കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ മുന്‍ എംഎല്‍എമാരുമായി കേന്ദ്ര സംഘത്തിന്റെ ചര്‍ച്ച.... ഇനിയുള്ള ഓരോ നീക്കവും നിര്‍ണായകം

Google Oneindia Malayalam News

പനാജി: ഗോവയില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് എല്ലാ കളികളും നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ബിജെപിയെ ഒരിഞ്ച് പോലും അനക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഗവര്‍ണറെ കാണാനുള്ള നീക്കവും ഒരുവശത്ത് നടക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ ശക്തമായ പാര്‍ട്ടി സംവിധാനമാണ് കോണ്‍ഗ്രസിനെ കുരുക്കുന്നത്. അതിവേഗമാണ് അവര്‍ നീക്കങ്ങള്‍ നടത്തുന്നത്. ഇതിനൊപ്പം ഓടിയെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

അതേസമയം ബിജെപി തിരക്കിട്ട് സംസ്ഥാന സമിതി യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. മനോഹര്‍ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലുപരി സഖ്യത്തില്‍ ഒരുപ്രശ്‌നം വന്നാല്‍ മറ്റുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാനും ബിജെപിക്ക് സാധിച്ചു. ഇനി കൂടെയുള്ള പാര്‍ട്ടികളെ അടക്കിനിര്‍ത്താനും കോണ്‍ഗ്രസിനെ അടിമുടി ഞെട്ടിക്കാനുമാണ് ബിജെപിയുടെ തീരുമാനം. അതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

സംസ്ഥാന സമിതി യോഗം

സംസ്ഥാന സമിതി യോഗം

ബിജെപിയുടെ നിര്‍ണായകമായ സംസ്ഥാന സമിതി യോഗം നടന്ന് കഴിഞ്ഞു. പരീക്കര്‍ വരുന്നത് വരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മഹാരാഷ്ട്ര ഗോമന്ത് പാര്‍ട്ടിയുടെയും ദീപക് ദാവാലിക്കറുടെയും ആവശ്യങ്ങള്‍ തള്ളാനാണ് പാര്‍ട്ടിയുടെ തീരുമാനം. വെറും മൂന്ന് എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാവുന്നത് അനുവദിക്കില്ലെന്നും ബിജെപി പറയുന്നു. ഇത്തരമൊരു ആവശ്യം ഉന്നയിക്കാനുള്ള ശക്തി പോലും അവര്‍ക്കില്ലെന്നും ബിജെപി പറയുന്നു.

മുന്‍ എംഎല്‍എമാരുടെ റോളെന്ത്?

മുന്‍ എംഎല്‍എമാരുടെ റോളെന്ത്?

സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടെന്ന് മനസ്സിലായതോടെ ഏത്രയും പെട്ടെന്ന് കേന്ദ്രസംഘം ഗോവയിലെത്തുകയായിരുന്നു. ഇവര്‍ മുന്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. കോണ്‍ഗ്രസിനെ ഒതുക്കാനും പരീക്കറിന് പകരക്കാരനെ നിര്‍ദേശിക്കാനുമാണ് ഇവരുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി ബിഎല്‍ സന്തോഷും വിജയ് പുരാണിക്കുമാണ് കാര്യങ്ങള്‍ രഹസ്യമായി നീക്കുന്നത്. ഇവര്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനും ശ്രമിക്കുന്നുണ്ട്.

ആര്‍എസ്എസും രംഗത്ത്

ആര്‍എസ്എസും രംഗത്ത്

ഗോവയില്‍ ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെ ഭരണം കൈവിട്ടു പോകാതിരിക്കാന്‍ അവരുടെ നേതാക്കളും രംഗത്തുണ്ട്. ഒരു പ്രത്യേക മേഖലയില്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ഇത് ആദ്യമായിട്ടാണ് ആര്‍എസ്എസ് ഇടപെടുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ആര്‍എസ്എസ് ഭയപ്പെടുന്നുണ്ട്. മുമ്പ് അത്തരം കേസുകള്‍ കോണ്‍ഗ്രസ് കുത്തിപ്പൊക്കിയിരുന്നു. ഇവര്‍ സഖ്യകക്ഷികളുമായി നേരിട്ട് ചര്‍ച്ച നടത്തി കഴിഞ്ഞു. വേണ്ടി വന്നാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇവരുടെ നീക്കം.

ബിജെപിയുടെ നീക്കങ്ങള്‍...

ബിജെപിയുടെ നീക്കങ്ങള്‍...

മുന്‍ എംഎല്‍എമാര്‍ വിചാരിച്ചാല്‍ ഇടഞ്ഞു നില്‍ക്കുന്ന കക്ഷികളെ കൂടെ നിര്‍ത്താന്‍ എളുപ്പത്തില്‍ സാധിക്കും. പരീക്കര്‍ കഴിഞ്ഞാല്‍ മുന്‍ നേതാക്കളെ മാത്രമാണ് ഇവര്‍ക്ക് വിശ്വാസമുള്ളത്. അതേസമയം മുഖ്യമന്ത്രി പദത്തില്‍ ഇവര്‍ ആവശ്യം ഉന്നയിച്ചത് ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്. ഇവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂട്ടുമെന്ന ഭയവും ബിജെപിക്കുണ്ട്. ഗോവയില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് അധികാരം നല്‍കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍

ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. വിജയ് സര്‍ദേശായിയുടെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചാല്‍ എംജിപിയും പിന്നാലെ വരുമെന്ന് കോണ്‍ഗ്രസിനറിയാം. നേരത്തെ ബിജെപിയെ തടയാന്‍ സഖ്യം ആവശ്യമാണെന്ന് ഗോവ തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ദേശായ് പറഞ്ഞിരുന്നു. അദ്ദേഹവുമായുള്ള സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം 16 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. എംജിപിയുടെയും ജിഎഫ്പിയുടെ പിന്തുണ ലഭിച്ചാല്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും.

സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍

സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍

ഗോവയില്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാരിന് കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് പാര്‍ട്ടിയുടെ വാദം. അതേസമയം ബിജെപിയുടെ സഖ്യകക്ഷികള്‍ അവരുമായി ഇടഞ്ഞ് നില്‍ക്കുന്നത് പരമാവധി മുതലാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ബിജെപി സ്വന്തം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന് വലിയ ആശങ്കയാണ്. എന്നാല്‍ ഇതേ രീതി പകരം ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ ഈ പ്രവൃത്തി ധാരാളമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നുണ്ട്.

പെട്രോളിന് 35 രൂപയാക്കണം... നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ.... ആഞ്ഞടിച്ച് രാംദേവ്!!പെട്രോളിന് 35 രൂപയാക്കണം... നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ.... ആഞ്ഞടിച്ച് രാംദേവ്!!

മോദിക്ക് ജന്‍മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍... നന്ദിയറിയിച്ച് പ്രധാനമന്ത്രി... അഭ്യൂഹം ശക്തംമോദിക്ക് ജന്‍മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍... നന്ദിയറിയിച്ച് പ്രധാനമന്ത്രി... അഭ്യൂഹം ശക്തം

English summary
bjp team meets former goa lawmakers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X