Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!

Recommended Video

cmsvideo
    പ്രിയങ്കയെ വീഴ്ത്താന്‍ ബിജെപി | Oneindia Malayalam

    ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ ബിജെപി അവസാനത്തെ തന്ത്രവും പയറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രിയങ്കയുടെ തട്ടകത്തില്‍ നേരിട്ടിറങ്ങുകയാണ്. ഇവിടെ ബിജെപിയുടെ കോര്‍ വോട്ട് ബാങ്കില്‍ പ്രിയങ്കയുടെ സ്വാധീനം ഇല്ലാതാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ നേരിടാനുള്ള ഒരുക്കങ്ങളും തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.

    മോദിയെ ചോദ്യം ചെയ്യാനായി അദ്ദേഹത്തിന്റെ റാലികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇറക്കാനാണ് ആദ്യ പദ്ധതി. വാരണാസിയില്‍ അടക്കമുള്ള പൊതു പ്രശ്‌നങ്ങളില്‍ അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. ഇതിനെ തുറന്നുകാണിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മോദിയെ കൊണ്ട് ഉത്തരം പറയിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

    ബിജെപി കിഴക്കന്‍ യുപിയിലേക്ക്

    ബിജെപി കിഴക്കന്‍ യുപിയിലേക്ക്

    ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദേശത്തിലാണ് കിഴക്കന്‍ യുപിയിലേക്ക് ബിജെപിയുടെ പ്രവര്‍ത്തനം എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണത്തിന് തുടക്കമിട്ടത് ഈ ഭയം കാരണമാണ്. ഇരുവരും സംസ്ഥാന നേതൃത്വവുമായി നിര്‍ണായക ചര്‍ച്ചകളും നടത്തും. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ മാറിയ യുപി രാഷ്ട്രീയമാണ് ഇവര്‍ ചര്‍ച്ച ചെയ്യുന്നത്.

    പ്രിയങ്കയുടെ പോപ്പുലാരിറ്റി

    പ്രിയങ്കയുടെ പോപ്പുലാരിറ്റി

    പ്രിയങ്കാ ഗാന്ധിയുടെ പോപ്പുലാരിറ്റി കുറയ്ക്കുക എന്നതാണ് മോദിയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. കിഴക്കന്‍ യുപിയില്‍ ബൂത്ത് തല പ്രചാരണം ശക്തമാക്കാനും നിര്‍ദേശമുണ്ട്. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുതെന്നാണ് അമിത് ഷായുടെ നിര്‍ദേശം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് സംഭവിച്ച തോല്‍വികള്‍ പാഠമായി മുന്നില്‍ കാണണമെന്നാണ് അമിത് ഷാ പറഞ്ഞിരിക്കുന്നത്. പ്രിയങ്കയ്‌ക്കെതിരെ റോബര്‍ട്ട് വദ്രയെ മുന്‍നിര്‍ത്തിയുള്ള തന്ത്രമൊരുക്കാന്‍ പ്ലാന്‍.

    ബിജെപി തരംഗം

    ബിജെപി തരംഗം

    കിഴക്കന്‍ യുപിയില്‍ ഇപ്പോഴും മോദി തരംഗം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണമാണ് ബിജെപി നടത്തുക. ഓരോ കമ്മിറ്റികള്‍ക്കും മോദിയുടെ ഓരോ സവിശേഷതകള്‍ പ്രചരിപ്പിക്കാനാണ് നിര്‍ദേശം. ഇതിലൂടെ മോദിയുടെ ഓരോ നേട്ടങ്ങളും ജനങ്ങളിലേക്ക് എത്താനാണ് പ്ലാന്‍. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കിഴക്കന്‍ യുപിയില്‍ പ്രചാരണത്തിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ഇതിനെ മോദിയുടെ പ്രതിച്ഛായ കൊണ്ട് പരിഹരിക്കാനാണ് തീരുമാനം.

    കോണ്‍ഗ്രസ് തിരിച്ചടിക്ക്

    കോണ്‍ഗ്രസ് തിരിച്ചടിക്ക്

    മോദിയെ നേരിടാന്‍ ആറ് തിരഞ്ഞെടുപ്പ് കമ്മിറ്റികളാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി, ക്യാമ്പയിന്‍ കമ്മിറ്റി, തിരഞ്ഞെടുപ്പ് സ്ട്രാറ്റജി, പ്ലാനിംഗ് കമ്മിറ്റി, കോര്‍ഡിനേഷന്‍ കമ്മിറ്റി, മാനിഫെസ്റ്റോ കമ്മിറ്റി എന്നിങ്ങനെയാണ് രൂപീകരിച്ചത്. ഇതിന് പുറമേ മീഡിയ, പബ്ലിസിറ്റി കമ്മിറ്റിയും വേറെയുണ്ട്.

    മോദിക്കെതിരെ ഒരുങ്ങുന്നു

    മോദിക്കെതിരെ ഒരുങ്ങുന്നു

    മോദിയെ പരമാവധി സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്ക ലക്ഷ്യമിടുന്നത്. അതിനായി നോട്ടുനിരോധനം മുതല്‍ ജിഎസ്ടി വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാകും. എല്ലാ മണ്ഡലത്തിലും പോസ്റ്റര്‍ പ്രചാരണവും ഉണ്ടാവും. ഗ്രാമസഭകളില്‍ മോദിയുടെ വീഴ്ച്ചകളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിച്ചാണ് പ്രിയങ്ക തുടങ്ങിയത്. ഇത് ഇനിയും തുടരും. മോദിക്കെതിരെ നേരിട്ടുള്ള പ്രചാരണവും പ്രിയങ്ക നടത്തും

    അവധില്‍ പൊടിപാറും

    അവധില്‍ പൊടിപാറും

    കിഴക്കന്‍ യുപിയിലെ ഏറ്റവും നിര്‍ണായകമായ മേഖലയാണ് അവധ്. ഇവിടെ ബിജെപി സുപ്രധാന രാലികള്‍ നടത്തുന്നുണ്ട്. കാശി, പൂര്‍വാഞ്ചല്‍ മേഖല പിടിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. ഇത് രണ്ട് ഹിന്ദു വോട്ടുകള്‍ കൂടുതലുള്ള മേഖലയാണ്. ഇത് കൈവിട്ടാല്‍ വാരണാസിയി അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ടു കുറയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം സഹകാരി സമ്മേളനും ബിജെപി നടത്തിയിരുന്നു. പ്രിയങ്ക നേരിടാന്‍ പ്രവര്‍ത്തകരുടെ സഹകരണവും മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

    ഹിന്ദു വോട്ടുകള്‍

    ഹിന്ദു വോട്ടുകള്‍

    കിഴക്കന്‍ യുപിയില്‍ ഹിന്ദു വോട്ട് കേന്ദ്രീകരിച്ചാണ് പ്രിയങ്കയും മോദിയും പ്രവര്‍ത്തിക്കുന്നത്. ഇന്ദിരയുടെ പ്രതിച്ഛായ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ പ്രിയങ്കയ്ക്ക് ഗുണം ചെയ്യും. അതേസമയം നരേന്ദ്രമ മോദിക്ക് പഴയ പ്രതിച്ഛായ യുപി വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടോ എന്ന വിലയിരുത്തലാവും ഇത്. ബിജെപി പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവില്‍ സമ്മര്‍ദ്ദത്തിലാണ് പല മേഖലകളിലും ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നത് മോദിക്ക് തലവേദനയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+