കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി രാമനില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ശിവനെ ഏറ്റെടുത്ത് കോണ്‍ഗ്രസ്; വിഷ്ണുവുമായി എസ്പിയും രംഗത്ത്‌

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മതങ്ങള്‍ക്ക് സവിശേഷമായ പങ്കാണുള്ളത്. തീവ്രമായ മതാശയങ്ങളിലൂന്നിയുള്ള രാഷ്ട്രീയപാര്‍ട്ടികളുള്ള രാജ്യത്ത് അധികാരസ്ഥാനങ്ങലെപ്പോലും നിര്‍ണ്ണയിക്കുന്നത് മതങ്ങളാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടുറപ്പിക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടുറപ്പിക്കാനായി മതപ്രീണനം പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ തുടങ്ങും. അതിന് ബിജെപി എന്നോ കോണ്‍ഗ്രസ്സെന്നോ വ്യത്യാസമില്ലെന്നാണ് ഇപ്പോഴത്തെ പ്രത്യേകത.

<strong>മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു</strong>മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു

ഹിന്ദു വിഭാഗം കൈവിടുന്ന ഒരു പാര്‍ട്ടിക്കും രാജ്യത്ത് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു ദൈവങ്ങളെ മുറുകേ പിടിച്ചാണ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം മുന്നോട്ടു പോവുന്നത്.

-bjp-congress

ബിജെപി രാമനില്‍ തന്നെ അടിയുറച്ച് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസാണെങ്കില്‍ ശിവഭക്തിയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. മാനസസരോവര്‍ യാത്ര കഴിഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയ രാഹുലിനെ ശിവഭക്തരായ കന്‍വാരിയകളായി വേഷമണിഞ്ഞാണ് രാഹുലിനെ സ്വീകരിച്ചത്.

<strong>ചേര്‍ത്തലയില്‍ പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; പിന്തുടര്‍ന്ന് പോലീസ്</strong>ചേര്‍ത്തലയില്‍ പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; പിന്തുടര്‍ന്ന് പോലീസ്

കോണ്‍ഗ്രസ്സും ബിജെപിയും മാത്രമല്ല ദൈവങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്. വിഷ്ണുവിനെ കൂട്ടുപിടിച്ച് എസ്പിയും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പേരില്‍ മഹാനഗരം നിര്‍മ്മിക്കുമെന്ന വാഗ്ദാനമാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ മതപ്രീണനമെന്ന് ഏവര്‍ക്കും വ്യക്തമാണ്.

English summary
BJP Sticks to Ram, SP Picks Vishnu, Congress Bets on Shiva for Luck in 2019 Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X