കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നെട്ടോട്ടം, മധ്യപ്രദേശില്‍ ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ അമ്പരിപ്പിക്കുന്ന നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അര്‍ധരാത്രി ദേശീയ അധ്യക്ഷനെ കാണാന്‍ സംസ്ഥാന സമിതി നേതാക്കള്‍ ദില്ലിയിലേക്ക് വന്നിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപി ക്യാമ്പില്‍ അത്രത്തോളം ആശങ്കയാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം വമ്പന്‍ പ്ലാനിംഗ് ഒരുക്കി ബിജെപിയെ വീഴ്ത്തുന്നതിന്റെ വക്കിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്.

ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും അഞ്ച് വര്‍ഷം തികയ്ക്കാനുള്ള എല്ലാ ശക്തിയും കമല്‍നാഥ് സര്‍ക്കാര്‍ ആവനാഴിയില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്താനുള്ള അവസരവും കോണ്‍ഗ്രസ് ഒരുക്കിയിട്ടുണ്ട്. ഇത് വൈകിയാണ് മനസ്സിലായതെങ്കിലും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വിറപ്പിച്ച് കോണ്‍ഗ്രസ്

വിറപ്പിച്ച് കോണ്‍ഗ്രസ്

ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്. ശിവരാജ് സിംഗ് ചൗഹാന്‍ വിമത എംല്‍എമാരെ നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന നേതാക്കളോട് കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരിക്കുകയാണ് ദേശീയ നേതൃത്വം. ഈ സാഹചര്യത്തിലാണ് ചൗഹാന്‍ തന്നെ രംഗത്തിറങ്ങിയത്. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിംഗ് ദില്ലിയിലെത്തി വിശദീകരണം നല്‍കണമെന്നും ദേശീയ സമിതി ആവശ്യപ്പെട്ടിരുന്നു.

തമ്മിലടിച്ച് ബിജെപി

തമ്മിലടിച്ച് ബിജെപി

ബിജെപി സംസ്ഥാന സമിതിയില്‍ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞ് വലിയ അടി നടക്കുകയാണ്. കോണ്‍ഗ്രസ് ഇത് സംസ്ഥാന തിരഞ്ഞെടുപ്പില്‍ തന്നെ കണ്ടെത്തിയിരുന്നു. അധികാരം നേടാനുള്ള മാര്‍ഗമായി കോണ്‍ഗ്രസ് ഉപയോഗിച്ചതും ബിജെപിയുടെ വിഭാഗീയതയാണ്. ബിജെപിയുടെ ഹൈക്കമാന്‍ഡ് ഇതില്‍ വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് എന്തുകൊണ്ട് വിപ്പ് നല്‍കിയില്ലെന്ന ചോദ്യമാണ് സംസ്ഥാന സമിതിയെ പ്രതിസന്ധിയിലാക്കിയത്. അങ്ങനെയെങ്കില്‍ ഇവരുടെ കൂറുമാറ്റം വിലക്കായി മാറിയേനെ.

ആര്‍എസ്എസ് ഇടപെട്ടു

ആര്‍എസ്എസ് ഇടപെട്ടു

കോണ്‍ഗ്രസിനോട് തോറ്റാല്‍ പിന്നീട് തിരിച്ചുവരവില്ലെന്ന് മനസ്സിലാക്കി, ആര്‍എസ്എസ് ബിജെപിയെ സഹായിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാനെയും രാകേഷ് സിംഗിനെയും പ്രാദേശിക ആര്‍എസ്എസ് നേതാക്കള്‍ കണ്ട് നിര്‍ണായക തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ട്ടി വിടുമെന്ന ഭീഷണിയുള്ള എംഎല്‍എമാരെ നേരിട്ട് കണ്ട് സംസാരിക്കാനാണ് തീരുമാനം. പാര്‍ട്ടി വിട്ട നാരായണ്‍ ത്രിപാഠി, ശരത് കോള്‍ എന്നിവരെയും ചൗഹാന്‍ കാണും. പാര്‍ട്ടിയില്‍ തുടരുന്നതിനായി ഇവരോട് അപേക്ഷിക്കും.

കളി പഠിപ്പിച്ച് കമല്‍നാഥ്

കളി പഠിപ്പിച്ച് കമല്‍നാഥ്

കോണ്‍ഗ്രസ് ബിജെപിയെ കളി പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കമല്‍നാഥ് കടുത്ത നീക്കത്തിനാണ് ഒരുങ്ങുന്നത്. ബിജെപിയില്‍ നിന്ന് നാല് നേതാക്കളെ അദ്ദേഹം കണ്ടുവെച്ചിട്ടുണ്ട്. കത്‌നി എംഎല്‍എ സഞ്ജയ് പഥക്, ദിനേഷ് റായ് മുണ്‍ മുണ്‍, മുദ്വാര എംഎല്‍എ സന്ദീപ് ജെസ്വാള്‍, ചന്ദ്‌ല എംഎല്‍എ രാജേഷ് പ്രജാപതി എന്നിവരാണ് കോണ്‍ഗ്രസിലേക്ക് ചാടാന്‍ ഒരുങ്ങുന്നത്. സഞ്ജയ് പഥക് കഴിഞ്ഞ ദിവസം കമല്‍നാഥിനെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മുന്‍ സ്പീക്കര്‍ എത്തുമോ

മുന്‍ സ്പീക്കര്‍ എത്തുമോ

സുമിത്ര മഹാജനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ബിജെപിക്കുള്ളില്‍ നടക്കുന്നുണ്ട്. മുന്‍ സ്പീക്കര്‍ പാര്‍ട്ടിയുടെ ദേശീയ സമിതിയുടെ സമീപനത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യ ശൈലിയും, ഇത്തവണ സീറ്റ് നല്‍കാത്തതിലുള്ള കലിപ്പുമാണ് സുമിത്രയ്ക്കുള്ളത്. ചിലര്‍ക്ക് പാര്‍ട്ടി നിയമം ബാധകമാക്കുകയും, എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് ഒഴിവാക്കുകയും ചെയ്യുന്ന രീതിയാണ് നേതൃത്വത്തിന് ഉള്ളതെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ കമല്‍നാഥിനെ കാണാന്‍ എത്തിയിരുന്നു. കോണ്‍ഗ്രസിലേക്ക് സുമിത്ര മഹാജന്‍ പോകുമെന്നാണ് ഇപ്പോള്‍ ഭോപ്പാലിലെ അഭ്യൂഹങ്ങള്‍.

നേതൃത്വത്തിന് അതൃപ്തി

നേതൃത്വത്തിന് അതൃപ്തി

ബിജെപിയില്‍ നിന്ന് വിമത നേതാക്കള്‍ കോണ്‍ഗ്രസിലെത്തുന്നതില്‍ സംസ്ഥാന സമിതിക്ക് ആശങ്കകളുണ്ട്. ഇവര്‍ എങ്ങോട്ട് വേണമെങ്കിലും ചാടാവുന്നവരാണെന്ന് ആരോപണമുണ്ട്. നാരായണ്‍ ത്രിപാഠിയെ പോലുള്ള എട്ട് തവണ പാര്‍ട്ടി മാറിയ നേതാവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം പ്രാദേശിക നേതാക്കളെ ബിജെപി അപമാനിക്കുന്നുവെന്നാണ് എംഎല്‍എമാര്‍ പറഞ്ഞത്. എന്നാല്‍ ഇവരെ പാര്‍ട്ടിയില്‍ എടുത്താല്‍ അത് തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങിമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങി

English summary
bjp stunned by congress new face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X