കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരത്തിന് പിന്തുണ;ബിജെപി സഖ്യകക്ഷി നേതാവ് 3 പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജി വെച്ചു

Google Oneindia Malayalam News

ദില്ലി; കർഷക പ്രതിഷേധത്തിൽ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. സഖ്യകക്ഷിയായ രാഷ്ട്രീയ ലോകതാന്ത്രിക് പാർട്ടി നേതാവും എംപിയുമായ ഹനുമാൻബെനിവാൾ മൂന്ന് പാർലമെന്ററി കമ്മിറ്റികളിൽ നി്നന് രാജിവെച്ചു. താൻ കമ്മിറ്റികളിൽ ഉയർത്തിയ പല വിഷയങ്ങളും പരിഗണിച്ചില്ലെന്നും ഇതിൽ നിരാശനായാണ് രാജിവെയ്ക്കുന്നതെന്നും ബെനിവാൾ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നൽകിയ രാജിക്കത്തിൽ പറഞ്ഞു.

ലോക്സഭാ കമ്മിറ്റികളുടെ ശുപാർശകളും ഇടപെടലുകളും ഉണ്ടായിരുന്നിട്ടും, ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, ജനാധിപത്യ വ്യവസ്ഥയിൽ അത്തരം കമ്മിറ്റികൾക്ക് യാതൊരു പ്രാധാന്യവും ഇല്ലെന്ന് ബെനിവാൾ കത്തിൽ ആരോപിച്ചു.
പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നതിനാലും കര്‍ഷകസമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലുമാണ് കമ്മിറ്റികളിൽ നിന്ന് താൻ രാജിവയ്ക്കുന്നതെന്നും ബെനിവാൾ കത്തിൽ പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള എംപിയാണ് ബെനിവാൾ.

Hanuman Beniwal

നേരത്തേയും ബെനിവാൾ കാർഷിക പ്രതിഷേധങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. വിവാദ നിയങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നായിരുന്നു ബെനിവാൾ ആവശ്യപ്പെട്ടത്. ഇല്ലേങ്കിൽ സഖ്യം വിടുന്ന കാര്യം പാർട്ടി ആലോചിക്കുമെന്നും ബെനിവാൾ വ്യക്തമാക്കിയിരുന്നു.

'ആര്‍എല്‍പി എന്‍ഡിഎ ഘടകകക്ഷിയാണ്. എന്നാല്‍ അതിന്റെ ശക്തി കര്‍ഷകരും ജവാന്‍മാരുമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ പങ്കാളിയായി തുടരുന്ന കാര്യം കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി പുനരാലോചിക്കേണ്ടി വരും,' എന്നായിരുന്നു ബെനിവാൾ പറഞ്ഞു. ജാട്ട് സമുദായത്തിലും രാഷ്ട്രീയ സ്വാധീനമുള്ള ഭൂവുടമകളായ കര്‍ഷകര്‍ക്കിടയിലും വലിയ സ്വാധീനമുള്ള പാർട്ടിയാണ് രാഷ്ട്രീയ ലോകതാന്ത്രിക്.

ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്; ഫാറൂഖ് അബ്ദുളളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്; ഫാറൂഖ് അബ്ദുളളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

'ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്''ഞാനല്ല,നമ്മളാണ് പ്രസ്ഥാനം,കോണ്‍ഗ്രസിനെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് പാര്‍ട്ടിക്കാര്‍ക്ക്'

'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല'കോഴക്കാരെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് വിചിത്രം തന്നെ';മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച് ചാമക്കാല

English summary
BJP suffers setback in farmers' protest; Coalition leader resigns from 3 parliamentary committees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X