കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഹകരിക്കില്ല, ഒറ്റക്ക് മത്സരിക്കും: ആഞ്ഞടിച്ച് ശിവസേന

Google Oneindia Malayalam News

ദില്ലി: ബിജെപിയ്ക്ക് ഇരുട്ടടിയായി ശിവസേനയുടെ പ്രഖ്യാപനം. ഏറെക്കാലം ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയാണ് ഒരു തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഹകരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നാണ് ശിവസേന പ്രഖ്യാപിച്ചിട്ടുള്ളത്. 2019ല്‍ രാജ്യത്ത് ലോക്സകഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടുള്ള ശിവസേനയുടെ നീക്കം.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വരുന്ന തിരഞ്ഞെടുപ്പുകളിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷാ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നെലായാണ് തിരഞ്ഞടുപ്പ് നയങ്ങളിൽ അടിമുടി മാറ്റം വരുത്തുന്നതായി ശിവസേന പ്രഖ്യാപിക്കുന്നത്.

 ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണക്കില്ല

ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണക്കില്ല

ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞ‍െടുപ്പിലും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നിലപാട് തുടരുമെന്നും ശിവസേന വ്യക്തമാക്കി. ബിജെപിയുമായി സഹകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ പാര്‍ട്ടി നടത്തിയ പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും മുതിര്‍‍ന്ന ശിവസേനാ നേതാവ് സുഭാഷ് ദേശായിയാണ് വ്യക്തമാക്കിയത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേന്ദ്രത്തിലും ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പല സാഹചര്യങ്ങളിലും ബിജപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

പ്രതീക്ഷ വെറുതെയായി

പ്രതീക്ഷ വെറുതെയായി


ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്നാണ് കരുതുന്നതെന്ന് ബിജെപി ദേശീയാധ്യക്ഷൻ‍ അമിത് ഷാ മുംബൈയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അമിത് ഷായുടെ പ്രതികരണത്തിനുള്ള മറുപടിയെന്നോണമായിരുന്നു ശിവസേന നിലപാട് വ്യക്തമാക്കിയത്. ഇക്കാലം വരെയും ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് പറഞ്ഞിരുന്ന ബിജെപി സഖ്യ കക്ഷികളെക്കുറിച്ച് ആലോചിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ പാര്‍ട്ടിയുടെ സംസാര രീതി തന്നെ മാറിയിട്ടുണ്ടെന്നും പെട്ടെന്ന് എന്‍ഡിഎയെക്കുറിച്ച് സംസാരിക്കുന്നുവെന്നും സുഭാഷ് ദേശായി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ശിവസേനയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ധവ് താക്കറെ പാര്‍ട്ടിയുടേയും മഹാരാഷ്ട്രയുടേയും വലിയ നേതാവാണെന്നും അദ്ദേഹത്തിന് കീഴിൽ ശിവസേന ഒറ്റയ്ക്ക് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നും ദേശായി വ്യക്തമാക്കി.

പാര്‍ട്ടി വക്താവ് പറയുന്നത്

പാര്‍ട്ടി വക്താവ് പറയുന്നത്


വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് പാർട്ടിയുടെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റ് പാര്‍ട്ടികളെ ഉപയോഗപ്പെടുത്തുന്ന ബിജെപി ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞിട്ടുള്ളതാണെന്നും ശിവസേന ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം കോൺഗ്രസുമായോ എന്‍സിപിയുമായോ സഖ്യത്തിനില്ലെന്നും ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി സ്ഥാപക ദിനത്തിൽ‍

ബിജെപി സ്ഥാപക ദിനത്തിൽ‍

മുംബൈയിൽ ബിജെപി സ്ഥാപക ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ ശിവസേന വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പിന്തുണയ്ക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. ശിവസേനയുടെ പിന്തുണയില്ലാതെ മഹാരാഷ്ട്രയിൽ ജയിക്കാനാവുമെന്ന വിശ്വാസത്തിന്റെ സൂചനയാണ് റാലിക്കെത്തിയ ജനങ്ങളുടെ സാന്നിധ്യമാണെന്നും ബിജെപി നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നീരവും മെഹുല്‍ ചോക്സിയും ഉടന്‍‍ വലയിൽ‍ വീഴും!! ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, നീരവ് ഹോങ്കോങ്ങിൽ!! പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്സിയും ഉടന്‍‍ വലയിൽ‍ വീഴും!! ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്നീരവും മെഹുല്‍ ചോക്സിയും ഉടന്‍‍ വലയിൽ‍ വീഴും!! ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, നീരവ് ഹോങ്കോങ്ങിൽ!! പിഎന്‍ബി തട്ടിപ്പ്: മെഹുല്‍ ചോക്സിയും ഉടന്‍‍ വലയിൽ‍ വീഴും!! ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബലാത്സംഗക്കേസില്‍ എംഎല്‍എക്ക് അറസ്റ്റില്ല!! യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം!!ബലാത്സംഗക്കേസില്‍ എംഎല്‍എക്ക് അറസ്റ്റില്ല!! യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം!!

English summary
Bharatiya Janata Party’s (BJP) longtime ally and current alliance partner in both Centre and State Shiv Sena might go solo in 2019 General as well as state assembly elections. Shiv Sena, which in the recent past, has criticised BJP on several occasions, according to a party leader, will look to go solo in the next year’s general elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X