പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇറക്കി ബിജെപി ; അമിത് ഷാ പ്രവർത്തകരുമായി വാരാണസിയിൽ ചർച്ച
പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇറക്കി ബിജെപി ; അമിത് ഷാ പ്രവർത്തകരുമായി വാരാണസിയിൽ ചർച്ച
ന്യൂഡൽഹി: അഖില ഭാരതീയ രാജ് ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി സന്ദർശിക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉത്തർപ്രദേശിലെ ഈ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ബിജെപിയുടെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അജയും ചർച്ചയിൽ വിഷ.മായേക്കും. 2012 ലെ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബി ജെ പി 2017 ൽ 39.67 ശതമാനം വോട്ടോടെ 312 സീറ്റുകൾ നേടി വിജയത്തിലേക്ക് കുതിച്ചിരുന്നു. ഇത്തവണയും ഭരണം നിലനിർത്താനാണ് പാർട്ടി ശ്രമങ്ങൾ. ഇതിനായുളള പല ചർച്ചകളും ബി ജെ പി യിൽ നടന്നു തുടങ്ങിയിരിക്കുന്നു.

ഹിന്ദുസ്ഥാൻ ടൈംസിന്റെ സഹോദര പ്രസിദ്ധീകരണമായ ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയുന്നത് അനുസരിച്ച്, അമിത് ഷായും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരെയും പരസ്പരം കാണുകയും അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.

ആഭ്യന്തര മന്ത്രിക്ക് ഈ മാസം തന്നെ വാരണാസിയിൽ രണ്ട് സന്ദർശനങ്ങൾ ഉണ്ടെന്നും - ഒന്ന് നവംബർ 12 മുതൽ 13 വരെയും മറ്റൊന്ന് നവംബർ 19 മുതൽ 21 വരെയുമാണെന്ന് ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അർഹമായ പ്രാധാന്യം നൽകിയിരുന്നു. ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിലേക്ക് വിരൽ ചൂണ്ടുന്നതായാണ് ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, പാർട്ടി ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ പ്രചാരണത്തിന്റെ വിവിധ വശങ്ങൾ നോക്കാൻ ബിജെപി നേതാക്കളെ വിന്യസിച്ചിട്ടുണ്ടെന്ന് ലൈവ്ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാന സ്ഥാനത്തുള്ള ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് യുപി തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ നിയന്ത്രിക്കുന്നത്.

എന്നാൽ, ഉത്തർപ്രദേശിലെ നിയമസഭയിലേക്ക് 403 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അടുത്ത വർഷം ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2017-ൽ തിരഞ്ഞെടുക്കപ്പെട്ട നിലവിലെ നിയമസഭയുടെ കാലാവധി 2022 മെയ് 14-ന് അവസാനിക്കും. 2014 ൽ ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 71 ലും ബിജെപി ചരിത്ര വിജയം നേടിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളിൽ 62ലും ബിജെപി വിജയിച്ചു.
'കാത്തിരിപ്പിലാണ് ഞങ്ങള്‍'; പുതിയ സന്തോഷം പങ്കുവച്ച് കുടുംബ വിളക്ക് താരം ആതിര












Click it and Unblock the Notifications