കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ തൃണമൂൽ നേതാക്കളെ ലക്ഷ്യം വെച്ച് ബിജെപി; 250 സീറ്റുകൾ നോട്ടമിട്ട് കളത്തിലിറങ്ങി

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത: 250 എംഎല്‍എമാര്‍ ഇതാണ് ബംഗാളില്‍ ബിജെപി യുടെ ലക്ഷ്യം. പശ്ചിമബംഗാള്‍ ഭരണം കൈപ്പിടിയിലൊതുക്കാന്‍ എന്തുതന്ത്രവും പയറ്റാന്‍ തയ്യാറെടുക്കുകയാണ് ബിജെപി. 294 അംഗബലമുളള ബംഗാൾ നിയമസഭയിലേക്ക് കേവലഭൂരിപക്ഷമെത്തിക്കാനായി ഭരണപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ അംഗങ്ങളെ തങ്ങളുടെ ചേരിയിലെത്തിക്കുക എന്ന സൂത്രമാണ് ബിജെപി പയറ്റുന്നത്. 250 അംഗങ്ങളെ എങ്കിലും ജയിപ്പിക്കണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം

ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന ജീർണ്ണതയുടെ രാഷ്ട്രീയം പേറുന്ന "പഴംതീനി വവ്വാലുകൾ"; ആന്റണിയെ വിമർശിക്കുന്നവർക്ക് മറുപടി

ബിജെപി ദേശിയ ജനറല്‍ സെക്രട്ടറിയും വെസ്റ്റ്ബംഗാളിന്റെ ചുമതലക്കാരനുമായ കൈലാഷ് വിജയിവാര്‍ഗ്ഗിയയാണ് പാര്‍ട്ടി ലക്ഷ്യത്തെപ്പറ്റി വ്യക്തമാക്കിയത്. എംഎൽഎമാർ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കിയില്‍ നല്ല പ്രതിച്ഛായയുള്ള സംഘടനാ പാടവമുളള തൃണമൂല്‍ നേതാക്കളെയാണ് ബിജെപി നോട്ടമിടുന്നത്.

amit sha mamata

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ നേടിയ മിന്നുന്ന വിജയമാണ് സംസ്ഥാനം കൂടി ഭരിക്കുക എന്ന ബിജെപിയുടെ പുത്തന്‍ മോഹത്തിനു പിന്നില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42സീറ്റുകളില്‍ 18 എണ്ണം നേടി, മമതയെ ബിജെപി ഞെട്ടിച്ചിരുന്നു. 22 സീറ്റുകള്‍മാത്രമാണ് ഭരണക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേടിയ സീറ്റുകള്‍ പിടിച്ചെടുക്കാനും അവര്‍ക്കായി.

വ്യവസായമേഖല,കൃഷി, തുടങ്ങി പലകാര്യങ്ങളിലും ക്രീയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതിലൂടെ ബിജെപി ലക്ഷ്യമാക്കുന്നതും സംസ്ഥാന ഭരണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി യുടെ വോട്ടുശതമാനത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയോ അജണ്ടകളെയോ കൃത്യമായി മനസിലാക്കാന്‍ മമതയുടെ പാര്‍ട്ടി പരാജയപ്പെട്ടതാണ് ബിജെപിക്ക് ബംഗാളില്‍ തുണയായത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി യും തമ്മില്‍ നിലനില്‍പ്പിനു വേണ്ടിയുളള പോരാട്ടമാണ് ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത്. പലപ്പോഴും ഇത് സംഘര്‍ഷത്തിലും മരണത്തിലും വരെ എത്തിനില്‍ക്കുന്നു.

English summary
BJP started discussions of poll strategy for 2021 Bengal assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X