കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ഇത്തവണയും ജയിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ കാര്യങ്ങള്‍ ഓരോ മേഖലയിലായി കൈവിട്ട് പോവുകയാണ്. ബിജെപിയുടെ കോട്ടയായ ആഗ്രയില്‍ നിന്ന് വരുന്നത് യോഗി ആദിത്യനാഥിനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. കടുത്ത അസംതൃപ്തിയാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമെതിരെ മണ്ഡലത്തില്‍ നിലനില്‍ക്കുന്നത്.

ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും തിയേറ്റിലേക്കില്ല, മരക്കാര്‍ റിലീസ് കഴിഞ്ഞ് ഒടിടിയിലെന്ന് മോഹന്‍ലാല്‍ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും തിയേറ്റിലേക്കില്ല, മരക്കാര്‍ റിലീസ് കഴിഞ്ഞ് ഒടിടിയിലെന്ന് മോഹന്‍ലാല്‍

2014, 2019, ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്നതാണ് ആഗ്ര. മൂന്ന് തിരഞ്ഞെടുപ്പിലും മണ്ഡലങ്ങലെല്ലാം തൂത്തുവാരിയിരുന്നു ബിജെപി. എന്നാല്‍ വട്ടപൂജ്യമാകാനുള്ള സാധ്യത വരെ നില്‍ക്കുന്നുണ്ട്.

1

2017ല്‍ ആഗ്രയിലെ ഒമ്പത് നിയമസഭാ സീറ്റുകളും ബിജെപി കൊണ്ടുപോയിരുന്നു. നോട്ടുനിരോധനത്തിന്റെ സമയത്ത് നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ഈ നേട്ടം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഗ്രയിലെ രണ്ട് ലോക്‌സഭാ സീറ്റും ഫത്തേപൂര്‍ സിക്രിയും ബിജെപിക്കൊപ്പമായിരുന്നു. ഇതാണ് ഇപ്പോള്‍ കുറഞ്ഞ് തുടങ്ങിയിരിക്കുന്നത്. ദളിത് വിഭാഗം വലിയ തോതില്‍ ബിജെപിക്ക് എതിരായി മാറിയിരിക്കുകയാണ്. ഒന്നാമത്തെ കാര്യം ബിസിനസ് എല്ലാം കൊവിഡ് കാലത്ത് തകര്‍ന്നതാണ്. നോട്ടുനിരോധന സമയത്ത് അസംഘടിത മേഖലയാകെ തകര്‍ന്ന് പോയിരുന്നു. അത് ഇതുവരെ കരകയറിയിട്ടില്ല. ഇവിടെ തൊഴിലാളികള്‍ക്ക് ചെരുപ്പ് കടയില്‍ നിന്ന് ഷൂസാണ് ശമ്പളമായി ലഭിക്കുന്നത്. പണം നല്‍കാന്‍ ഇല്ലാത്തത് കൊണ്ടാണ്.

2

ജാദവ് വിഭാഗം ബിജെപി അക്ഷരാര്‍ത്ഥത്തില്‍ കൈവിടും. ദളിത് വിഭാഗത്തില്‍ 54 ശതമാനത്തോളം ഈ ജാദവ് വിഭാഗമാണ് യുപിയില്‍. പല ഫാക്ടറികളും യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൂട്ടി. ഇവര്‍ ഇപ്പോള്‍ ബിഎസ്പിയിലേക്ക് മടങ്ങുകയാണ്. ബിജെപി വോട്ട് ചെയ്തിരുന്നവരാണ് ഇവര്‍. ബിഎസ്പി ജാദവരുടെ പാര്‍ട്ടിയായിട്ടാണ് അറിയപ്പെടുന്നത്. ജാദവ് ദളിതാണ് മായാവതി. ഇവരുടെ വോട്ടാണ് മായാവതിയെ മുഖ്യമന്ത്രിയാവാന്‍ സഹായിച്ചതും. 2014ല്‍ ഇതില്‍ ചെറിയൊരു വിഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിരുന്നു. അടുത്ത രണ്ട് തവണയും അവര്‍ അത് ആവര്‍ത്തിച്ചിരുന്നു.

3

അതേസമയം ജാദവ് വിഭാഗത്തില്‍ ഇപ്പോഴും കുറച്ച് പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ പറയുന്നത് വീടുണ്ടാക്കാന്‍ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്നാണ്. ഒപ്പം ലോക്ഡൗണ്‍ സമയത്ത് റേഷന്‍ സാധനങ്ങള്‍ കിട്ടിയെന്നും പറയുന്നു. എന്നാല്‍ എളുപ്പത്തില്‍ ജോലി ലഭിക്കുകയോ മാന്യമായി ജീവിക്കാനോ പറ്റാത്ത സാഹചര്യത്തില്‍ റേഷന്‍ കൊണ്ട് എന്ത് കാര്യമെന്നാണ് ദളിതുകള്‍ ചോദിക്കുന്നത്. ജാദവ് വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിനും ബിജെപി വിരുദ്ധ നിലപാടാണുള്ളത്. ഇവര്‍ യോഗിക്കെതിരെ വോട്ട് ചെയ്യുമെന്നും പറയുന്നു. മറ്റൊരു ചെറു വിഭാഗമായ വാല്‍മീകികള്‍ പൂര്‍ണമായും ബിജെപിയില്‍ നിന്ന് അകന്നിരിക്കുകയാണ്. ഇവര്‍ 2014 മുതല്‍ ഹിന്ദുത്വ പോരാളികളായിരുന്നു.

