കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രഭാവം മങ്ങുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചങ്കിടിപ്പേറും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അടുത്തിടെ നടന്ന ചില സര്‍വേകളില്‍ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നതെങ്കിലും രാജ്യത്തെ പലഭാഗത്തും ബിജെപിക്ക് വേണ്ടത്ര കുതിപ്പ് ലഭിച്ചേക്കില്ല് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നു സീറ്റുകള്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തത് എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടിയാണ്.

ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് പാര്‍ട്ടിക്ക് വലിയ പ്രചോദനമാകും. പ്രത്യേകിച്ചും പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന ഘട്ടത്തിലാണ് വിജയമെന്നത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.

bjp

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാലും കടുത്ത പോരാട്ടം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യമെങ്ങും തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ വരവാണ് ഉണര്‍വേകിയത്. ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയെയും കടുത്ത ആശങ്കയിലാഴ്ത്തിക്കഴിഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മികച്ച ഒരു സഖ്യമുണ്ടാക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. എന്നാല്‍, മഹാസഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് കാര്യമായ നീക്കം ഇതുവരെ നടത്തിയിട്ടില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താനും മികച്ച തന്ത്രങ്ങളുണ്ടാക്കാനും സാധിച്ചാല്‍ പൊതുതിരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകില്ല.

മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!

English summary
BJP Suffers a Big Jolt in Bypolls as Congress Wins in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X