കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടി

Google Oneindia Malayalam News

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ താരം ഖുഷ്ബു സുന്ദര്‍ വ്യത്യസ്തമായ നിലപാട് കഴിഞ്ഞ ജൂലൈ മുതല്‍ പ്രകടിപ്പിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അച്ചടക്ക ലംഘനം എന്നാണ് പ്രതികരിച്ചത്. തന്റെ നിലപാട് മാറ്റാന്‍ തയ്യാറാകാത്ത ഖുഷ്ബു ഇന്ന് ബിജെപിയില്‍ ചേരുകയാണ്. ഞായറാഴ്ച തന്നെ ബിജെപി തമിഴ്‌നാട് ഘടകം ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും ഖുഷ്ബു വ്യക്തമായ മറുപടി നല്‍കിയില്ല.

ഇന്ന് ദില്ലിയിലെത്തിയ അവര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ച് സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. ബിജെപി ഖുഷ്ബുവിന് മൂന്ന് സുപ്രധാന വാഗ്ദാനങ്ങള്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....

2010ല്‍ രാഷ്ട്രീയത്തില്‍...

2010ല്‍ രാഷ്ട്രീയത്തില്‍...

സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു ഇത്. നാല് വര്‍ഷത്തിന് ശേഷം 2014ല്‍ ഖുഷ്ബു ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സോണിയ ഗാന്ധിയെ നേരിട്ട് സന്ദര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഞെട്ടല്‍

കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഞെട്ടല്‍

കോണ്‍ഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദര്‍. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബുവിന്റെ മാറ്റം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഖുഷ്ബു ബിജെപിയുമായി അടുക്കുന്നു എന്ന് കഴിഞ്ഞ ജൂലൈ മുതല്‍ സൂചന വന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ചു

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ചു

പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വേളയില്‍ ഖുഷ്ബു പിന്തുണച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. അച്ചടക്ക ലംഘനമാണ് ഖുഷ്ബു ചെയ്തതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം പറഞ്ഞെങ്കിലും അവര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

ഖുഷ്ബുവിന് അതൃപ്തി

ഖുഷ്ബുവിന് അതൃപ്തി

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖുഷ്ബുവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല. കോണ്‍ഗ്രസും ഡിഎംകെയും സഖ്യം ചേര്‍ന്നാണ് ജനവിധി തേടിയത്. തമിഴ്‌നാടില്‍ മികച്ച വിജയം ഈ സഖ്യം നേടുകയും ചെയ്തു. സീറ്റ് ലഭിക്കാത്തതില്‍ ഖുഷ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി നീക്കം

ബിജെപി നീക്കം

ഈ വേളയിലാണ് ബിജെപി തമിഴ്‌നാട് നേതൃത്വം അതൃപ്തിയുള്ള കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ശ്രമം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഈ സമയം ഖുഷ്ബുവുമായും ബിജെപി പ്രതിനിധികള്‍ സംസാരിച്ചിരുന്നുവത്രെ.

 മൂന്ന് വാഗ്ദാനങ്ങള്‍

മൂന്ന് വാഗ്ദാനങ്ങള്‍

മൂന്ന് വാഗ്ദാനങ്ങള്‍ ബിജെപി ഖുഷ്ബുവിന് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാം. രാജ്യസഭാ സീറ്റ് നല്‍കാം., അല്ലെങ്കില്‍ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ അധ്യക്ഷ പദവി നല്‍കാം- ഈ മൂന്ന് വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.

 മതിയായ പ്രാതിനിധ്യം

മതിയായ പ്രാതിനിധ്യം

കോണ്‍ഗ്രസില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് ഖുഷ്ബുവിന് ആക്ഷേപം ഉണ്ടായിരുന്നു എന്നാണ് വിവരം. അടുത്തിടെ ബിജെപിക്കെതിരായ വിമര്‍ശനങ്ങളുടെ മൂര്‍ച്ച ഖുഷ്ബു കുറച്ചതും ദേശീയ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു. എന്നാല്‍ പരസ്യമായി ഖുഷ്ബു ഇക്കാര്യം സമ്മതിച്ചിരുന്നില്ല. കഴിഞ്ഞാഴ്ച മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്.

വന്‍ കുതിപ്പിന് ബിജെപി

വന്‍ കുതിപ്പിന് ബിജെപി

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി വന്‍ കുതിപ്പിന് ശ്രമം നടത്തുന്നുണ്ട്. അണ്ണാഡിഎംകെയുമായി സഖ്യം ചേരാനാണ് ബിജെപിയുടെ ശ്രമം. ശിക്ഷാ കാലാവധി കഴിഞ്ഞെത്തുന്ന ശശികലയെ കൂടെ നിര്‍ത്താനും ബിജെപി ആലോചിക്കുന്നു. ഈ വേളയിലാണ് ഖുഷ്ബു പാര്‍ട്ടിയിലെത്തുന്നത്.

ഹിന്ദി സിനിമ വഴി...

ഹിന്ദി സിനിമ വഴി...

തമിഴ്‌നാട്ടിലെ പ്രമുഖ നടിയാണ് ഖുഷ്ബു. വന്‍ ജനപിന്തുണയുള്ള വ്യക്തിത്വം. 1970ല്‍ ജനിച്ച ഖുഷ്ബു ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തിയത്. ഒട്ടേറെ സിനിമകളില്‍ ബാലതാരമായ അവര്‍ പിന്നീട് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശസ്തയായത്.

 ഖുഷ്ബുവിന്റെ പേരില്‍ ക്ഷേത്രം

ഖുഷ്ബുവിന്റെ പേരില്‍ ക്ഷേത്രം

മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രവുമുണ്ട്. അതുകൊണ്ടുതന്നെ ഖുഷ്ബുവിന്റെ വരവ് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ബിജെപി കരുതുന്നു. നേരത്തെ ബിജെപി അധ്യക്ഷന്‍ മുരുകന്‍ ഖുഷ്ബു ബിജെപിയില്‍ ചേരുമെന്ന് പറഞ്ഞിരുന്നു.

ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദിചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദി

English summary
BJP Three Offer to Khushbu Sundar- Media reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X