കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഖട്ടാര്‍, ദില്ലിയിലെത്തി ഗവര്‍ണറെ കാണും

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി. സര്‍ക്കാരുണ്ടാക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അവകാശവാദമുന്നയിച്ചു. സംസ്ഥാനത്ത് ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയതോടെയാണ് ഈ നീക്കം. അതേസമയം ദില്ലിയിലേക്ക് അമിത് ഷാ ഖട്ടാറിനെ വിളിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഖട്ടാര്‍ ഗവര്‍ണറെ ദില്ലിയില്‍ വെച്ച് കാണും. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

1

ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി അദ്ദേഹത്തിന് സഖ്യമുണ്ടാക്കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ചൗത്താല ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് സൂചന. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച ബിജെപിയുടെ വോട്ട് ശതമാനത്തില്‍ 22 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി സംസ്ഥാനത്ത് നേടിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റുകളും ബിജെപി നേടിയിരുന്നു. ഖട്ടാര്‍ മന്ത്രിസഭയിലെ നിരവധി മന്ത്രിമാരും ഇത്തവണ പരാജയമറിഞ്ഞിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ജെജെപി പ്രവര്‍ത്തകര്‍ വലിയ ആഘോഷം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 9 സീറ്റുകള്‍ ഇതുവരെ ദുഷ്യന്തിന്റെ പാര്‍ട്ടി നേടി കഴിഞ്ഞു. കുറച്ച് സീറ്റില്‍ ലീഡും നേടുന്നുണ്ട്. അടുത്ത മുഖ്യമന്ത്രി പദത്തിനായി ദുഷ്യന്ത് ചൗത്താല രംഗത്തുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ദുഷ്യന്തിന് ഓഫര്‍ ചെയ്തിട്ടുണ്ട്.

നിലവില്‍ ബിജെപി 40 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി 36.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച അതേ ശതമാനം വോട്ടുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 28.42 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബിജെപി കര്‍ണാടകത്തിലെ പോലൊരു പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ വന്‍ നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ദുഷ്യന്തിന് നല്‍കാന്‍ ബിജെപി തയ്യാറല്ല.

 ബിജെപിയോ കോണ്‍ഗ്രസോ.... ജെജെപിയുടെ നിര്‍ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക് ബിജെപിയോ കോണ്‍ഗ്രസോ.... ജെജെപിയുടെ നിര്‍ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക്

English summary
bjp staked claim to form govt in haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X