കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍; മുന്നില്‍ തോല്‍വി, സഖ്യത്തിനായി പരക്കംപാഞ്ഞ് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപി കേന്ദ്രങ്ങളില്‍ ആശങ്കകള്‍ ശക്തമാകുന്നു. 2014ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേവലം ഭൂരിപക്ഷമെങ്കിലും നേടി അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമായില്ലെങ്കിലും പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുന്ന വെല്ലുവിളിയെ വിലകുറച്ച് കാണാന്‍ ബിജെപിക്ക് സാധിക്കില്ല.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുവരെ വലിയ ആത്മവിശ്വാസമായിരുന്നു ബിജെപി കേന്ദ്രങ്ങല്‍ വെച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പികളിലേറ്റ കനത്ത തോല്‍വി ബിജെപിയെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഭുരിപക്ഷം നഷ്ടപ്പെട്ടേക്കുമെന്ന സര്‍വേ ഫലങ്ങളും പുറത്തുവരുന്നത്. ഇതോടെ സഖ്യകക്ഷികള്‍ക്ക് മുന്നില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥയിലായിരിക്കുകയാണ് ബിജെപി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി

തിരഞ്ഞെടുപ്പിന് മുന്നോടിയായി

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വ്വേകളിലൊന്നിലും തന്നെ ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം പ്രവചിക്കപ്പെടുന്നില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയുകുമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസഖ്യ തികയ്ക്കാന്‍ നിലവിലെ എന്‍ഡിഎ മുന്നണിക്ക് സാധിക്കില്ല എന്നാണ് മിക്ക സര്‍വ്വേകളും പ്രവചിക്കുന്നത്.

തിരിച്ചടി നേരിട്ടേക്കും

തിരിച്ചടി നേരിട്ടേക്കും

ഇതോടെ എന്‍ഡിഎ മുന്നണി വിപുലീകരിക്കാനുള്ള പരക്കംപാച്ചിലിലാണ് ബിജെപി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന സര്‍വ്വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സഖ്യകക്ഷികള്‍ക്ക് മുന്നില്‍ കൂടുതല്‍ വീട്ടുവീഴ്ച്ചക്ക് തയ്യാറാവുകയാണ് ബിജെപിയിപ്പോള്‍.

പലരേയും ഒതുക്കി

പലരേയും ഒതുക്കി

2014 ലും ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും സഖ്യം പ്രധാനമായും നിലനിന്നിരുന്നത് പഞ്ചാബിലും മഹാരാഷ്ട്രയിലും മാത്രമായിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ബിജെപി സഖ്യകക്ഷികളില്‍ പലരേയും ഒതുക്കുന്നതാണ് കണ്ടത്.

മുന്നണി ബന്ധം അവസാനിപ്പിച്ചു

മുന്നണി ബന്ധം അവസാനിപ്പിച്ചു

ഇതോടെ പലരും പിണങ്ങി. ദേശീയ തലത്തിലും പ്രാദേശികമായും സഖ്യത്തിലുണ്ടായിരുന്ന ടിഡിപി അടക്കമുള്ള പത്തിലേറെ സഖ്യകക്ഷികള്‍ മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇതിനിടെ ബീഹാറില്‍ അധികാരം പിടിക്കാന്‍ നിതീഷ് കുമാറിനോട് കൂട്ടുകൂടിയത് മാത്രമാണ് ഏക നേട്ടം.

അസാധ്യം

അസാധ്യം

പൊതുതിരഞ്ഞെടുപ്പ് അടുത്തു വരുംതോറും ബിജെപിക്ക് വെല്ലുവിളികള്‍ ഏറുകയാണ്. ഈ സാഹചര്യത്തില്‍ സഖ്യമില്ലാതെ അധികാരം നിലനിര്‍ത്തല്‍ അസാധ്യമെന്ന് ബിജെപി തിരിച്ചറിഞ്ഞതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ശക്തമായി മുന്നണി രൂപീകരിക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളാണ് ബിജെപി നടത്തുന്നത്.

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യത്തിന്‍റെ ഭാഗമാക്കാനാണ് ബിജെപിയുടെ നീക്കം. സഖ്യചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ബിജെപി ബന്ധം തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടുന്നവരും എഐഎഡിഎംകെയ്ക്കുളിലുണ്ട്.

