Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്‌ന സ്‌ഫോടനം ബിജെപി മുതലാക്കും: കോണ്‍ഗ്രസ്

ദില്ലി: നരേന്ദ്രമോഡിയുടെ റാലി ദിവസം പട്‌നയിലുണ്ടായ സ്‌ഫോടനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി മുതലാക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞു. സി എന്‍ എന്‍ - ഐ ബി എന്‍ എഡിറ്റര്‍ ഇന്‍ ചീഫ് രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് സിംഗ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.

സ്‌ഫോടനങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്ന ഒരു പാര്‍ട്ടിയേ ഉള്ളൂ, അത് ബി ജെ പിയാണ്. പട്‌ന സ്‌ഫോടനങ്ങളെ താന്‍ രാഷ്ട്രീയവല്‍ക്കരിക്കരിച്ചിട്ടില്ല എന്നും സിംഗ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പട്‌നയില്‍ സ്‌ഫോടനം നടന്ന ഉടനെ ദിഗ് വിജയ് സിംഗ് ട്വിറ്ററില്‍ ഇട്ട പോസ്റ്റുകള്‍ രാഷ്ട്രീയപരമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

dig vijay singh

പട്‌നയില്‍ വീണ്ടും ഒരു സ്‌ഫോടനം. നരേന്ദ്രമോഡിക്ക് ബിഹാറിലേക്കുള്ള പറ്റിയ അരങ്ങേറ്റം എന്നായിരുന്നു സിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ പ്രതികരണം രാഷ്ട്രീയപരമായിരുന്നില്ല എന്നാണ് സിംഗ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ എല്ലാവരും എന്നെ തെറ്റിദ്ധരിക്കുകയാണ്. പട്‌ന സ്‌ഫോടനത്തെക്കുറിച്ചുള്ള ട്വീറ്റിനെക്കുറിച്ച് സങ്കടമില്ല.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പട്‌നയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി എന്ന് ദിഗ് വിജയ് സിംഗ് കുറ്റപ്പെടുത്തി. അപകടകരമായ സുരക്ഷാ വീഴ്ചയാണിത്. ഇതിന്റെ പിന്നിലുള്ള ആളുകളെ കണ്ടുപിടിക്കേണ്ടത് നിതീഷ് കുമാറിന്റെ ചുമതലയാണ്.

താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടാകുകയില്ലായിരുന്നു എന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. സഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ ട്വിറ്ററില്‍ പോസ്റ്റ് എഴുതിയ നരേന്ദ്രമോഡിയെയും സിംഗ് വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+