കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ നേരിടാന്‍ പുതിയ തന്ത്രം... വാട്‌സാപ്പ് ഗ്രൂപ്പുമായി അമിത് ഷാ, ഇത്തവണ ഞെട്ടിക്കും!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും പുതിയ നീക്കങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസിന് സമാനമായ മാറ്റമാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്. അത് വിപുലമായി തന്നെ ഒരുക്കാനാണ് തീരുമാനം. പ്രവര്‍ത്തകരുമായി ദേശീയ നേതൃത്വം അടുപ്പത്തില്‍ അല്ല എന്ന പേരുദോഷം മാറ്റുകയാണ് പ്രധാന ലക്ഷ്യം ബൂത്ത് തലം തൊട്ടുള്ള പ്രചാരണങ്ങള്‍ക്ക് പുറമേയാണ് ഈ നീക്കം. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തന രീതിയും മാറ്റാനാണ് ഒരുങ്ങുന്നത്.

പ്രധാനമന്ത്രിയുടെ മോദി ആപ്പ് വേണ്ടത്ര വിജയകരമായില്ല എന്നതാണ് ബിജെപിയെ നീക്കത്തില്‍ വേഗത്തിലാക്കാന്‍ നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന മന്ത്രിമാരെയും എംപിമാരെയും അമിത് ഷാ നേരിട്ട് കണ്ടപ്പോഴും തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. എല്ലാ അധികാരങ്ങളും മോദിയിലും ഷായിലും ആയത് കൊണ്ട് മറ്റുള്ളവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതൊക്കെ പരിഹരിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം.

കോണ്‍ഗ്രസിന്റെ ടീം

കോണ്‍ഗ്രസിന്റെ ടീം

കോണ്‍ഗ്രസാണ് ആദ്യം ടീമിനെ ഒരുക്കിയത്. ഇതിന് രാഹുല്‍ ഗാന്ധിയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. ഇതിന് പുറമേ ശക്തി ആപ്പ് എന്ന ആപ്പ് വഴി പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള സംവിധാനവും കോണ്‍ഗ്രസ് ഒരുക്കി. രാഹുല്‍ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത് പോലും സാധാരണ പ്രവര്‍ത്തകരുമായി സംവദിച്ചായിരുന്നു. സോഷ്യല്‍ മീഡിയ ഇടപെടലുകളും നിര്‍ണായകമായിരുന്നു. ഇതേ രീതി തന്നെയാണ് ഇപ്പോള്‍ ബിജെപി പ്രയോഗിക്കുന്നത്.

ബിജെപിയുടെ രീതി

ബിജെപിയുടെ രീതി

ബിജെപി സോഷ്യല്‍ മീഡിയ പ്രചാരണം സജീവമാക്കാനാണ് നീങ്ങുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിനായി തുടങ്ങിയിരിക്കുകയാണ്. ഇതില്‍ ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ക്ക് പുറമേ ബിജെപി ദേശീയ നേതൃത്വത്തിലുള്ളവരും ഗ്രൂപ്പിലുണ്ടാവും. പാര്‍ട്ടിയിലെ എല്ലാ പ്രശ്‌നവും പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതാക്കളെ അറിയിക്കാം. ഇതുവഴി എല്ലാ പ്രശ്‌നങ്ങളും അമിത് ഷാ നേരിട്ട് അറിയുക എന്നതാണ് ലക്ഷ്യം.

അമിത് ഷായുടെ നീക്കം

അമിത് ഷായുടെ നീക്കം

അമിത് ഷായാണ് ഈ തന്ത്രത്തിന് പിന്നില്‍. രാഹുല്‍ ഗാന്ധി തന്റെ നേതൃത്വത്തിലൂടെ പ്രവര്‍ത്തകരെ കൈയ്യിലെടുത്തതാണ് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കാരണം. അത് തന്നെയാണ് അമിത് ഷായും ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയില്‍ ബിജെപിക്ക് പഴയ ശക്തിയില്ലെന്നും ഷാ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക ടെക്‌നിക്കല്‍ ടീമിനെ അദ്ദേഹം ഇതിനായി കൊണ്ടുവരുന്നുണ്ട്. ബിജെപിയുടെ ഐടി സെല്‍ ശക്തമല്ലെന്ന പരാതിയ ശക്തമായതിനെ തുടര്‍ന്നാണ് ഈ നീക്കം.

കോണ്‍ഗ്രസിനെ നേരിടും

കോണ്‍ഗ്രസിനെ നേരിടും

കോണ്‍ഗ്രസിനെ എല്ലാ അര്‍ത്ഥത്തിലും നേരിടാനാണ് ഷാ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം അമിത് ഷാ ബൂത്ത് തല പ്രവര്‍ത്തകരോട് ബിജെപിയെ പിന്തുണയ്ക്കാത്ത പത്ത് കുടുംബങ്ങളെ ആഴ്ച്ചയില്‍ സന്ദര്‍ശിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ പാര്‍ട്ടിയുമായി അടുപ്പിക്കണമെന്നും വോട്ടായി മാറ്റണമെന്നുമാണ് നിര്‍ദേശം. ഇത് കൃത്യമായി നടപ്പാക്കിയാല്‍ ദില്ലിയില്‍ മാത്രം 25 ലക്ഷം കുടുംബങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കും. അത് വലിയ നേട്ടമായി മാറുമെന്നും ഷാ പറഞ്ഞു.

സുപ്രധാന വ്യക്തികള്‍

സുപ്രധാന വ്യക്തികള്‍

ഓരോ മണ്ഡലത്തിലും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരെ പ്രത്യേകം കണ്ടുപിടിച്ച് അവരുമായി സംസാരിക്കണമെന്നാണ് നിര്‍ദേശം. ഇവര്‍ ബിജെപിക്കൊപ്പം നിന്നാല്‍ അത് മറ്റുള്ളവരെയും സ്വാധീനിക്കുമെന്ന് ഷാ പറയുന്നു. ഇത്തരം ആളുകളെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് കേള്‍ക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ബിജെപി 2014ന് ശേഷം തോറ്റ ഇടങ്ങളിലെ പരാജയ കാരണം റിപ്പോര്‍ട്ടായി നല്‍കാനും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്റേണല്‍ റിപ്പോര്‍ട്ടിലും ബിജെപിക്ക് വീഴ്ച്ച.... സ്വന്തം സര്‍വേയില്‍ മോദിക്കും അമിത് ഷായ്ക്കും ഭയംഇന്റേണല്‍ റിപ്പോര്‍ട്ടിലും ബിജെപിക്ക് വീഴ്ച്ച.... സ്വന്തം സര്‍വേയില്‍ മോദിക്കും അമിത് ഷായ്ക്കും ഭയം

പരമേശ്വരയും സിദ്ധരാമയ്യയും നേര്‍ക്കുനേര്‍.... കര്‍ണാടകത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍!പരമേശ്വരയും സിദ്ധരാമയ്യയും നേര്‍ക്കുനേര്‍.... കര്‍ണാടകത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍!

English summary
bjp to form whatsapp groups linking members with national leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X