ജഗന്‍മോഹന്‍ റെഡ്ഡി

ജഗന്‍മോഹന്‍ റെഡ്ഡി

അന്ധ്രാപ്രദേശില്‍ ടിഡിപി സഖ്യം വിട്ടതോടെ സംസ്ഥാനത്ത് നിലവില്‍ എന്‍ഡിഎ ശക്തമാല്ല. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എന്‍ഡിഎയുടെ ഭാഗമാക്കാനുള്ള രഹാസ്യ നീക്കം ഇപ്പോഴും ബിജെപി നടത്തുന്നുണ്ട്. ബിജെപി ബന്ധം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ജഗനും വെച്ചുപുലര്‍ത്തുന്നത്.

വടക്കു കിഴക്ക്

വടക്കു കിഴക്ക്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎക്ക് നേരത്ത് സഖ്യകക്ഷികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പൗരത്വ ബില്ലിന്‍റെ പേരില്‍ പലരും സഖ്യം വിട്ടു. അസമില്‍ അസം ഗണപരിഷത്ത് എന്‍ഡിഎ വിട്ടത് മുന്നണിക്ക് വലിയ ക്ഷീണമാണ്. മേഘാലയിലെ സഖ്യക്ഷിയായി എന്‍പിപിയും തിരഞ്ഞെടുപ്പില്‍ തനിച്ച മത്സരിക്കുമെന്നാണ് അറിയിക്കുന്നത്.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍ ശിവസേന വലിയ എതിര്‍പ്പുകള്‍ ഉന്നിയച്ചതോടെ പ്രതിരോധത്തിലായ ബിജെപി നേതൃത്വം പിന്നീട് വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുകയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയെ സഖ്യത്തിന്‍റെ ഭാഗമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ബിജെപി കേന്ദ്രങ്ങളില്‍ ആശ്വാസം പകരുന്നുണ്ട്.

പ്രതിപക്ഷത്തും

പ്രതിപക്ഷത്തും

സഖ്യനീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോവുമ്പോള്‍ പ്രതിപക്ഷത്തും ചര്‍ച്ചകള്‍ സജീവമാണ്. യുപിഎക്ക് പകരം മറ്റൊരു പ്രതിപക്ഷ സഖ്യമെന്ന തന്ത്രത്തിന് കോണ്‍ഗ്രസ് രൂപം നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ സഖ്യം സാധ്യമാവണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പു വിശാല സഖ്യമുണ്ടാക്കിയില്ലെങ്കില്‍ ശേഷം കാര്യങ്ങള്‍ ഭദ്രമാകാന്‍ ഇടയില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആശങ്ക.

യുപിഎക്ക് പകരം

യുപിഎക്ക് പകരം

പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുപിഎ വികസിപ്പിക്കുന്നതിന് പകരം പുതിയൊരു പേരും സഖ്യവും പൊതുപരിപാടിയിരിക്കും പ്രായോഗികം എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുപിഎ തല്‍ക്കാല​​​​ം വിശാല സഖ്യത്തിന്‍റെ പിന്നില്‍ നില്‍ക്കും. പിന്നീട് ആവശ്യമുള്ളപ്പോള്‍ പുറത്തുവരാം എന്നുമാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്.

പൊതുമിനിമം പരിപാടി

പൊതുമിനിമം പരിപാടി

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് ആദ്യ ക്ഷണം ലഭിച്ചേക്കില്ല. ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷമില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിച്ച സഖ്യത്തെയോ ആവും രാഷ്ട്രപിതി ആദ്യ ക്ഷണിക്കുക.

തൂക്കുസഭ

തൂക്കുസഭ

തൂക്കുസഭയാണ് വരുന്നതെങ്കില്‍ രാഷ്ട്രപതിയുടെ വിവേചനാധികാരവും നിര്‍ണ്ണയകമാവും. അത് നിലവിലെ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാറിനും അനുകൂലമായേക്കും എന്നതില്‍ പ്രതിപക്ഷത്തിന് സംശയമില്ല.

തടസ്സമുണ്ടാവില്ല

തടസ്സമുണ്ടാവില്ല

ദേശീയ തലത്തില്‍ രൂപീകരിക്കുന്ന സഖ്യം സംസ്ഥാന തലത്തിലെ സഖ്യങ്ങള്‍ക്കും നിലപാടുകള്‍ക്കും തടസ്സമാവില്ല. ദേശീയ തലത്തില്‍ ഒരു സഖ്യത്തിന്‍റെ ഭാഗമായിരിക്കുമെങ്കിലും സംസ്ഥാന തലത്തില്‍ പരസ്പരം മത്സരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിന് തടസ്സമുണ്ടാവില്ലെന്ന് ചുരുക്കം.

English summary
bjp to strengthen nda before election announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X