കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ ബിജെപി നേതാവിനെ പുറത്താക്കി

Google Oneindia Malayalam News

അഹമ്മദാബാദ്: പാറുല്‍ സര്‍വ്വകലാശാലയിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ ബിജെപി നേതാവിനെ പുറത്താക്കി. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള ജയേഷ് പട്ടേലിനെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.

വിസിറ്റിംഗ് വീസയില്‍ ദുബായിലെത്തിയ പ്രവാസി, തുണിയുരിഞ്ഞ് കടലില്‍ ചാടി, 8 വയുകാരിയെ പീഡിപ്പിച്ചുവിസിറ്റിംഗ് വീസയില്‍ ദുബായിലെത്തിയ പ്രവാസി, തുണിയുരിഞ്ഞ് കടലില്‍ ചാടി, 8 വയുകാരിയെ പീഡിപ്പിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരീക്ഷയില്‍ മികച്ച വിജയം വാഗ്ദാനം ചെയ്തായിരുന്നു പെണ്‍കുട്ടിയ മാനഭംഗപ്പെടുത്തിയത്. പരീക്ഷയില്‍ മികച്ച വിജയവും ഹാജരും നല്‍കാമെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൂടിയായ ജയേഷ് പെണ്‍കുട്ടിയെ ബലമായി കീഴ്‌പ്പെടുത്തിയത്.

Rape

വൈദ്യ പരിശോധനയില്‍ കുട്ടി മാനഭംഗത്തിന് ഇരയായെന്ന് സ്ഥിതീകരിച്ചതായി പോലീസ് സൂപ്രണ്ട് സൗരഭ് ടോലുബിയ പറഞ്ഞു. സംഭവം വിവാദമായതോടെ ജയേഷ് ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് ജയേഷിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇതിനിടയിലാണ് ജയേഷിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഹോസ്റ്റല്‍ റെക്ടര്‍ ഭാവന പട്ടേല്‍ വഴി പെണ്‍കുട്ടിയെ സര്‍വ്വകലാശാലയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു മാനഭംഗത്തിനിരയാക്കിയത്. ഗുജറാത്തിലെ മന്‍സ ടൗണില്‍ വച്ച് ഭാവന പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇറാഖിലെ ഒരു ലൈംഗിക അടിമയും ഇത്രത്തോളം പീഡിപ്പിയ്ക്കപ്പെട്ട് കാണില്ല, പക്ഷേ ഇവര്‍...ഇറാഖിലെ ഒരു ലൈംഗിക അടിമയും ഇത്രത്തോളം പീഡിപ്പിയ്ക്കപ്പെട്ട് കാണില്ല, പക്ഷേ ഇവര്‍...

ഈ സംഭവത്തില്‍ ഗൗരവപരമായി ശക്തമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്ര സിങ് ചുതസ്മ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജയേഷ് പട്ടേല്‍ അടുത്ത കാലത്താണ് ബിജെപിയിലേക്ക് വന്നത്.

English summary
A BJP leader in Gujarat's Vadodara, accused of raping a student of a private university of which he is president, has been suspended from the party even as police today launched a search for him after he went underground following the police complaint against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X