ബംഗാളിൽ മലക്കം മറിഞ്ഞ് ബിജെപി; എന്‍ആര്‍സി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ദിലീപ് ഘോഷ്!
എൻആർസി വിഷയത്തിൽ നിലപാട് മാറ്റി പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഭാവിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നും, ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ എന്‍ആര്‍സി കൊണ്ട് വരേണ്ടത് അനിവാര്യതയാണെന്നായിരുന്നു ദിലീപ് ഘോഷിന്റെ വാദം. എന്നാല്‍ രാജ്യവ്യാപകമായി എന്‍ആര്‍സി കൊണ്ട് വരുന്നത് നിലവില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന ആഭ്യന്തമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് പിന്നാലെ നിലപാട് മാറ്റിയിരിക്കുകയാണ് ദിലീപ് ഘോഷ്.
എന്‍ആര്‍സി യെ രാജീവ് ഗാന്ധിയുമായി ബന്ധിപ്പിച്ച് വിമര്‍ശനങ്ങളെ വഴിതിരിച്ച് വിടാനും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് ദിലീപ് ഘോഷിന്റെ നിലപാട് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കേണ്ടത് ആവശ്യമായി വന്നാൽ കേന്ദ്രസർക്കാർ ആലോചിക്കും. അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്.

എന്‍ആര്‍സി നടപ്പിലാക്കുമെന്ന ധാരണയിലെത്തിയത് ബിജെപിയല്ല, രാജീവ് ഗാന്ധിയാണ് എന്നുമായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം.അതേസമയം പൌരത്യ ഭേദഗതി നിയമത്തിനെതരെ ഉയര്‍ന്ന പ്രതിഷേധങ്ങളും തുടര്‍നീക്കവും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചര്‍ച്ച ചെയ്തു. പ്രഹ്ലാദ് ജോഷി, കിരണ്‍ റിജിജു അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പൗരത്വ പട്ടിക ബംഗാളില്‍ ഒഴിച്ചുകൂടാനാവില്ലെന്ന് ഒരുവര്‍ഷം മുന്‍പ് ദിലീപ് ഘോഷ് പ്രസ്താവന നടത്തിയിരുന്നു.












Click it and Unblock the Notifications