കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ബിജെപിയുടെ മെഗാ ഷോ, രാഷ്ട്രീയ ഭൂകമ്പം കാണാമെന്ന് ബിജെപി അധ്യക്ഷൻ!

Google Oneindia Malayalam News

മുംബൈ: കര്‍ണാടകത്തില്‍ 15 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ സ്വന്യം പാളയത്തിലെത്തിച്ചാണ് ബിജെപി സര്‍ക്കാരിനെ വീഴ്ത്തിയത്. കര്‍ണാടകത്തില്‍ നാലാം തവണയും ബിഎസ് യെദ്യൂരപ്പയെ അധികാരത്തിലെത്തിച്ച ഓപ്പറേഷന്‍ ലോട്ടസ് ബിജെപി ഇനി പുറത്തെടുക്കുക എവിടെയാകും എന്നതാണ് രാജ്യം ഉറ്റ് നോക്കിയിരുന്നത്.

മധ്യപ്രദേശില്‍ ഓപ്പറേഷന്‍ താമരയ്ക്കുളള ശ്രമം നടക്കുന്നുണ്ട്. ഗോവയില്‍ നേരത്തെ തന്നെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ച് കഴിഞ്ഞു. ഒടുവില്‍ മഹാരാഷ്ട്രയിലാണ് എംഎല്‍എമാരുടെ മറുകണ്ടം ചാടല്‍. തങ്ങള്‍ക്കൊപ്പം എത്തുന്നവരെ സ്വീകരിക്കാന്‍ വന്‍ മെഗാഷോ ഒരുക്കുകയാണ് മഹാരാഷ്ട്രയില്‍ ബിജെപി.

കൊഴിഞ്ഞ് പോക്ക് ഭീഷണി

കൊഴിഞ്ഞ് പോക്ക് ഭീഷണി

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് കൂറ്റന്‍ ഭൂരിപക്ഷമാണുളളത്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷ പാര്‍ട്ടികളായി കോണ്‍ഗ്രസിനും എന്‍സിപിക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊഴിഞ്ഞ് പോക്ക് ഭീഷണി നേരിടുകയാണ് കോണ്‍ഗ്രസും എന്‍സിപിയും. നാല് പ്രതിപക്ഷ എംഎല്‍എമാരാണ് ചൊവ്വാഴ്ച രാജി വെച്ചിരിക്കുന്നത്.

നാല് എംഎൽഎമാർ രാജി വെച്ചു

നാല് എംഎൽഎമാർ രാജി വെച്ചു

മൂന്ന് എന്‍സിപി എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയുമാണ് രാജി വെച്ചിരിക്കുന്നത്. ഇവര്‍ ബിജെപി അംഗത്വമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ കാളദാസ് കോലംബ്കര്‍, എന്‍സിപി എംഎല്‍എമാരായ വൈഭവ് പിച്ചാഡ്, ശിവേന്ദ്ര രാജെ ഭോസ്ലെ, സന്ദീപ് നായിക് എന്നിവരാണ് എംഎല്‍എ സ്ഥാനം രാജി വെച്ചത്.

ബിജെപിയുടെ മെഗാഷോ

ബിജെപിയുടെ മെഗാഷോ

കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും രാജി വെച്ച് എത്തുന്ന എംഎല്‍എമാരെ സ്വീകരിക്കാന്‍ മെഗാ ഷോ നടത്താനുളള തയ്യാറെടുപ്പിലാണ് ബിജെപി. ബുധനാഴ്ച ഗര്‍വാരെ ക്‌ളബിലാണ് മെഗാ ഷോ നടത്തുക. രാജി വെച്ച് ബിജെപിയിലേക്ക് എത്തുന്ന എംഎല്‍എമാര്‍ക്ക് മെഗാഷോയില്‍ വെച്ച് വന്‍ സ്വീകരണം നല്‍കും. പരിപാടിയില്‍ രാഷ്ട്രീയ ഭൂകമ്പം കാണാം എന്നാണ് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷനായ ചന്ദ്രകാന്ത് പാട്ടീല്‍ പ്രതികരിച്ചത്.

ബിജെപി കരുത്ത് കൂട്ടുന്നു

ബിജെപി കരുത്ത് കൂട്ടുന്നു

കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ഇനിയും എല്‍എമാരുടേയും നേതാക്കളുടേയും കൊഴിഞ്ഞ് പോക്ക് ഉണ്ടായേക്കും എന്നാണ് സൂചന. എന്‍സിപിയുടെ മുംബൈ പ്രസിഡണ്ടായ സച്ചിന്‍ അഹിര്‍ കഴിഞ്ഞ ദിവസം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ട് എന്നാണ് സംസ്ഥാന മന്ത്രി ഗിരീഷ് മഹാജന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. നാല് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുന്നതോടെ നിയമസഭയില്‍ ബിജെപിക്ക് 288 അംഗങ്ങളാകും.

English summary
BJP to conduct Mega Show to welcome Congress and NCP rebels in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X