കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"മറുപടി ലഭിക്കേണ്ടത് മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും": മധ്യപ്രദേശില്‍ സിഎഎ അനുകൂല പ്രചാരണം

Google Oneindia Malayalam News

ഭോപ്പാല്‍: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ വീടും തോറുമുള്ള പ്രചാരണവുമായി ബിജെപി. പൗരത്വ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നീക്കം. മധ്യപ്രദേശ് ന്യൂനപക്ഷ സെല്ലിന്റെ അംഗങ്ങളാണ് സംസ്ഥാനത്തെ വീടുകള്‍ തോറും കയറിയിറങ്ങി പൗരത്വ നിയമത്തിന് അനുകൂലമായ പ്രചാരണം നടത്തുന്നത്. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിയമഭേദഗതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ആശങ്കകളും അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഉറുദുവിലുള്ള ലഘുലേഖയും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്.

6 വയസുകാരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്... സമ്മാനങ്ങള്‍ സ്‌കൂള്‍ ബാഗും ടെഡി ബിയര്‍, കാരണം ഇതാണ്!!6 വയസുകാരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്... സമ്മാനങ്ങള്‍ സ്‌കൂള്‍ ബാഗും ടെഡി ബിയര്‍, കാരണം ഇതാണ്!!

" എല്ലാക്കാര്യങ്ങളും കോണ്‍ഗ്രസ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രചാരണങ്ങളിലുള്ള സംശയമകറ്റാനാണ്. കുറച്ച് സമയമെടുത്താലും കോണ്‍ഗ്രസ് ലോകത്തിന് മുമ്പാകെ പ്രചരിപ്പിച്ച കള്ളങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരും" ബിജെപി വക്താവ് ഹിദായത്തുള്ള ഷേഖ് ചൂണ്ടിക്കാണിക്കുന്നു.

caa-protest9-1

പൗരത്വ നിയമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചെന്നാണ് ചിലരില്‍ നിന്നുള്ള പ്രതികരണം. എന്നാല്‍ നിയമം തെറ്റാണെന്ന് ഒരു വിഭാഗത്തിന്റെ പ്രതികരണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്നും നേരിട്ടാണ് മറുപടികള്‍ വേണ്ടതെന്നാണ് മറ്റൊരു വിഭാഗം ജനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം.

"രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കിയതോടെ ഒരു കലാപസാഹചര്യമാണ് നിലവിലുള്ളത്. നിയമം നടപ്പിലാക്കിയവര്‍ തന്നെ മുന്നോട്ട് വന്ന് സംശയങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്" പൗരത്വ നിയമത്തെ എതിര്‍ത്ത് സംസാരിച്ച യുവതിയുടെ വാക്കുകളാണിവ.

ബിജെപി വക്താവിനോട് സംസാരിച്ചതോടെ പൗരത്വ നിയമത്തെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും നീങ്ങിയെന്നാണ് പൊതുജനങ്ങളില്‍ ഒരാളുടെ പ്രതികരണം. നേരത്തെ പൗരത്വ നിയമത്തെക്കുറിച്ച് കുടുതലൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ നിയമത്തെക്കുറിച്ച് മറ്റുള്ളവരോട് അറിവ് പങ്കുവെക്കാമെന്നുമാണ് ജനങ്ങളില്‍ പലരുടേയും പ്രതികരം. കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. കേരളവും പഞ്ചാബും പശ്ചിമബംഗാളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍

English summary
BJP starts door-to-door campaign to clear doubts on CAA in Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X