Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ യോഗി അടിച്ച് തൂക്കി, ഉപമുഖ്യമന്ത്രിയെ അഖിലേഷ് തൂക്കി, മൗര്യ തോറ്റതില്‍ അമ്പരപ്പ്

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വിജയം ആഘോഷിക്കണോ വേണ്ടയോ എന്ന നിലപാടിലാണ്. യോഗി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തോറ്റിരിക്കുകയാണ്. ജന്മദേശമായ കൗശംബിയില്‍ നിന്നാണ് മൗര്യ മത്സരിച്ചത്. എന്നാല്‍ പല്ലവി പട്ടേല്‍ എന്ന ജയന്റ് കില്ലര്‍ മൗര്യയെ നിലംപരിശാക്കി. 7337 വോട്ടിനാണ് സിരാതുവില്‍ നിന്ന് അദ്ദേഹം തോറ്റത്. യോഗി സര്‍ക്കാരിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിത്. സിരാതുവില്‍ നിന്ന് 2012ല്‍ മൗര്യ വിജയിച്ചിരുന്നു. എന്നാല്‍ 2017 മൗര്യ മത്സരിച്ചിരുന്നില്ല. ഉച്ചയോടെ തന്നെ 1500 വോട്ടിന് പിന്നിലായിരുന്നു അദ്ദേഹം. ഇവിഎം കൃത്രിമത്വം ബിജെപിയും എസ്പിയും ഒരുപോലെ ഉന്നയിച്ച മണ്ഡലമാണ് സിരാതു.

1

കല്ലേറിന്റെയും വെടിയൊച്ചകളുംസിരാതുവിലുണ്ടായിരുന്നു. തോല്‍വി സമ്മതിക്കുന്നതായി മൗര്യ ഒടുവില്‍ പറഞ്ഞു. പക്ഷേ ബിജെപി ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വിയായിരുന്നു മൗര്യ നേരിട്ടത്. 98941 വോട്ടാണ് മൗര്യക്ക് ലഭിച്ചത്. പല്ലവിക്ക് 1,06278 വോട്ട് ലഭിച്ചു. ബിജെപിയുടെ ഒബിസി മുഖമായിരുന്നു മൗര്യ. ബിജെപിക്ക് ഈ വോട്ട് വളരെ നിര്‍ണായകവുമായിരുന്നു. എന്നാല്‍ സിരാതുവില്‍ നിന്ന് ഒബിസി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് ബിജെപിക്ക് നേട്ടമുണ്ടാക്കിയില്ല. സിരാതുവില്‍ നിന്നുള്ള ആദ്യ എംഎല്‍എയാണ് മൗര്യ. 2012 വരെ ബിഎസ്പിയുടെ ശക്തി കേന്ദ്രമായിരുന്നു സിരാതു. ഒബിസി വിഭാഗത്തില്‍ അതിശക്തനായിരുന്നു അദ്ദേഹം. 2014ല്‍ ഫുല്‍പൂരില്‍ നിന്ന് മത്സരിച്ച് മൗര്യ വിജയിച്ചിരുന്നു.

പല്ലവി പട്ടേല്‍ അപ്‌നാദളിലെ നേതാവാണ്. എന്നാല്‍ എസ്പിയുടെ ചിഹ്നത്തിലാണ് അവര്‍ മത്സരിച്ചത്. പല്ലവിയുടെ കന്നിയങ്കം കൂടിയാണിത്. അപ്‌നാദളിന്റെ ദേശീയ വൈസ് പ്രസിഡന്റാണ് അവര്‍. അതിലുപരി അപ്‌നാ ദളിന്റെ മറ്റൊരു വിഭാഗത്തിന്റെ നേതാവ് അനുപ്രിയ പട്ടേലിന്റെ സഹോദരിയാണ് അവര്‍. മണ്ഡലത്തില്‍ ഒരു സാധ്യതയും പല്ലവിക്ക് ഇല്ലായിരുന്നു. ബിജെപിയിലെ പ്രമുഖനെതിരെ മത്സരിക്കുന്നത് ദുരന്തമായി മാറുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എല്ലാ പ്രവചനവും കാറ്റില്‍ പറഞ്ഞു. അപ്‌നാദള്‍ ദേശീയ അധ്യക്ഷന്‍ സോനേലാല്‍ പട്ടേലിന്റെ മൂത്ത മകളാണ് പല്ലവി പട്ടേല്‍. പിതാവിന്റെ മരണ ശേഷമാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്.

2017ല്‍ അപ്‌നാദള്‍ അനുപ്രിയ വിഭാഗം സിരാതുവില്‍ വിജയം നേടിയിരുന്നു. അതാണ് പിടിച്ചെടുത്തത്. വനിതാ വോട്ടര്‍മാരിലാണ് പല്ലവി ഫോക്കസ് ചെയ്തത്. ഒപ്പം വിലക്കയറ്റവും തൊഴിലില്ലായ്മയും പല്ലവി ചര്‍ച്ചയാക്കി. തെരുവ് പശു വിഷയവും മണ്ഡലത്തില്‍ ഇവര്‍ ചര്‍ച്ചയായിരിക്കുന്നു. അഖിലേഷും ഭാര്യ ഡിംപിള്‍ യാദവും ജയാ ബച്ചനും അടക്കമുള്ളവര്‍ പല്ലവിക്കായി പ്രചാരണത്തിന് എത്തിയിരുന്നു. അതേസമയം 2016ല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു കേശവ് പ്രസാദ് മൗര്യ. മൗര്യയുടെ നേതൃത്വത്തില്‍ വന്‍ വിജയം ബിജെപി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദം ലഭിച്ചത്. എംഎല്‍സി തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മൗര്യ നിയമസഭയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+