ബിജെപി കൂടുതല്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നു; നേതാക്കളെ ചാക്കിട്ടുപിടിക്കും,സഖ്യകക്ഷികളും ആശങ്കയില്‍
കേരളമുള്‍പ്പെടെയുള്ള പ്രാതിനിധ്യം കുറഞ്ഞ സംസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബിജെപി കരുക്കള്‍ നീക്കുന്നു.
ദില്ലി: കേരളമുള്‍പ്പെടെയുള്ള പ്രാതിനിധ്യം കുറഞ്ഞ സംസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബിജെപി കരുക്കള്‍ നീക്കുന്നു. സഖ്യകക്ഷികളെ പോലും ആശങ്കയിലാഴ്ത്തുന്ന നീക്കങ്ങളുമായാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
കേരളത്തില്‍ നിന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഒഡീഷയിലും ശക്തമായി വേരുറപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഒഡീഷ ഭരണകക്ഷി ബിജു ജനതാദളിനെ (ബിജെഡി) പോലും ആശങ്കയിലാഴ്ത്തുന്ന തീരുമാനമാണ് അമിത് ഷാ എടുത്തിരിക്കുന്നത്. ബിജെപിയുടെ നീക്കത്തില്‍ ശിവസേനക്കും ആശങ്കയുണ്ട്.

ബിജെപി മുന്നേറ്റം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് ഒഡീഷയില്‍ നടത്തിയത്. അത്ര പ്രാധാന്യമില്ലാത്ത പാര്‍ട്ടിയായിരുന്നു ഒഡീഷയില്‍ ബിജെപി. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഒഡീഷയില്‍ ഭരണം പിടിക്കും
ഈ സാഹചര്യത്തില്‍ ബിജെഡിയുടെ സഹായമില്ലാതെ തന്നെ സ്വന്തമായ വഴിക്ക് സംസ്ഥാനം പിടിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. ഇക്കാര്യങ്ങളില്‍ നേതാക്കളില്‍ നിന്നു കൂടുതല്‍ അഭിപ്രായങ്ങള്‍ ആരായാന്‍ പാര്‍ട്ടി തീരുമാനിച്ചു. അടുത്ത ദേശീയ നിര്‍വാഹക സിതി യോഗം ഒഡീഷയിലാണ് നടക്കുക.

ദേശീയ നിര്‍വാഹക സമിതി യോഗം
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ 15,16 തിയ്യതികളില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസ്ഥാനത്ത് അധികാരം പിടിക്കേണ്ടതിന്റെയും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കുന്നതിനെയും പറ്റിയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

ബിജെഡിയെ പ്രകോപിപിക്കും
മുമ്പ് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ബിജെഡി. എന്നാല്‍ ഇന്ന് അവര്‍ കേന്ദ്രസര്‍ക്കാരില്‍ സഖ്യകക്ഷിയല്ല. എങ്കിലും ബിജെപിയുടെ നിര്‍ണായകമായ നീക്കങ്ങള്‍ക്കെല്ലാം ബിജെഡിയുടെ പിന്തുണയുണ്ട്. ഒഡീഷയില്‍ അധികാരം പിടിക്കാനുള്ള നീക്കം ബിജെഡിയെ പ്രകോപിപിക്കും.

കിഴക്കന്‍ മേഖലയില്‍ സ്വാധീനം ശക്തമാക്കും
ബിജെഡിയുടെ പിന്തുണയില്ലെങ്കിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ സ്വാധീനം ശക്തമാക്കാനാണ് ബിജപിയുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നത്. ബിജെപി തരംഗം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. അതു നിലനിര്‍ത്തി സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് നീക്കം.

ബിജെഡി എംഎല്‍എമാര്‍ ബിജെപിയിലേക്ക്
ബിജെഡി എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെഡിയുടെ പിന്തുണ ആവശ്യമില്ലെന്ന തരത്തിലാണ് അമിത് ഷായും മോദിയും ഒഡീഷയിലെ തന്ത്രങ്ങള്‍ മെനയുന്നത്.

ബിജെഡി യുഗം അവസാനിക്കുന്നു
അതേസമയം, ഒഡീഷയില്‍ ബിജെഡിയുടെ മുഖമാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. അദ്ദേഹത്തിന്റെ പ്രായാധിക്യം മൂലം പാര്‍ട്ടിക്ക് മങ്ങലേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. ഇത് കൂടി മുന്‍കൂട്ടിക്കണ്ടാണ് പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂടുമാറാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications