കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിന്‍ഗ്യകള്‍ക്ക് പിന്തുണ; ബിജെപി നേതാവിനെ പുറത്താക്കി

  • By Ashif
Google Oneindia Malayalam News

ഗുവാഹത്തി; റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ഥികളെ പിന്തുണച്ച ബിജെപി വനിതാ നേതാവിനെ പാര്‍ട്ടി പുറത്താക്കി. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ബേനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. മുത്തലാഖ് വിഷയത്തില്‍ ബിജെപിക്ക് വേണ്ടി ശക്തമായ പ്രചാരണം നടത്തിയ വ്യക്തിയാണ് ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യുട്ടൂവ് കമ്മിറ്റി അംഗമായ ബേനസീര്‍.

Bjpleaderout

അസം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് മൈനോരിറ്റി ഫോറം എന്ന സംഘടന റോഹിന്‍ഗ്യന്‍ മുസ്ലിംകളുടെ വിഷയം ഉയര്‍ത്തി ഉപവാസം സംഘടിപ്പിച്ചിരുന്നു. റോഹിന്‍ഗ്യകളെ പീഡിപ്പിക്കുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ആയിരുന്നു സമരം. ഇതിന് പിന്തുണ പ്രഖ്യാപിച്ചതാണ് ബേനസീറിന് തിരിച്ചടിയായത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബേനസീര്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ബേനസീറിനോട് വിശദീകരണം തേടി. ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ആണ് വിശദീകരണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

എന്നാല്‍ വിശദീകരണം നല്‍കിയ ശേഷം തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നുവെന്ന് ബേനസീര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 2012ലാണ് ബേനസീര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബേനസീര്‍.

English summary
BJP suspend Muslim woman leader to supports Rohingya,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X