4

90 ശതമാനം വാല്‍മീകികളും കഴിഞ്ഞ ആറ് വര്‍ഷമായി ബിജെപിക്കാണ് വോട്ട് ചെയ്തിരുന്നത്. ജാദവ് വിഭാഗത്തിന് മാത്രമാണ് സംവരണത്തിലൂടെ ജോലി കിട്ടുന്നതെന്ന് വാല്‍മീകികള്‍ പറയുന്നു. ഹിന്ദുത്വം കൊണ്ട് ഒന്നും കിട്ടിയില്ലെന്ന് ഇവര്‍ പറയുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ഞങ്ങളെ ബിജെപി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ ഞങ്ങളെ ബഹുമാനിക്കുന്നു. മുന്നോക്ക ജാതിയിലുള്ള ഹിന്ദുക്കള്‍ അവരുടെ വീടുകളിലെ മോശം കാര്യങ്ങള്‍ ചെയ്യാനും രാഷ്ട്രീയത്തിലെ മോശം കാര്യം ചെയ്യാനും ഞങ്ങളെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് യാതൊരു ബഹുമാനവും തരാറില്ലെന്നും വാല്‍മീകി വിഭാഗം പറയുന്നു.

5

യോഗിയുടെ കീഴില്‍ വാല്‍മീകി വിഭാഗത്തിനെതിരെ വ്യാപകമായ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഹത്രസ് സംഭവം ഇതിലൊരു ഉദാഹരണമാണ്. ശുചീകരണ തൊഴിലാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചതും, അത് സാധാരണ മരണമായി പോലീസ് മാറ്റിയതും വലിയ പ്രതിഷേധമാണ് വാല്‍മീകി സമുദായത്തിലുണ്ടാക്കിയത്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയുമായി അടുത്ത് കൊണ്ടിരിക്കുകയാണ്. അഖിലേഷ് യാദവ് ആഗ്രയില്‍ വന്‍ നേട്ടം കൊയ്യുമെന്നാണ് വ്യക്തമാകുന്നത്. വാല്‍മീകി വിഭാഗത്തിന്റെ മഹാപഞ്ചായത്ത് ഡിസംബര്‍ പതിനഞ്ചിന് നടക്കുന്നുണ്ട്. ഇതില്‍ പരസ്യമായി എസ്പിക്കും അഖിലേഷിനും വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കും.

6

ബിജെപിയുടെയും ബിഎസ്പിയുടെയും അത്ര ശക്തമല്ല ആഗ്രയില്‍ എസ്പി. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരവും, ബിഎസ്പി ദുര്‍ബലമായതും എസ്പിക്കുള്ള വലിയ നേട്ടമാണ്. എസ്പി ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് ഗെയിം ചേഞ്ചറാവും. ഭീം ആര്‍മി പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ ഈ നേട്ടം ഇരട്ടിയാവും. ബിഎസ്പി ദുര്‍ബലമായ സാഹചര്യത്തില്‍ ദളിത് യുവാക്കളില്‍ അവരുടെ ഐക്കണായി ഉയര്‍ന്ന് വന്നിരിക്കുന്നത് ചന്ദ്രശേഖര്‍ ആസാദാണ്. ഒപ്പം ആര്‍എല്‍ഡിയുമായി സഖ്യം എസ്പിക്കുണ്ട്. ഇതിലൂടെ ജാട്ട് കര്‍ഷകരുടെ വലിയ വോട്ട് ബാങ്ക് പശ്ചിമ യുപിയില്‍ ബിജെപിക്കൊപ്പം നില്‍ക്കും. അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയുടെ പിന്തുണയും എസ്പിക്കുണ്ടാവും. എഎപി യുപിയില്‍ ബനിയകളുടെ പാര്‍ട്ടി കൂടിയാണ്. നഗരമേഖലയില്‍ ഇവര്‍ക്ക് കാര്യമായ സ്വാധീനമുണ്ട്.

7

ബിജെപിയുടെ വിശ്വസ്ത വോട്ടര്‍മാരിലാണ് കടുത്ത അതൃപ്തിയുള്ളത്. അഖിലേഷ് തന്നെയാണ് ഇവിടെ മുന്നിലെത്തുക. ഹിന്ദു-മുസ്ലീം വിഷയമൊന്നും ആഗ്രയില്‍ ചര്‍ച്ചാ വിഷയമേ അല്ല. അതേസമയം ബിജെപിക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടെന്ന് ബ്രാഹ്മണ വിഭാഗം പറയുന്നു. ഇപ്പോഴുള്ള നേതാക്കളെ പൂര്‍ണമായി മാറ്റിയാല്‍ നേട്ടം കോണ്‍ഗ്രസിനുണ്ടാവും. എന്നാല്‍ ബിജെപി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്ന പ്രതീക്ഷയിലാണ്. അഖിലേഷിനെതിരെ മുസ്ലീം പ്രീണനം എന്ന വാക്ക് ഉപയോഗിച്ച് യോഗിയും പ്രചാരണം കടുപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം എസ്പിക്ക് അനുകൂലമാണ്. ആഗ്രയില്‍ വലിയ തൂത്തുവാരല്‍ തന്നെയുണ്ടാവും.

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam

എന്‍സിപി, ശിവസേന, ഡിഎംകെ, തൃണമൂലിനെ പൂട്ടാന്‍ പുതു സഖ്യവുമായി കോണ്‍ഗ്രസ്, ഇനി അഗ്രസീവാകുംഎന്‍സിപി, ശിവസേന, ഡിഎംകെ, തൃണമൂലിനെ പൂട്ടാന്‍ പുതു സഖ്യവുമായി കോണ്‍ഗ്രസ്, ഇനി അഗ്രസീവാകും

English summary
bjp struggling to get support from people of agra, ground report says yogi aditynath feels the hea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X