പ്രതിപക്ഷ നേതാക്കള്‍ക്ക് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഭീഷണി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നെന്നുകാട്ടിയായിരുന്നു ഭീഷണി. തൃണമൂലിന് ശക്തിയുള്ള പ്രദേശങ്ങളില്‍ കൈയ്യൂക്ക് കാണിച്ചാല്‍ രാജ്യമെമ്പാടും ബിജെപി ഉള്ളത് മറക്കേണ്ടെന്ന് ദിലീപ് ഘോഷ് ഓര്‍മിപ്പിച്ചു.
കഴിഞ്ഞദിവസം വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പുതിയ പ്രസ്താവന. രാജ്യം മുഴുവനും ഭാരത് മാതാ കീ, ജയ് ശ്രീരാം എന്നിങ്ങനെ മുഴങ്ങണം. ഗുജറാത്ത് മുതല്‍ ഗുവാഹതി വരെയും കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഇത് മുഴക്കണം. പ്രതിയോഗികളെ ഭയക്കരുത്. അവര്‍ ചരിത്രത്തില്‍ നിന്നും ഇല്ലാതാകുമെന്നായിരുന്നു ദീലീപ് ഘോഷിന്റെ പരാമര്‍ശം.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ബിജെപിയെ തടയാന്‍ വെല്ലുവിളിക്കുന്നു. തടഞ്ഞാല്‍ നാശമുണ്ടാകുമെന്നും നേതാവ് പറഞ്ഞു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ദിലീപ് ഘോഷിന്റെ ഭീഷണിയെ തള്ളിക്കളഞ്ഞു. ദിലീപിന്റെ ഭീഷണി അസഹിഷ്ണുതയില്‍ നിന്നും ഉണ്ടാകുന്നതാണ്. ബിജെപിയാണ് ചരിത്രത്തില്‍ നിന്നും ഇല്ലാതാകുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി ചുമതലയേറ്റശേഷം പലവട്ടം വിവാദ പരാമര്‍ശം നടത്തിയ നേതാവ് ഘോഷ്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ ഘോഷ് കടുത്ത ഹിന്ദ്വത്വവാദികൂടിയാണ്.












Click it and Unblock the Notifications