കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രവര്‍ത്തകര്‍ വോട്ടുമറിച്ചോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ, മോദിക്ക് അനുകൂലം!!

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായ പ്രവചനം നടത്തിയതിന് പിന്നാലെ ബിജെപിയില്‍ സംശയങ്ങള്‍. പ്രവര്‍ത്തകര്‍ വോട്ടു മറിച്ചോ എന്നായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ. സര്‍വേ പ്രകാരം ബിജെപിയുടെ വോട്ടര്‍മാര്‍ ഉറച്ച് നിന്നു എന്ന് തന്നെയാണ്. 25 ശതമാനം വോട്ടര്‍മാര്‍ ബിജെപിക്ക് വോട്ട് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം കാരണം 57 ശതമാനം പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ടു ചെയ്തത്. അതേസമയം സര്‍വേ ഫലത്തിലെ കണക്കുകള്‍ ബിജെപിക്ക് അനുകൂലമാണ്. എന്നാല്‍ സ്ഥിരം വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം നിന്നിട്ടില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പരാജയം ഏറ്റുവാങ്ങാന്‍ ഒരുങ്ങുന്നത്.

വോട്ടുമറിച്ചെന്ന് ആശങ്ക

വോട്ടുമറിച്ചെന്ന് ആശങ്ക

ദില്ലിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടായിട്ടും ബിജെപി ദേശീയ വിഷയങ്ങളിലായിരുന്നു ശ്രദ്ധിച്ചത്. അതുകൊണ്ട് എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് ബിജെപി പ്രവര്‍ത്തകര്‍ വോട്ടു മറിച്ചോ എന്നായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 7 സീറ്റുകളും ദില്ലിയില്‍ നിന്ന് തൂത്തുവാരിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകളില്‍ പരമാവധി 11 സീറ്റുകളാണ് ബിജെപി സര്‍വേകളെല്ലാം പ്രഖ്യാപിച്ചത്. പല എംപിമാരുടെയും കേന്ദ്രങ്ങളില്‍ നിന്ന് വോട്ടു മറിഞ്ഞെന്ന് നേതാക്കള്‍ വിലയിരുത്തിയിരുന്നു.

മോദി മാത്രം

മോദി മാത്രം

ബിജെപിയില്‍ ഇപ്പോഴും വോട്ട് പിടിക്കാന്‍ സാധിക്കുന്ന ഏക ഫാക്ടര്‍ നരേന്ദ്ര മോദി തന്നെയാണ്. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ചോര്‍ന്നെന്നും വ്യക്തമാണ്. 25 ശതമാനം വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണച്ചത് മോദി ഉള്ളത് കൊണ്ടാണ്്. വളരെ കുറച്ച് റാലികളാണ് മോദി ദില്ലിയില്‍ നടത്തിയത്. ഒരുപക്ഷേ കൂടുതല്‍ പ്രചാരണത്തിന് അദ്ദേഹമുണ്ടായിരുന്നുവെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുമായിരുന്നു. ബിജെപി വോട്ട് ചെയ്ത 57 ശതമാനം പേര്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ച പ്രകടനം നടത്തിയെന്ന് പറയുന്നു.

തുടര്‍ച്ചയായ രണ്ടാം തവണ

തുടര്‍ച്ചയായ രണ്ടാം തവണ

ദില്ലിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി തരിപ്പണമാകുന്നത്. 2014, 2019 വര്‍ഷങ്ങളില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി നേടിയിരുന്നു. എന്നാല്‍ രണ്ട് തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്ന് തരിപ്പണമായി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ വിഷയം തന്നെയായിരുന്നു ചര്‍ച്ച ചെയ്ത്. അന്നത്തെ അബദ്ധം അതേ പടി ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപി. പ്രാദേശിക വിഷയങ്ങളിലേക്ക് ബിജെപി ശ്രദ്ധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം.

അമിത് ഷായ്ക്ക് തിരിച്ചടി

അമിത് ഷായ്ക്ക് തിരിച്ചടി

ബിജെപി ഇത്തവണ പത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ അദഭുതമാണ്. കോണ്‍ഗ്രസും വട്ടപൂജ്യമാകും. എന്നാല്‍ ഏറ്റവും വലിയ തിരിച്ചടി നിരവധി കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരെയാണ് പ്രചാരണത്തിനായി ബിജെപി ഇവിടെ ഇറക്കിയത്. അമിത് ഷാ നേരിട്ടാണ് പ്രചാരണത്തെ നിയന്ത്രിച്ചത്. ദിവസേന റിപ്പോര്‍ട്ടുകളും അദ്ദേഹം പരിശോധിച്ചിരുന്നു. എന്നിട്ടും ബിജെപി തകരുമെന്ന പ്രവചനം, ഏറ്റവും വലിയ തിരിച്ചടിയാവുക അമിത് ഷായ്ക്കാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത 48 റതമാനം പേര്‍ ഇത്തവണ എഎപിക്ക് വോട്ട് ചെയ്‌തെന്ന് ഇന്ത്യാ ടുഡേ സര്‍വേ വ്യക്തമാക്കി. മധ്യവര്‍ഗം, മധ്യ-പിന്നോക്ക വിഭാഗം എന്നിവരാണ് കൂടുതലായും എഎപിക്ക് വോട്ട് ചെയ്തത്. ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, മുത്തലാഖ്, പൗരത്വ നിയമം, ഷഹീന്‍ബാഗ് എന്നീ വിഷയങ്ങള്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ പേര്‍ പരിഗണിച്ചിട്ടില്ല. ദേശീയ സുരക്ഷ വെറും 6 ശതമാനം വോട്ടര്‍മാരെയാണ് സ്വാധീനിച്ചത്.

പ്രശ്‌നം ധാരാളം

പ്രശ്‌നം ധാരാളം

മോദിയും കേന്ദ്ര സര്‍ക്കാരും ഇപ്പോഴും ദില്ലിയില്‍ ജനപ്രിയമാണ്. എന്നാല്‍ മോദി ദില്ലിയില്‍ ഒരു ഫാക്ടറല്ല. ബിജെപിയെയാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും തള്ളുന്നത്. ബിജെപി വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് 42 ശതമാനം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തങ്ങളുടെ വോട്ടുകള്‍ എഎപിക്ക് നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. 14 ശതമാനം പേര്‍ കേന്ദ്രത്തിലും ദില്ലിയിലും വ്യത്യസ്ത സര്‍ക്കാരുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മോശം പ്രകടനം കൊണ്ട് ബിജെപി വോട്ട് ചെയ്യില്ലെന്ന് 13 പേര്‍ ആവശ്യപ്പെട്ടു. ഇത് ബിജെപിയാണ് ഭരിക്കുന്നത്.

 കോണ്‍ഗ്രസ് വട്ടപൂജ്യം തന്നെ....പ്രധാന സര്‍വേകളില്‍ അക്കൗണ്ട് തുറന്നില്ല, തുടര്‍ച്ചയായ മൂന്നാം തവണ!! കോണ്‍ഗ്രസ് വട്ടപൂജ്യം തന്നെ....പ്രധാന സര്‍വേകളില്‍ അക്കൗണ്ട് തുറന്നില്ല, തുടര്‍ച്ചയായ മൂന്നാം തവണ!!

English summary
bjp supporters voted for modi in delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X