മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി സൂചന, പാർട്ടിയുടെ ആഭ്യന്തര സർവ്വേ ഫലം പുറത്ത്
മുംബൈ: 15 വര്‍ഷം ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡും അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ട ക്ഷീണത്തിലിരിക്കുന്ന ബിജെപിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകളും അത്ര ശുഭകരമല്ല. 2019ല്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കാര്യമായ ഭരണ നേട്ടങ്ങളില്ല എന്നതും മോദി പ്രഭാവം കുറയുന്നു എന്നതും ബിജെപിയുടെ വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
കോണ്‍ഗ്രസ് വിജയങ്ങള്‍ക്ക് ശേഷം സഖ്യകക്ഷികള്‍ എന്‍ഡിഎ വിട്ട് യുപിഎയ്‌ക്കൊപ്പം ചേരുന്നുവെന്ന വെല്ലുവിളിയും ബിജെപിക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. അധികാരത്തിലുളള മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയുടെ കാല് പിടിക്കണം എന്ന ഗതികേടിലാണ് ബിജെപി.

ഇടഞ്ഞ ശിവസേന
1990 മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന അടുത്തിടെ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. നിരന്തരമായി കേന്ദ്ര സര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കുന്ന ശിവസേന അടുത്തിടെ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും പുകഴ്ത്തുന്നുമുണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമോ എന്ന ഭീതി ബിജെപിക്കുണ്ട്.

ശിവസേന കനിയണം
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്നും തനിച്ച് മത്സരിക്കുമെന്നും ഇതിനകം തന്നെ ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ബിജെപിയെ മഹാരാഷ്ട്രയില്‍ വെട്ടിലാക്കിയിരിക്കുന്നതും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കൂ എന്നാണ് ബിജെപിയുടെ തന്നെ ആഭ്യന്തര സര്‍വ്വേയില്‍ പറയുന്നു.

സീറ്റുകൾ കുറയും
2014ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 40 സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ 2014ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിക്കും. സഖ്യമില്ലെങ്കില്‍ ബിജെപിയുടെ സീറ്റ് നില 18 മുതല്‍ 20 സീറ്റ് വരെയായി ചുരുങ്ങും. എന്‍സിപി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് 22 മുതല്‍ 24 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

സഖ്യമുണ്ടാക്കാൻ ശ്രമം
സഖ്യമുണ്ടാക്കിയാല്‍ 42 സീറ്റ് വരെ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപിയുടെ സര്‍വ്വേയില്‍ പറയുന്നു. തനിച്ച് മത്സരിക്കുന്ന ശിവസേനയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. നാലോ അഞ്ചോ സീറ്റില്‍ കൂടുതല്‍ ശിവസേനയ്ക്ക് ലഭിക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് ശിവസേനയുമായി സഖ്യമുണ്ടാക്കാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.

ശിവസേന ഒപ്പമുണ്ടാകും
ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ നിരന്തരമായി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ശിവസേനയുമായി വലിയ പ്രശ്‌നങ്ങളില്ല എന്ന നിലപാടിലാണ് ബിജെപി. അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിക്കൊപ്പമുണ്ടാകുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേന നേതൃത്വവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications