കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യജയം ബിജെപിക്ക്; കേവലഭൂരിപക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: വോട്ടെണ്ണെലിന്റെ രണ്ടാം മണിക്കൂറില്‍ തന്നെ കേവലഭൂരപക്ഷവും കടന്ന് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ കുതിക്കുന്നു. 514 മണ്ഡലങ്ങളിലെ സൂചനകള്‍ പുറത്തുവന്നപ്പോള്‍ 294 സീറ്റുകളില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. യു പി എ 79 സീറ്റുകളിലും മറ്റുള്ളവര്‍ 138 സീറ്റിലും മുന്നിലാണ്.

ബി ജെ പിക്ക് വേണ്ടി സത്യപാല്‍ സിംഗാണ് ആദ്യ വിജയം നേടിയത്. ആര്‍ എല്‍ ഡിയിലെ അമര്‍ സിംഗിനെ തോല്‍പിച്ച് ഉത്തര്‍ പ്രദേശിലെ ബാഗ്പത്ത് സീറ്റിലാണ് ബി ജെ പി ആദ്യജയം നേടിയത്. അമേഠിയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തെത്തിയതാണ് കൗതുകകരമായ ഒരു കാഴ്ച.

modi

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസിയിലും വഡോദരയിലും ലീഡ് ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വാരണാസിയില്‍ പിന്നിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയിലും മുന്നേറുന്നു. സുഷമ സ്വരാജ് വിദിശയിലും രാജ്‌നാഥ് സിംഗ് ലഖ്‌നോവിലും അദ്വാനി ഗാന്ധിനഗറിലും മുന്നിലാണ്.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ദില്ലി ചാന്ദ്‌നി ചൗക്കില്‍ പിന്നിലാണ്. ബി ജെ പിയുടെ ഹര്‍ഷ വര്‍ദ്ധനാണ് ഇവിടെ ലീഡ് ചെയ്യുന്നത്,

English summary
BJP to cross Simple Majority Mark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X