കെജ്രിവാളിന്റെ മുഖത്ത് ഹസാരെ അനുയായി മഷിയൊഴിച്ചു
ദില്ലി: അണ്ണ ഹസാരെ അയച്ച കത്തിന് മറുപടി നല്‍കന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് നേരെ ബിജെപി അനുയായി കറുത്തമഷിയൊഴിച്ചു. ജനലോക്പാല്‍ സമരത്തിന്റെ ഫണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ചുവെന്ന അണ്ണ ഹസാരയുടെ കത്തിന് മറുപടി പറയുകയായിരുന്നു കെജ്രിവാള്‍. അതിനിടയില്‍ സദസ്സിലേക്ക് തള്ളിക്കയറിയ യുവാവ് ഹസാരയ്ക്ക് ജയ് വിളിച്ച് കെജ്രിവാളിനു നേരെ മഷിയൊഴിക്കുകയായിരുന്നു.
രാംലീല മൈതാനത്ത് നടന്ന ജന ലോക്പാല്‍ സമരത്തിന് ലഭിച്ച പണത്തെ കുറിച്ച് തനിക്കറിയില്ലെന്നും സമരത്തിന് ലഭിച്ച പണമോ തന്റെ പേരോ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നാണ് ഹസാരെ അയച്ച കത്തിന്റെ ഉള്ളടക്കം. ശക്തമായ ഭാഷയിലാണ് കത്ത്. തന്റെ പേരുപയോഗിച്ച് തെരഞ്ഞെടുപ്പിനുള്ള പണം പാര്‍ട്ടി കണ്ടെത്തിയതായി അറിയുന്നെന്നും ഇക്കാര്യത്തില്‍ കെജ്രിവാള്‍ മറുപടി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, അണ്ണ ഹസാരെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ആരോപണത്തെ കുറിച്ച് ഹസാരയ്ക്ക് വിശ്വാസമുള്ള ഹെഗ്‌ഡെയ് പോലുള്ളവരെ കൊണ്ട് അന്വേഷണം നടത്താവുന്നതാണ്. അത് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് കെജ്രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇതിനിടയില്‍ ഹസാരയുടെ പേര് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച യുവാവ് 'ഹസാരെ കി ജയ്' എന്ന് വിളിച്ച് കെജ്രിവാളിന് നേരെ കറുത്ത മഷിയൊഴിച്ചു. കെജ്രിവാളിന്റെയും മനീഷ് സിസോദിയുടെയും മുഖത്തും കൈയ്യിലുമെല്ലാം ചായം തെറിച്ചു. മഹരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ബിജെപി അനുയായി നച്‌കേത് മവ്‌ലേക്കറാണ് താനെന്ന് പിന്നീട് ഇയാള്‍ സ്വയം പരിചയപ്പെടുത്തി.












Click it and Unblock the Notifications