രോഹിത് വെമുല മാനസിക രോഗിയോ? തീവ്രവാദ ബന്ധവുണ്ടോ? ബിജെപി പറയുന്നതിങ്ങനെ
ഹൈദരാബാദ്: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. രോഹിത് വെമുലയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നുള്ള വെളിപ്പെടുത്തലിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
മാനസിക പ്രശ്‌നമുണ്ടായിരുന്നതു കൊണ്ടാവാം ആത്മഹത്യ ചെയ്തതെന്നും ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറയുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതിലും കാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്. എന്നാല്‍, സത്യം അതല്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിവേചനമില്ലെന്നാണ് ബിജെപി പറയുന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കാമ്പസിലുണ്ടായതെന്നും മുരളീധര്‍ റാവു വ്യക്തമാക്കുന്നു.
രോഹിത് വെമുല തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്തിരുന്നത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ഗൂഢോലോചനയുടെ ഭാഗമായുള്ള ആരോപണങ്ങളാണ് ഉയരുന്നതെന്നും ബിജെപി പറയുകയുണ്ടായി.












Click it and Unblock the Notifications