കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കശ്മീരില്‍ ബിജെപി തരംഗം.... വിഘടനവാദികളുടെ 53 കോട്ടകള്‍ പിടിച്ചടക്കി!!

Google Oneindia Malayalam News

ജമ്മു: കശ്മീരില്‍ ബിജെപിക്ക് ചെറിയ തോതില്‍ തിരിച്ചടി നേരിട്ടെങ്കില്‍ വിഘടനവാദികളുടെ കോട്ടകളില്‍ വന്‍ കുതിപ്പാണ് ബിജെപി നടത്തിയിരിക്കുന്നത്. കശ്മീരിലെ മൊത്തം പ്രകടനം വിലയിരുത്തുമ്പോള്‍ ഇതുവരെയില്ലാത്ത രീതിയിലാണ് ബിജെപി നേട്ടുണ്ടാക്കിയിരിക്കുന്നത്. ദക്ഷിണ കശ്മീരില്‍ നാലു ജില്ലകളിലെ ഭരണം ബിജെപി പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചതാണ് ബിജെപിയുടെ മുന്നേറ്റം.

മൊത്തത്തില്‍ കോണ്‍ഗ്രസിന് നേട്ടമാണെങ്കിലും ബിജെപിയുടെ കുതിപ്പായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. കശ്മീരില്‍ ഒന്നുമല്ലായിരുന്ന ബിജെപി ഇത്രയധികം സീറ്റുകള്‍ പിടിക്കുമെന്ന്് ആരും പ്രവചിച്ചിരുന്നില്ല. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. അത് എതിരാളികളുടെ കോട്ടയിലാണെന്നതും ഗുണകരമാണ്.

നാലു ജില്ലകളില്‍ ബിജെപി തരംഗം

നാലു ജില്ലകളില്‍ ബിജെപി തരംഗം

കശ്മീരിലെ നാലു ജില്ലകളിലാണ് ബിജെപി തരംഗം ഉണ്ടായിരിക്കുന്നത്. 132 വാര്‍ഡുകളില്‍ 53 എണ്ണമാണ് ബിജെപി നേടിയത്. ഇതെല്ലാം വിഘടനവാദികളുടെ കോട്ടയാണ്. നാലു ഘട്ടമായിട്ടാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാലെണ്ണം ഇതോടെ ബിജെപി ഭരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അനന്ത്‌നാഗ്, കുല്‍ഗാം, പുല്‍വാമ, ഷോപ്പിയാന്‍ എന്നീ ജില്ലകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചിരിക്കുന്നത്.

ഇതുവരെ 94 സീറ്റുകള്‍

ഇതുവരെ 94 സീറ്റുകള്‍

ദക്ഷിണ കശ്മീരില്‍ ഇതുവരെ 94 വാര്‍ഡിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ കോണ്‍ഗ്രസ് 28 സീറ്റ് നേടിയിട്ടുണ്ട്. മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്. ഷോപ്പിയാനില്‍ 12 സ്ഥലങ്ങളില്‍ എതിരില്ലാതെയാണ് ബിജെപി വിജയിച്ചത്. ഇതില്‍ അഞ്ച് വാര്‍ഡുകളില്‍ ബിജെപിയല്ലാതെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല.

കോണ്‍ഗ്രസ് കോട്ടയില്‍ ആധിപത്യം

കോണ്‍ഗ്രസ് കോട്ടയില്‍ ആധിപത്യം

കോണ്‍ഗ്രസിന് ആധിപത്യമുള്ള ദേവ്‌സറില്‍ ബിജെപിയാണ് ആധിപത്യം പുലര്‍ത്തിയത്. ഇവിടെ എട്ടു സീറ്റുകളും ബിജെപി തൂത്തുവാരി. കോണ്‍ഗ്രസ് നേതാവ് ആമിന്‍ ഭട്ടിന്റെ മണ്ഡലമാണ് ഇത്. ഖാസിഖുന്ദില്‍ ബിജെപി ഭൂരിപക്ഷം നേടിയത്. ഇവിടെയുള്ള ഏഴു വാര്‍ഡുകളില്‍ നാലെണ്ണവും ബിജെപി നേടി. അതേസമയം ബാക്കിയുള്ള മൂന്നു വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളേ ഇല്ലായിരുന്നു.

ഏഴിടത്ത് എതിരാളികളില്ല

ഏഴിടത്ത് എതിരാളികളില്ല

പഹല്‍ഖാമിലെ 13 സീറ്റുകളില്‍ ഏഴിടത്ത് എതിരാളികളില്ലാതെയാണ് ബിജെപി ജയിച്ചത്. ബാക്കിയുള്ള ആറു സീറ്റുകളില്‍ വിഘടനവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ആരും മത്സരിച്ചിരുന്നില്ല. അതേസമയം ദൂരുവില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇവിടെയുള്ള 17 സീറ്റുകളില്‍ 14 എണ്ണം കോണ്‍ഗ്രസ് നേടി. രണ്ടെണ്ണത്തില്‍ ബിജെപിയും വിജയിച്ചു. കോക്കര്‍നാഗിലും കോണ്‍ഗ്രസിനാണ് ആധിപത്യം. ഇവിടെയുള്ള എട്ട് സീറ്റില്‍ ആറും കോണ്‍ഗ്രസ് നേടി.

