10 ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി; ലക്ഷ്യം അധികാരമില്ലാത്ത സംസ്ഥാനങ്ങള്‍
ദില്ലി: ബിജെപി ദേശീയ തലത്തില്‍ മെംബര്‍ഷിപ്പ് കാംപയിന് തുടക്കമിടുന്നു. ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചിത ടാര്‍ജറ്റ് നല്കി. മിക്ക സംസ്ഥാനങ്ങളിലും പത്ത് ലക്ഷം പേരെ അംഗങ്ങളാക്കാനാണ് നിര്‍ദേശം. ജൂലൈ ആറ് മുതല്‍ ഓഗസ്റ്റ് 11 വരെയാണ് കാംപയിന്. പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രനിര്‍ദേശം.

ലഖ്നൗവില്‍ മാധ്യമങ്ങളോട് സംസാരിച്ച ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ കണ്‍വീനര്‍മാരെയും സഹ കണ്‍വീനര്‍മാരെയും നിയോഗിക്കും. മണ്ഡലം തലത്തിലും സമാനമായ നിയമനം നടക്കും. ജില്ലാ കണ്‍വീനര്‍മാരെ ദില്ലിയില്‍ നിയമിച്ചുകഴിഞ്ഞു.
ദില്ലിയില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ബിജെപി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ദില്ലിയില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അംഗത്വമെടുക്കാമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
മിസ്ഡ് കോള്‍ വഴി അംഗത്വം നല്കുന്ന ബിജെപിയുടെ പദ്ധതി നേരത്തെ ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ ഇത്തവണയും ഈ രീതി തുടരും. ആന്ധ്രയില്‍ അധികാരം പിടിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. ഒട്ടേറെ ടിഡിപി എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2024 ലക്ഷ്യമിട്ട് ബിജെപി ആന്ധ്രയില്‍ കരുനീക്കം ശക്തമാക്കുന്നത്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications