രിസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരേയൊരു പ്രതിനിധിയായ ചന്ദിനെതിരെ ജയ്പൂര്‍ മെട്രോപൊളിറ്റന്‍ കോടതി നോട്ടീസ് അയച്ചിരുന്നു. രാസവളം കീടനാശിനി വകുപ്പിലെ സഹമന്ത്രിയാണ് 43 കാരനായ നിഹാല്‍ ചന്ദ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ നിന്നുള്ള എം പിയാണ്.

പീഡനക്കേസില്‍ ആരോപണം നേരിടുന്ന നിഹാല്‍ ചന്ദ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു. പീഡനത്തിന് ഇരയായ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നു. പരാതി പിന്‍വലിച്ചാല്‍ ജോലിയും പണവും തരാമെന്ന് വാഗ്ദാനമുണ്ടെന്നും യുവതി പറഞ്ഞു. കേസ് പിന്‍വലിക്കാത്ത പക്ഷം ജീവന് വരെ ഭീഷണിയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

English summary
Report says that BJP spokespersons asked to back MoS Nihal Chand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X