മിഷന്‍ മോദി എഗെയ്ന്‍! വോട്ട് പെട്ടിയിലാക്കാന്‍ ബിജെപിയുടെ പുതിയ ടി ട്വിന്‍റി
Recommended Video

ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ചിറങ്ങുന്ന ബിജെപിക്ക് നിര്‍ണായകമാണ് 2019. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും വിജയമല്ല ബിജെപി ലക്ഷ്യം വെക്കുന്നത്. 2014 നെക്കാള്‍ ഉയര്‍ന്ന മാര്‍ജിനില്‍ ആവണം വിജയം ഉറപ്പാക്കേണ്ടതെന്നാണ് അജണ്ട്. എന്നാല്‍ 2014 പോലെ അത്ര എളുപ്പമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് ബിജെപിക്ക് വ്യക്തമായി അറിയാം.
'വിജയ ഫാക്ടറുകളില്‍ ഒന്നായി വിലയിരുത്തപ്പെട്ട മോദി ഇഫക്ടും തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറുമെല്ലാം കൈവിട്ടിട്ടുണ്ട്. ഇതോടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ആവനാഴിയിലെ അവസാന അമ്പുമായി എത്തിയിരുക്കുകയാണ് ബിജെപി. വന്‍ വിജയം ആവര്‍ത്തിക്കാന്‍ ടി ട്വിന്‍റി ഫോര്‍മുലയാണ് ബിജെപി അവതരിപ്പിക്കുക. വിവരങ്ങള്‍ ഇങ്ങനെ

നമോ തരംഗം
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വിജയത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആയിരുന്നു.ഗുജറാത്തിന്റെ ശക്തനായ മുഖ്യമന്ത്രി, ശക്തനായ ഹിന്ദു നേതാവ് എന്നതിനപ്പുറം ഒരു അന്താരാഷ്ട്രവ്യക്തിത്വമായും രാഷ്ട്രനായകനെന്ന തലക്കെട്ടുകളിലേക്കും മോദിയെ വളര്‍ത്തിയത് പ്രശാന്ത് കിഷോറാണ്.

തൂത്തുവാരി
പ്രശാന്തിന്‍റെ തന്ത്രങ്ങളില്‍ ഇന്ത്യയാകെ ‘നമോ'തരംഗമായപ്പോള്‍ 80 വര്‍ഷത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. അതോടെ വന്‍ കേവല ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലും എത്തി.എന്നാല്‍ ഇത്തവണ മോദിയെ ബൂസ്റ്റ് ചെയ്യാന്‍ പ്രശാന്ത് ഇല്ല.

രാഷ്ട്രീയത്തിലേക്ക്
പ്രശാന്ത് കിഷോര്‍ നിതീഷിനൊപ്പം ജെഡിയുവില്‍ എത്തിയത് വന്‍ തിരിച്ചടിയായിട്ടുണ്ട് ബിജെപിക്ക്.ഇതിനിടെ പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം മോദി പ്രഭാവം മങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. മോദിയെ മുന്നില്‍ നിര്‍ത്തി വിജയിച്ച് കയറാമെന്ന ബിജെപിയുടെ നീക്കത്തിനാണ് ഇത് തിരിച്ചടി ആയിരിക്കുന്നത്.

പുതിയ നീക്കം
ഇതോടെ സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി മറ്റൊരു പദ്ധതിയാണ് ബിജെപി ആവിഷ്കരിക്കുന്നത്. ട്വിന്‍റി 20 പദ്ധതിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.

വേഗത്തിലല്ല
അതേസമയം ടി 20 ക്രിക്കറ്റ് മാച്ച് പോലെ എളുപ്പത്തില്‍ അവസാനിക്കുന്ന തന്ത്രമല്ലിത്.ഓരോ ബിജെപി പ്രവര്‍ത്തകരും തങ്ങളുടെ പ്രദേശത്തെ 20 വീടുകളിലെത്തി നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കും.

ഹര്‍ബൂത്ത്
നമോ ബൂത്ത് ദസ് യൂത്ത് (ഓരോ ബൂത്തിലും 10 യുവാക്കള്‍), നമോ കോണ്‍ടാക്ട് ഇനീഷ്യേറ്റീവ്, ബൂത്ത് ടോളി എന്നീ പദ്ധതികളും ടി 20 ഫോര്‍മുലയെ കൂടാതെ ബിജെപി അവതരിപ്പിക്കുന്നുണ്ട്. ഒപ്പം എംഎല്‍എമാര്‍, എംപിമാര്‍ , മറ്റ് പ്രാദേശിക നേതാക്കള്‍ എന്നിവരോടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വീടുകളിലേക്ക്
പ്രദേശത്തെ 20 വീടുകളില്‍ പോയി ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപെടണമെന്നാണ് നിര്‍ദ്ദേശം,. ഇതിനായി വീടുകള്‍ കയറി ഇറങ്ങി ചായകുടിച്ചും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സാങ്കേതിക വിദ്യ
2014 ല്‍ തീവ്ര വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു പരമാവധി പ്രചാരണം. ഇത്തവണയും അത് ആവര്‍ത്തിക്കും. സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രചാരണമാര്‍ഗവും ഇത്തവണ പയറ്റും.

നമോ ആപ്
ഓരോ ബൂത്തിലും കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളുടെ ഗുണങ്ങളെ കുറിച്ച് ബോധവത്കരിക്കാന്‍ നമോ ആപ്പിലേക്ക് 100 പേരെ വീതം കൂട്ടി ചേര്‍ക്കും. കൂടാതെ ബൂത്ത് തലങ്ങളിലും 20 പേരെ ചേര്‍ക്കും.

പ്രസംഗം
ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രചാരണമായിരുന്നു ബിജെപിയുടെ മറ്റൊരു ആയുധം. പ്രചാരണങ്ങളില്‍ ഒരേ സമയം നിരവധി ഇടങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി പ്രസംഗിച്ചിരുന്നു.

ചായ്പേ ചര്‍ച്ച
കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ ചായ്പേ ചര്‍ച്ചയെന്ന് മോദിയെ പരിഹസിച്ചച്ചപ്പോള്‍ അതിനെ ചായക്കൊപ്പം ചര്‍ച്ചയാക്കിയത് 2014 ബിജെപിയുടെ തന്ത്രമായി വിലയിരുത്തപ്പെട്ടിരുന്നു. ഇത്തവണയും അത്തരം പദ്ധതികള്‍ ആവര്‍ത്തിക്കും.

മറുപടിയില്ല
വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തത്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന് പകരം സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം

എങ്ങനെ
അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ പ്രോഗസ് കാര്‍ഡും വീട് സന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തും. അടുത്ത സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ജനങ്ങളുടെ നിര്‍ദ്ദേശവും തേടാനും ബിജെപിക്ക് പദ്ധതിയുണ്ട്.












Click it and Unblock the Notifications