മൂന്നാംമുന്നണി കണ്ട് നിതീഷ് പനിക്കണ്ട: ബിജെപി
ദില്ലി: മൂന്നാം മുന്നണി എന്ന് പറഞ്ഞുനടക്കുന്ന ജെ ഡി യു നേതാവ് നിതീഷ് കുമാറിന്റെ ഉള്ളിന്റെയുള്ളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ബി ജെ പി. എന്‍ ഡി എ വിട്ട ബിഹാര്‍ മുഖ്യമന്ത്രി ദില്ലിയില്‍ മൂന്നാം മുന്നണി ചര്‍ച്ചകളില്‍ പങ്കെടുത്തതാണ് ബി ജെ പിയെ ചൊടിപ്പിച്ചത്. നിതാഷ് കുമാറിന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വരമാണ്. കോണ്‍ഗ്രസിന്റെ ഭാഷയിലും രീതിയിലുമാണ് നിതീഷ് കുമാര്‍ സംസാരിക്കുന്നത്.
എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പിനും മുന്‍പ് ദില്ലിയില്‍ നടന്നുവരുന്ന ആചാരമാണ് ഈ ചര്‍ച്ച. മൂന്നാം മുന്നണിക്ക് വേണ്ടിയുള്ള ചര്‍ച്ചയും അന്വേഷണവുമാണ് അവിട നടക്കുന്നത്. എന്നാല്‍ സത്യത്തില്‍ മൂന്നാം മുന്നണി എന്നേ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു - ബി ജെ പിയുടെ രാജ്യ സഭാ ഉപനേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കുറച്ചാളുകള്‍ കോണ്‍ഗ്രസ് വിരുദ്ധരെന്നും സെക്കുലറെന്നും പറഞ്ഞ് ഒരുമിച്ച് കൂടുന്നു - അതാണ് മൂന്നാം മുന്നണി.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തിയ നിതീഷ് കുമാര്‍ പട്‌ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പങ്കിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. കോണ്‍ഗ്രസിലെ അഴമതിയെക്കുറിച്ച് നിതീഷ് കുമാര്‍ ഒരു വാക്ക് പോലും മിണ്ടുന്നില്ല. കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് സ്വപ്‌നം കാണുകയാണ് നിതീഷ് കുമാര്‍.
മോഡിയെ ഹിറ്റ്‌ലറെന്ന് വിളിച്ച നിതീഷ് കുമാറിന്റെ പ്രസ്താവനയെയും ബി ജെ പി വിമര്‍ശിച്ചു. ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുന്നത് തങ്ങള്‍ക്ക് പുത്തരിയല്ല. ജയപ്രകാശ് നാരായണിനെപ്പോലും ഇന്ദിരാഗാന്ധി ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടുണ്ട്. തോല്‍ക്കുന്നവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക സ്വാഭാവികമാണ്. എന്നാല്‍ എ്ന്തിനാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത്. നിതീഷ് തോല്‍വി അംഗീകരിച്ചു കഴിഞ്ഞോ - ബി ജെ പി ചോദിക്കുന്നു.












Click it and Unblock the Notifications