കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ലക്ഷ്യം 220 സീറ്റ്! മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം വേണ്ടെന്ന് നേതാക്കള്‍

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 220 സീറ്റുകള്‍ ലക്ഷ്യം വെച്ച് ബിജെപി. തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാന്‍ ജുലൈ 21 ന് പാര്‍ട്ടി സംസ്ഥാന സമിതി യോഗം ചേരും. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ യോഗത്തില്‍ പങ്കെടുക്കും. മുംബൈയില്‍ വെച്ചാണ് യോഗം ചേരുന്നത്. സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യു.

shivasenadd-

<strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?</strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?

ശിവസേനയുമായി സഖ്യത്തിലാണ് ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ആകെയുള്ള 288 സീറ്റില്‍ 220 ല്‍ വിജയിക്കാനാകുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. അതേസമയം ഇത്തവണ ശിവസേനയുമായി സഖ്യത്തില്‍ മത്സരിക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഖ്യമുണ്ടായാല്‍ സീറ്റ് വിഭജനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സഖ്യത്തില്‍ തന്നെ മത്സരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

<strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ' </strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'

സഖ്യത്തിലാണ് മത്സരിക്കുന്നതെങ്കില്‍ ഇരുകക്ഷികളും 135 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് നിലവില്‍ തിരുമാനം. ബാക്കി വരുന്ന 18 സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കും നല്‍കാനാണ് തിരുമാനമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ബിജെപിക്ക് 130 വരെ സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നേതാവ് വ്യക്തമാക്കി.

അതേസമയം ഇത്തവണ എംഎന്‍എസുമായി സഖ്യത്തിലാകും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കുക. സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് നേരത്തേ എംഎന്‍എസ് തലവന്‍ രാജ് താക്കറെയും അറിയിച്ചിരുന്നു. എംഎന്‍എസുമായുള്ള സഖ്യം ബിജെപി-ശിവസേന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

<strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'</strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'

English summary
BJP to hold meeting on July 21 for poll preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X