കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയും മുരളീമനോഹര്‍ ജോഷിയും മത്സരിക്കുമോ? ബിജെപിയില്‍ ചര്‍ച്ച!!

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന നേതാക്കളുടെ വയസ്സിനെ ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പം. ഇവര്‍ മത്സരിക്കുന്ന കാര്യത്തിലാണ് പ്രശ്‌നങ്ങളുള്ളത്. 75 വയസ്സ് കഴിഞ്ഞ നേതാക്കള്‍ മത്സരിക്കേണ്ടെന്നാണ് ബിജെപിയുടെ പൊതുനിലപാട്. ആര്‍എസ്എസ് നടപ്പാക്കി വന്നതാണ് ഈ നിയമം. അത് ബിജെപിയും തുടരുകയായിരുന്നു. ഇത്തവണ സീറ്റ് നല്‍കുന്ന മുതിര്‍ന്ന നേതാക്കള്‍ ആരൊക്കെയാണെന്ന കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.

ലാല്‍കൃഷ്ണ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാ വിഷയം. ബിജെപി പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ഇവരെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. അദ്വാനിയെ ശക്തമായി പിന്തുണച്ചിരുന്ന ശിവരാജ് സിംഗ് ചൗഹാനൊക്കെ വീണ്ടും ദേശീയ സമിതിയില്‍ അംഗമായതും ഇവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പ്രായപരിധിയില്‍ ചര്‍ച്ച

പ്രായപരിധിയില്‍ ചര്‍ച്ച

ബിജെപി നേതാക്കളുടെ പ്രായപരിധി സംബന്ധിച്ചാണ് ഇപ്പോള്‍ ദേശീയ സമിതിയില്‍ ചര്‍ച്ച നടത്തുന്നത്. നിലവിലെ പ്രായപരിധി കാരണം പല നേതാക്കള്‍ക്കും മത്സരിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്. ബിജെപിയുടെ പല മന്ത്രിമാര്‍ക്കും പ്രായപരിധി 75 വയസ്സാണ്. മത്സരിക്കുന്നതിന് മാത്രമല്ല, മന്ത്രിപദത്തിലേക്ക് ഇത് തന്നെയാണ് പരിധി. അത് ചില അതൃപ്തികള്‍ക്ക് കാരണമായിട്ടുണ്ട്.

അദ്വാനിയും ജോഷിയും

അദ്വാനിയും ജോഷിയും

പ്രായപരിധി എടുത്തുമാറ്റുമെന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഇത്തവണ മത്സരിക്കുമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സര്‍ക്കാരിന്റെ മോശം പ്രവര്‍ത്തനത്തെ തുടര്‍ന്ന് പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ ജനപ്രിയ നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനാണ് തീരുമാനം.

അമിത് ഷാ വഴങ്ങി

അമിത് ഷാ വഴങ്ങി

അദ്വാനിക്ക് ഇപ്പോള്‍ 91 വയസ്സുണ്ട്. അദ്ദേഹം മത്സരിച്ചിരുന്ന ഗാന്ധിനഗര്‍ മണ്ഡലം മകള്‍ പ്രതിഭയ്ക്ക് നല്‍കണമെന്നായിരുന്നു ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ അദ്വാനി തള്ളി. താന്‍ കുടുംബഭരണത്തിന് എതിരാണെന്നായിരുന്നു അദ്വാനി ഉന്നയിച്ചത്. അതുകൊണ്ട് തന്റെ മകള്‍ക്ക് സീറ്റ് വേണ്ട എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പകരം തനിക്ക് ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ അമിത് ഷായ്ക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

വെറ്ററന്‍മാരുടെ നിര

വെറ്ററന്‍മാരുടെ നിര

മുരളീമനോഹര്‍ ജോഷി, ശാന്ത കുമാര്‍, കല്‍രാജ് മിശ്ര, ഭഗത് സിംഗ് കോശ്യാരി, എന്നിവരാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. ഇവരെയും മത്സരിപ്പിക്കാനാണ് നീക്കം. ഇവര്‍ക്ക് പകരം നല്ല സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതും പ്രധാന കാരണമാണ്. ജോഷിയെ കാണ്‍പൂരില്‍ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മോര്‍ബി, അമ്രേലി, എന്നിവിടങ്ങളില്‍ ബിജെപി വട്ടപൂജ്യമായപ്പോള്‍, അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ മികച്ച വിജയം നേടിയിരുന്നു. ഇതാണ് അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള കാരണം.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് പകുതിയോടെ പുറത്തെത്തുമെന്നാണ് കേന്ദ്ര കമ്മിറ്റി സൂചിപ്പിക്കുന്നത്. അതേസമയം രാജ്യസഭയിലെ കാലാവധി കഴിഞ്ഞ നേതാക്കളെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെ പട്‌ന സാഹിബ് മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മണ്ഡലമാണിത്. യുപി, ബീഹാര്‍, മഹാരാഷ്ട്ര, ഹരിയാനി എന്നിവിടങ്ങളിലെ സിറ്റിംഗ് എംപിമാര്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപിയുടെ മഴവില്‍ സഖ്യം പൊളിയുന്നു..... ഡിഎംഡികെ സഖ്യം വിടുന്നു, 7 സീറ്റില്‍ ഉടക്കി വിജയകാന്ത്ബിജെപിയുടെ മഴവില്‍ സഖ്യം പൊളിയുന്നു..... ഡിഎംഡികെ സഖ്യം വിടുന്നു, 7 സീറ്റില്‍ ഉടക്കി വിജയകാന്ത്

English summary
bjp to decide age limit for candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X