യാരിപോരയിലും നേട്ടം

യാരിപോരയിലും നേട്ടം

യാരിപോരയിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇവിടെ മൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടി. ബാക്കിയുള്ള മൂന്നെണ്ണത്തില്‍ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 13 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. അനന്തനാഗ്, മാട്ടാന്‍, എന്നീ ജില്ലകളിലെ മുഴുവന്‍ ഫലങ്ങളാണ് അടുത്ത ദിവസമേ പുറത്തുവിടു. ബുദ്ഗാമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും കാഴ്ച്ചവെച്ചത്. ഇവിടെ കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ ബിജെപി നാല് സീറ്റുകള്‍ നേടി. ചരാര്‍ ഇ ഷരീഫിലും ചദൂരയിലും കോണ്‍ഗ്രസ് തന്നെയാണ് നേട്ടമുണ്ടാക്കിയത്.

കിഷ്ത്വറില്‍ സ്വതന്ത്രരുടെ ആധിപത്യം

കിഷ്ത്വറില്‍ സ്വതന്ത്രരുടെ ആധിപത്യം

കിഷ്ത്വറില്‍ ഒന്‍പത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ബാക്കിയുള്ള ഒരു സീറ്റ് കോണ്‍ഗ്രസും നേടി. ബദേര്‍വായില്‍ കോണ്‍ഗ്രസിന് ആറും ബിജെബപിക്ക് മൂന്നും സീറ്റുകള്‍ ലഭിച്ചു. ഇവിടെയും നാല് സീറ്റ് നേടി സ്വതന്ത്രര്‍ കരുത്തു തെളിയിച്ചു. വിവാദ മണ്ഡലമായ കത്വയിലും ഹീരാനഗറിലുമായി ബിജെപി 13 സീറ്റുകള്‍ നേടി ആധിപത്യം പ്രകടമാക്കി. കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ ലഭിച്ചു. ഇവിടെ ഏഴു വാര്‍ഡുകള്‍ സ്വതന്ത്രരാണ് നേടിയത്. ബാനിഹാലില്‍ ഏഴു സീറ്റോടെ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയത്.

താഴ്‌വരയില്‍ ദയനീയം

താഴ്‌വരയില്‍ ദയനീയം

കശ്മീര്‍ താഴ്‌വരയില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രകടനങ്ങള്‍ ദയനീയമാണ്. മൂന്ന് മുതല്‍ പത്ത് വോട്ടിന് വരെയാണ് പല സ്ഥാനാര്‍ത്ഥികളും വിജയിച്ചത്. അതേസമയം ഗന്ധേര്‍ബാലിലെ 17 വാര്‍ഡുകളില്‍ 13 എണ്ണം പിടിച്ചെടുത്ത് സ്വതന്ത്രര്‍ ഞെട്ടിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് വീതം സീറ്റുകള്‍ ലഭിച്ചു. ഉറിയിലും സ്വതന്ത്രര്‍ ഏഴ് സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ആറ് സീറ്റുകളാണ് ലഭിച്ചത്. അനന്ത്‌നാഗില്‍ ബിജെപിക്ക് ഏഴ് സീറ്റുകള്‍ ലഭിച്ചു.

 ലഡാക്കില്‍ കനത്ത തിരിച്ചടി

ലഡാക്കില്‍ കനത്ത തിരിച്ചടി

ബിജെപിയുടെ കോട്ടയായ ലഡാക്കില്‍ വന്‍ തിരിച്ചടിയാണ് അവര്‍ക്ക് നേരിട്ടത്. ഇവിടെ ഒറ്റ സീറ്റും ബിജെപിക്ക് ലഭിച്ചത്. മൊത്തം 26 സീറ്റില്‍ 13 സീറ്റ് കോണ്‍ഗ്രസ് നേടിയത്. കാര്‍ഗിലിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടിയിട്ടുണ്ട്. ലഡാക്ക് ബിജെപിയുെ തുപ്‌സാതാന്‍ ച്യുവാങിന്റെ മണ്ഡലമാണ്. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റം ബിജെപിക്ക് തിരിച്ചടിയാണ്. അതേസമയം സംസ്ഥാനത്തെ മൊത്തം 208 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 70 സീറ്റുകളാണ് നേടിയത്.

ജമ്മു കശ്മീര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന് മുന്നേറ്റം, തിരിച്ചടിയേറ്റ് ബിജെപിജമ്മു കശ്മീര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന് മുന്നേറ്റം, തിരിച്ചടിയേറ്റ് ബിജെപി

ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യുസിസി സ്വന്തം വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നു... തുറന്നടിച്ച് ബാബുരാജ്ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യുസിസി സ്വന്തം വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നു... തുറന്നടിച്ച് ബാബുരാജ്

English summary
bjp sweeps urban local body polls in 4 districts of south kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X