കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പിടിക്കാന്‍ പഴയ അടവുമായി ബിജെപി; വിശാല സഖ്യം വീഴും, 80ല്‍ 80ഉം പിടിക്കുക ലക്ഷ്യം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പിടിച്ചാല്‍ രാജ്യം ഭരിക്കാം. അതാണ് രാഷ്ട്രീയ ഇടനാഴികളിലെ പഴമൊഴി. ഒരു കാലത്ത് യുപി കോണ്‍ഗ്രസിന് ഒപ്പമായിരുന്നു. അന്ന് രാജ്യം ഭരിച്ചതും കോണ്‍ഗ്രസ് തന്നെ. എന്നാല്‍ കഴിഞ്ഞതവണ യുപി ബിജെപിക്കൊപ്പം ചേര്‍ന്നു. രാജ്യത്തിന്റെ ഭരണം ബിജെപിക്ക് ലഭിച്ചു. ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തിന് മുന്നില്‍ ബിജെപിക്ക് അടിപതറേണ്ടി വന്നിരുന്നു. എസ്പിയും ബിഎസ്പിയുമുണ്ടാക്കിയ സഖ്യമാണ് ബിജെപിക്ക് തിരിച്ചടിയായത്. ഈ സാഹചര്യത്തിലാണ് പ്രാദേശിക സഖ്യത്തിന്റെ തന്ത്രങ്ങള്‍ പൊളിക്കാന്‍ ബിജെപി അടവുകള്‍ മാറ്റുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും യുപിയിലെ മുഴുവന്‍ സീറ്റും നേടുക എന്നതാണ് ബിജെപിയുടെ ആലോചന. കഴിഞ്ഞ രണ്ടുദിവസമായി ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരുകയാണ്. ഞായറാഴ്ച അവസാനിച്ച യോഗത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ജാതി വോട്ട് ബാങ്ക് പൊളിക്കും

ജാതി വോട്ട് ബാങ്ക് പൊളിക്കും

എസ്പിയും ബിഎസ്പിയും ജാതി വോട്ടുകള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നീക്കം പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ദളിതുകളുടെ കൂടെ നിര്‍ത്താന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ദളിത് നേതാക്കളെ മുന്നില്‍ നിര്‍ത്തിയാകും പ്രചാരണം കൊഴുപ്പിക്കുക.

ഹിന്ദുത്വം, ദേശീയത

ഹിന്ദുത്വം, ദേശീയത

ഹിന്ദുത്വം, ദേശീയത എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരിക്കും തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക. ബിജെപിയുടെ പഴയ മുദ്രാവാക്യങ്ങള്‍ തന്നെയാണിത്. എന്നാല്‍ ഇടക്കാലത്ത് വികസനം, അഴിമതി വിരുദ്ധ ഭരണം എന്നീ മുദ്രാവാക്യത്തിലേക്ക് ബിജെപി എത്തിയിരുന്നു.

സ്വാധീനിക്കാന്‍ പ്രത്യക്ഷ നീക്കം

സ്വാധീനിക്കാന്‍ പ്രത്യക്ഷ നീക്കം

വികസന മുദ്രാവാക്യം യുപിയില്‍ അത്ര ഉയര്‍ത്തിക്കാട്ടില്ല. പകരം ഹിന്ദുത്വവും ദേശീയതയുമാകും പ്രധാന ആയുധമാക്കുകയെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ സ്വാധീനിക്കാന്‍ ചില പ്രത്യക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തും.

അംബേദ്കര്‍ പ്രതിമകള്‍

അംബേദ്കര്‍ പ്രതിമകള്‍

ബാബാ സാഹിബ് അംബേദ്കറിന്റെ പ്രതിമകള്‍ സ്ഥാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റില്‍ 71ഉം ബിജെപി പിടിച്ചിരുന്നു. ഇത്തവണ മുഴുവന്‍ സീറ്റും പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 അംഗ സഭയില്‍ 320 സീറ്റ് ബിജെപി നേടിയിരുന്നു.

വര്‍ഗീയ കാര്‍ഡ്

വര്‍ഗീയ കാര്‍ഡ്

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് എസ്പിയും ബിഎസ്പിയും ഒന്നായി മല്‍സരിക്കാന്‍ ആലോചന വന്നത്. രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം പരീക്ഷണം നടത്തുകയും ചെയ്തു. ബിജെപിക്ക് തോല്‍വിയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് ബിജെപി വര്‍ഗീയാ കാര്‍ഡ് ഇറക്കാന്‍ തീരുമാനിച്ചത്. രാമക്ഷേത്രം വീണ്ടും വിഷയമാകും.

ഓരോ ബൂത്തിലും 20 ദളിത് നേതാക്കള്‍

ഓരോ ബൂത്തിലും 20 ദളിത് നേതാക്കള്‍

ഓരോ ബൂത്തിലും 20 ദളിത്, ഒബിസി പ്രവര്‍ത്തകര്‍ക്ക് പ്ര്‌ത്യേക ചുമതല നല്‍കും. 1.4 ലക്ഷം ബൂത്ത് കമ്മിറ്റികളാണുള്ളത്. ദളിത് നേതാവ് വാല്‍മീക്കിയുടെ പേരില്‍ പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. എസ്പിയും ബിഎസ്പിയും ലക്ഷ്യമിടുന്നത് ദളിത്-ഒബിസി-മുസ്ലിം വോട്ടുകളാണ്. ദളിത്-ഒബിസി വിഭാഗത്തെ തങ്ങളുടെ കൂടെ നിര്‍ത്താനാണ് ബിജെപി ശ്രമം.

മോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധം; അലന്‍സിയര്‍ അല്ല, സംവിധായകന്‍, പ്രതിഷേധിച്ചത് ഇങ്ങനെമോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധം; അലന്‍സിയര്‍ അല്ല, സംവിധായകന്‍, പ്രതിഷേധിച്ചത് ഇങ്ങനെ

English summary
BJP to focus on Dalit outreach, Hindutva ideology in UP as battle 2019 looms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X