ഹിമാചലും ഗുജറാത്തും കൈവിടില്ല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, കോണ്‍ഗ്രസിന് പിന്നില്‍
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ മികച്ച ഫലത്തിന് പിന്നാലെ കൂടുതല്‍ നേട്ടങ്ങള്‍ക്കൊരുങ്ങി ബിജെപി. ഈ വര്‍ഷം ഇനിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ പിടിക്കുകയാണ് ബിജെപിയുടെ പ്ലാന്‍. അതേസമയം മോദി സര്‍ക്കാരിന്റെ ഭരണത്തിന്റെ എട്ട് വര്‍ഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. മെയ് 26നാണ് മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. അതിന് മുമ്പ് സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനം എങ്ങനെയാണെന്നുള്ളതിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കാന്‍ പോവുകയാണ് ബിജെപി. അതിനായി ഒരു കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട് ബിജെപി നേതൃത്വം. ഭരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

ഈ വര്‍ഷം ഇനി ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനുള്ളത്. രണ്ടിടത്തും കോണ്‍ഗ്രസിനേക്കാള്‍ മുന്നിലാണ് ബിജെപി. നേരത്തെ ഹിമാചല്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു ബിജെപി. എന്നാല്‍ കോണ്‍ഗ്രസിലെ തമ്മിലടികള്‍ കാരണം രണ്ടിടത്തും ബിജെപി ഇപ്പോള്‍ മുന്നിലാണ്. വരാനിരിക്കുന്ന രാഷ്ട്രപതി-ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളും വളരെ പ്രാധാന്യത്തോടെയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും കാണുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് അടക്കം പാര്‍ട്ടിയുടെ മുന്നിലുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതിനുള്ള ശ്രമം തുടങ്ങിയിരുന്നു.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രകടനവും വളരെ വിശദമായി തന്നെ ശേഖരിച്ച് അത് മാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണം നടത്താനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്. അതിനായി സീനിയര്‍ നേതാക്കളുടെ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ബിജെപിയുടെ സംഘടനാ ജോയിന്റ് ജനറല്‍ സെക്രട്ടറി ശിവപ്രകാശ് എന്നിവരടങ്ങുന്നതാണ് ടീം. ബുക്ക്‌ലെറ്റ് രൂപത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിന്റെയും ശ്രമം. ഈ ബുക്ക്‌ലെറ്റ് പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളായ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, സ്മാര്‍ട്ട് സിറ്റികള്‍, വികസനം ഗംഗാ ശുചിത്വ പദ്ധതി, തൊഴിലവസരങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം ഈ ബുക്ക്‌ലെറ്റില്‍ ഇടംപിടിക്കും. പ്രതിപക്ഷം കൊവിഡ് കാലത്ത് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ ജനങ്ങള്‍ എങ്ങനെ പിടിച്ച് നില്‍ക്കുമെന്ന് കാണിച്ച് തന്നു. ആരും വിശന്ന് മരിക്കില്ലെന്നും അദ്ദേഹം തെളിയിച്ചു. വാക്‌സിനേഷനും, റേഷനും കൃത്യസമയത്ത് ജനങ്ങളിലേക്ക് എത്തിയെന്നും സീനിയര്‍ നേതാക്കള്‍ പറയുന്നു. വലിയ തോതിലാണ് ഈ സേവനങ്ങളെല്ലാം ജനങ്ങള്‍ക്ക് ലഭിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു.
അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആദ്യ നീക്കം ഹിമാചല്‍ പ്രദേശിലാണ്. ഷിംലയില്‍ പട്ടികജാതി മോര്‍ച്ചയുടെ യോഗം നാളെ നടക്കുന്നുണ്ട്. ഈ യോഗത്തില്‍ വെച്ച് ഹിമാചലിന്റെയും ഗുജറാത്തിന്റെയും തിരഞ്ഞെടുപ്പ് ചുമതല നേതാക്കള്‍ക്ക് നല്‍കും. നൂറിലധികം പട്ടികജാതി വോട്ടര്‍മാരുള്ള ബൂത്തുകളുടെ പട്ടികത പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കും. ബിജെപി ഇവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പിക്കലാണ് എസ്‌സി മോര്‍ച്ചയുടെ ഉത്തരവാദിത്തം. മറ്റ് വിഭാഗങ്ങള്‍ക്കും പ്രത്യേകതം കമ്മിറ്റിയുണ്ടാവും. എസ്‌സി മോര്‍ച്ച ഒരു വര്‍ഷം നീണ്ട പദ്ധതിയാണ് നടപ്പാക്കുന്നത്. ബിജെപിയുടെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് ഇവര്‍ പരിശോധിക്കും.












Click it and Unblock the Notifications