കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ ബിജെപി; ലക്ഷ്യം അധികാരമില്ലാത്ത സംസ്ഥാനങ്ങള്‍

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ തലത്തില്‍ മെംബര്‍ഷിപ്പ് കാംപയിന് തുടക്കമിടുന്നു. ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചിത ടാര്‍ജറ്റ് നല്‍കി. മിക്ക സംസ്ഥാനങ്ങളിലും പത്ത് ലക്ഷം പേരെ അംഗങ്ങളാക്കാനാണ് നിര്‍ദേശം. ജൂലൈ ആറ് മുതല്‍ ഓഗസ്റ്റ് 11 വരെയാണ് കാംപയിന്‍. പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രനിര്‍ദേശം.

Bjp

ലഖ്‌നൗവില്‍ മാധ്യമങ്ങളോട് സംസാരിച്ച ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ കണ്‍വീനര്‍മാരെയും സഹ കണ്‍വീനര്‍മാരെയും നിയോഗിക്കും. മണ്ഡലം തലത്തിലും സമാനമായ നിയമനം നടക്കും. ജില്ലാ കണ്‍വീനര്‍മാരെ ദില്ലിയില്‍ നിയമിച്ചുകഴിഞ്ഞു.

ദില്ലിയില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ബിജെപി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ദില്ലിയില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ നീക്കം. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അംഗത്വമെടുക്കാമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ജെഡിഎസ് ബന്ധം സമ്മാനിച്ചത് നഷ്ടം; സഖ്യം വേണ്ടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്ജെഡിഎസ് ബന്ധം സമ്മാനിച്ചത് നഷ്ടം; സഖ്യം വേണ്ടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

മിസ്ഡ് കോള്‍ വഴി അംഗത്വം നല്‍കുന്ന ബിജെപിയുടെ പദ്ധതി നേരത്തെ ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ ഇത്തവണയും ഈ രീതി തുടരും. ആന്ധ്രയില്‍ അധികാരം പിടിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്. ഒട്ടേറെ ടിഡിപി എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2024 ലക്ഷ്യമിട്ട് ബിജെപി ആന്ധ്രയില്‍ കരുനീക്കം ശക്തമാക്കുന്നത്.

English summary
BJP to Expand Base in States Where Not in Power, Concentrated in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X