Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ ബിജെപിക്ക് ആശ്വാസം..... പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 858 സീറ്റ്.... വന്‍ മുന്നേറ്റം

ഗുഹാഹത്തി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ തകര്‍ച്ച നേരിട്ടിരിക്കുകയാണ് ബിജെപി. എന്നാല്‍ അസമില്‍ നിന്ന് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഇവിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ബിജെപി. 858 സീറ്റ് ഇതുവരെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുന്നുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് താല്‍ക്കാലിക ആശ്വാസമാണ് ഇത്. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ ബിജെപി ഒരു സീറ്റില്‍ ഒതുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അതേ മേഖലയില്‍ നിന്നുള്ള മറ്റൊരു സംസ്ഥാനത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയത്. നേരത്തേ മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയിരുന്നു ബിജെപി.

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളിലായിട്ടാണ് അസമില്‍ തിരഞ്ഞെടുപ്പ് നടന്നത്. 80 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. ബിജെപി, കോണ്‍ഗ്രസ്, അസം ഗണപരിഷത്ത്, ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവര്‍ തമ്മിലാണ് ഇവിടെ പോരാട്ടം. മൊത്തം 78571 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്. ആദ്യ ഘട്ടത്തില്‍ 16 ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ 10 ജില്ലകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ്

ബിജെപി വലിയ നേട്ടം അസമില്‍ ഉണ്ടാക്കുമോ എന്ന് വ്യക്തമല്ലായിരുന്നു. 21990 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് മത്സരം നടന്നത്. അതില്‍ 858 സീറ്റുകള്‍ ഇതുവരെ ബിജെപി നേടിയിട്ടുണ്ട്. വമ്പന്‍ നേട്ടമാണിത്. നിലവില്‍ പല സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. വമ്പന്‍ കുതിപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയെന്ന പ്രചാരണത്തെ മറികടന്നാണ് ബിജെപി ഇത്രയും സീറ്റുകള്‍ നേടിയത്.

കോണ്‍ഗ്രസ് തൊട്ടുപിന്നാലെ

കോണ്‍ഗ്രസ് തൊട്ടുപിന്നാലെ

കോണ്‍ഗ്രസും മികച്ച പോരാട്ടം തന്നെയാണ് നടത്തുന്നത്. ഇതുവരെ 455 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി കഴിഞ്ഞു. അസം ഗണപരിഷത്ത് 62 സീറ്റുകള്‍ നേടിയിട്ടുണ്ട്. അതേസമയം അഞ്ചലിക് പഞ്ചായത്ത് സീറ്റുകള്‍ ബിജെപി ആറെണ്ണം നേടിയിട്ടുണ്ട്. മൊത്തം 2199 സീറ്റുകളാണ് അഞ്ചലിക് പഞ്ചായത്തില്‍ ഉള്ളത്. കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ട് സ്ഥലത്ത് ബിജെപി സ്വന്തമാക്കി കഴിഞ്ഞു.

ബിജെപി മുന്നില്‍

ബിജെപി മുന്നില്‍

പല സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഇനി ഫലം വരാനിരിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി തൂത്തുവാരാനും സാധ്യതയുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇവിടെ 129 സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇവരൊക്കെ ഒരുമിച്ച് നിന്നാല്‍ ബിജെപി വെല്ലുവിളിക്കാന്‍ സാധിക്കും. എന്നാല്‍ അതിന് സാധ്യതയില്ല. പല സ്ഥലങ്ങളിലും ബിജെപി പ്രാദേശിക പാര്‍ട്ടികളുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

വന്‍ നേട്ടം

വന്‍ നേട്ടം

ബിജെപി വന്‍ നേട്ടവും സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വിയെ മറക്കാനുമുള്ള അവസരമാണ് ഇത്. പ്രാദേശിക തലം മുതല്‍ മികച്ച സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വെച്ച ബിജെപി നേതാക്കളുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. അതേസമയം മുഴുവന്‍ ഫലങ്ങളും വ്യാഴാഴ്ച്ചയോടെ മാത്രമേ പുറത്ത് വരൂ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+