യെഡിയൂരപ്പ ബിജെപിയിലേക്ക്, പ്രഖ്യാപനം ഉടന്‍?

കര്‍ണാകടയിലെ ബിജെപി നേതാക്കളായ ആനന്ദ് കുമാറിനേയും ഈശ്വരപ്പയേയും പാര്‍ട്ടി തീരുമാനം ബിജെപി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ് അറിയിച്ചതായാണ് വിവരം. യെഡിയൂരപ്പയുടെ കാര്യത്തില്‍ വളരെ മുന്‍പേ തീരുമാനം എടുക്കണമെന്നായിരുന്നു പാര്‍ട്ടി വക്താക്കള്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ ഉരുത്തിരിഞ്ഞ തീരുമാനം പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമാണെന്നാണ് രാജനാഥ് സിംഗിനെ സന്ദര്‍ശിച്ച ശേഷം പ്രഹ്ളാദ് ജോഷി പറഞ്ഞത്.
യെഡിയൂരപ്പയുടെ തിരിച്ച് വരവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കര്‍ണാകടയിലെ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് പ്രഹ്ളാദ് ജോഷി വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
ബിജെപിയില്‍ നിന്ന് പുറത്ത് പോയ ശേഷം യെഡിയൂരപ്പ ഉണ്ടാക്കിയ സ്വന്തം പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടി ഒരു പരാജയമായിരുന്നു. തുടര്‍ന്ന് വീണ്ടും ബിജെപിയില്‍ ചേരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ബിജെപി വോട്ടുകള്‍ വിഭജിച്ച് പോകുന്നതിനും യെഡിയൂരപ്പയുമായുള്ള അകല്‍ച്ച കാരണമാകുമെന്ന് ബിജെപിയ്ക്ക് ഉറപ്പായിരുന്നു.












Click it and Unblock the Notifications