കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 കോടി അംഗത്വത്തിന് ബിജെപി.... ലക്ഷ്യം യുപി നിയമസഭാ തിരഞ്ഞെടുപ്പ്, 13 സീറ്റില്‍ പണി തുടങ്ങി!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കരുത്ത് തെളിയിക്കാന്‍ മറ്റൊരു ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. പക്ഷേ അതിന് വീണ്ടും വന്‍ നേട്ടങ്ങള്‍ക്കാണ് ബിജെപിയുടെ ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. അംഗത്വം വര്‍ധിപ്പിച്ച് ഗ്രൗഥണ്ട് തലത്തില്‍ കൂടുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യം ഏറ്റെടുത്തിരിക്കുന്നത് വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാണ്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി.

യുപിയില്‍ ഇനി വരാനൊരുങ്ങുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപി വലിയ നേട്ടം ലക്ഷ്യമിടുന്നത്. ഇതില്‍ എല്ലാ സീറ്റും തൂത്തുവാരിയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ തന്നെ ബിജെപി അധികാരത്തില്‍ വരുമെന്ന് ഉറപ്പിക്കാനാവും. ഇപ്പോള്‍ പ്രതിപക്ഷം ആകെ തകര്‍ന്ന അവസ്ഥയിലാണ്. ഒരേയൊരു വെല്ലുവിൡമാത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്.

യുപി ഉപതിരഞ്ഞെടുപ്പ്

യുപി ഉപതിരഞ്ഞെടുപ്പ്

യുപിയില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം പൊളിഞ്ഞതിന് പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ദുര്‍ബലാവസ്ഥയിലാണ്. ബിജെപി വലിയ ശക്തിയാണ്. ഒറ്റയ്ക്ക് ഇവര്‍ക്ക് ഒരിക്കലും ബിജെപിയെ നേരിടാനുള്ള കരുത്തുമില്ല. എന്നാല്‍ നിസാരമായി തിരഞ്ഞെടുപ്പിനെ കാണാനുള്ള തീരുമാനം ബിജെപിക്കില്ല. അതുകൊണ്ട് 13 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവര്‍ത്തകരെ ഇറക്കി നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

20 കോടി അംഗങ്ങള്‍

20 കോടി അംഗങ്ങള്‍

20 അംഗങ്ങളെയാണ് ബിജെപി അംഗത്വത്തിനായി ലക്ഷ്യമിടുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയും ബിജെപിയാണ്. 11 കോടി അംഗങ്ങളാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. 9 കോടി അടുത്ത യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍ ലഭിക്കുന്ന മണ്ഡലങ്ങളില്‍ പുതിയ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ മികച്ച പദവികള്‍ നല്‍കും.

ലക്ഷ്യം ഉത്തര്‍പ്രദേശ്

ലക്ഷ്യം ഉത്തര്‍പ്രദേശ്

യുപി ഇനി എതിരാളികള്‍ക്ക് ലഭിക്കരുതെന്ന നിര്‍ദേശമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ജെപി നദ്ദ സംസ്ഥാനത്തെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എല്ലാ പാര്‍ലമെന്റ് അംഗങ്ങളെ നദ്ദ കഴിഞ്ഞ ദിവസം കണ്ട് ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. പുതിയ സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനെയും നദ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് നീക്കങ്ങളും അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് കാരണം

ഉപതിരഞ്ഞെടുപ്പ് കാരണം

സംസ്ഥാനത്തെ 11 സീറ്റുകള്‍ ഒഴിവ് വന്നത് എംഎല്‍എ സ്ഥാനത്തുള്ളവര്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചത് കൊണ്ടാണ്. ഹാമിത്പൂര്‍ സീറ്റില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്, അവിടെയുള്ള ബിജെപി എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ടാണ്. ഈ 12 സീറ്റില്‍ ഒന്‍പതെണ്ണം ബിജെപി മത്സരിച്ച് വിജയിച്ചതാണ്. രാംപൂര്‍ സമാജ് വാദി പാര്‍ട്ടി വിജയിച്ച മണ്ഡലമാണ്. അംബേദ്ക്കര്‍ നഗറില്‍ ബിഎസ്പിയാണ് വിജയിച്ചത്. പ്രതാപ്ഗഡില്‍ അപ്‌നാദളും.

വിജയിക്കാന്‍ കാരണങ്ങള്‍

വിജയിക്കാന്‍ കാരണങ്ങള്‍

ബിജെപിക്ക് മണ്ഡലത്തില്‍ വിജയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. 12 സീറ്റും തൂത്തുവാരാന്‍ ഓരോ മണ്ഡലത്തിലും ഓരോ സംസ്ഥാന മന്ത്രിമാരെയാണ് ബിജെപി നിയമിച്ചത്. ഇവരുടെ കീഴില്‍ വലിയൊരു ടീം തന്നെ ഉണ്ടാവും. പ്രചാരണത്തിന് ഓരോ എംപിമാര്‍ വീതവും മണ്ഡലങ്ങളിലുണ്ടാവും. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി കാണാന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം ഒറ്റയ്ക്ക് മത്സരിക്കുന്നത് കൊണ്ട് സീറ്റുകള്‍ തൂത്തുവാരുമെന്ന് ബിജെപി ഉറപ്പിക്കുന്നു.

പ്രിയങ്ക മാത്രം

പ്രിയങ്ക മാത്രം

ബിജെപി മുന്നില്‍ കാണുന്ന ഏക വെല്ലുവിളി പ്രിയങ്ക ഗാന്ധി മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തിയതും പ്രിയങ്കയാണ്. സോന്‍ഭദ്രയിലെ പോരാട്ടം ചെറിയൊരു ആശങ്ക ബിജെപിക്ക് സമ്മാനിക്കുന്നുണ്ട്. എന്നാലും അതിന്റെ പ്രതിസന്ധിയില്ലെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ തകര്‍ക്കുമെന്നും നദ്ദ ഉറപ്പിച്ചിട്ടുണ്ട്. നദ്ദ ഹരിയാനയില്‍ അടക്കം ഇറങ്ങി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയാണ്.

ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍

English summary
bjp starts bypoll preprations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X