കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രങ്ങള്‍ പൊളിച്ചെഴുതാന്‍ ബിജെപി: ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്, 2014ലെ വിജയം ആവര്‍ത്തിക്കും!

Google Oneindia Malayalam News

ദില്ലി: അ‍ഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതോടെ ബിജെപി അങ്കപ്പുറപ്പാടിന്. ഹിന്ദിഹൃദയ ഭൂമിയായ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നേറ്റ തിരിച്ചടിയാണ് പാര്‍ട്ടിയെ പുന‍ര്‍ വിചിന്തനത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്താനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019ലെ വിജയം ആവര്‍ത്തിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് വിജയം തിരിച്ച് പിടിക്കാന്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരില്‍ ക്ഷേത്രം പാചകക്കാരന്റെ മകളും; രണ്ടുപേര്‍ കസ്റ്റഡിയില്‍ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരില്‍ ക്ഷേത്രം പാചകക്കാരന്റെ മകളും; രണ്ടുപേര്‍ കസ്റ്റഡിയില്‍

 വിജയം ആവര്‍ത്തിക്കുമെന്ന്

വിജയം ആവര്‍ത്തിക്കുമെന്ന്


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം തന്നെ ബിജെപി യുപിയിലും ഗുജറാത്തിലും ആവര്‍ത്തിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കന്ന ആത്മവിശ്വാസം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി കണ്ണു വെക്കുന്നുണ്ട്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനും രാജസ്ഥാനില്‍ വസുന്ധര രാജെയ്ക്കും ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിനും ഏറ്റ തിരിച്ചടി വോട്ട് നേടാന്‍ ബിജെപിക്ക് മോദിയെ മാത്രം ആശ്രയിക്കേണ്ട നിലയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലവിലുള്ള രാജസ്ഥാനില്‍ ഇത് മറികടക്കാന്‍ മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള സംസാരം. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ 400 ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പാര്‍ട്ടി വ‍ൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 2014ല്‍ ബിജെപി വിജയിച്ചവയില്‍ 120 സീറ്റുകളില്‍ ഇപ്പോഴും വിജയം ഉറപ്പാണെന്നും ബിജെപി പറയുന്നു.

 ചാക്കിട്ട് പിടിക്കാന്‍ ബിജെപി

ചാക്കിട്ട് പിടിക്കാന്‍ ബിജെപി


സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, മധ്യവര്‍ഗ്ഗം, പാവപ്പെട്ടവര്‍, കര്‍ഷകര്‍, എസ് സി, എസ്ടി, ന്യൂനപക്ഷം എന്നിങ്ങനെ എല്ലാ വിഭാഗത്തിലേക്കും ഇറങ്ങിച്ചെന്ന് കോണ്‍ഗ്രസിനേയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും പരാജയപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. ചത്തീസ്ഗഡില്‍ ബിജെപിക്കേറ്റ വിജയവും പരാജയവും വിശകലനം ചെയ്ത് വോട്ട് നില മെച്ചപ്പെടുത്തുന്നതിന് പുതിയ തന്ത്രങ്ങള്‍ മെനയുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. ഗ്രാമ പ്രദേശങ്ങള്‍ക്ക് പുറമേ നഗരപ്രദേശങ്ങളിലും ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചത്തീസ്ഗഡില്‍ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമായി പ്രബലമായ തോതില്‍ വോട്ട് ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കുറവ് പരിഹരിക്കാനാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക.

കര്‍ഷകരെ പാട്ടിലാക്കാന്‍

കര്‍ഷകരെ പാട്ടിലാക്കാന്‍

രാജ്യത്തെ കര്‍ഷകരെ പാട്ടിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാല് ലക്ഷം കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളുന്നതായി പ്രഖ്യാപിക്കുമെന്നാണ് ചില വൃത്തങ്ങള്‍ വിശ്വസിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ വിശ്വാസം പിടിച്ചുപറ്റി തിരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തുന്നതിന് വേണ്ടിയാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 11-12 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും ഇതു തന്നെയായിരിക്കും മുഖ്യ വിഷയം. പാര്‍ട്ടിയുടെ വിവിധ വിംഗുകള്‍ അടുത്ത മൂന്ന് മാസങ്ങളില്‍ യോഗം ചേരും. ഈ യോഗങ്ങളായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാവി നിര്‍ണയിക്കുക. പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ഭരണ നേട്ടങ്ങള്‍ എടുത്തുയര്‍ത്തി

ഭരണ നേട്ടങ്ങള്‍ എടുത്തുയര്‍ത്തി

എന്‍ഡിഎ സര്‍ക്കാര്‍ കൈവരിച്ച ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് മോദിയുടെ കീഴില്‍ റാലി നടത്താനാണ് ബിജെപി ആലോചിക്കുന്നത്. ജിഎസ്ടി, സ്കില്‍ ഇന്ത്യ, ജന്‍ധന്‍, മുദ്ര, ഉജ്ജ്വല, പഹല്‍, ഉദയ് തുടങ്ങിയ ജനോപകാര പദ്ധതികളാണ് ബിജെപി ഉയര്‍ത്തിക്കാണിക്കുക. സര്‍ക്കാര്‍ വിജയം കൈവരിച്ച മേഖലകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മോദിയുടെ ജനസ്വാധീനത്തിന് കളങ്കമേല്‍പ്പിച്ചിട്ടില്ലെന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

English summary
BJP starts regrouping to repeat 2014 victory in 2019 Lok Sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X