കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ ഭേദഗതി നിയമം: ജനരോഷം ചെറുക്കാൻ ബിജെപി, രാജ്യത്ത് 1000 റാലികളും 300 വാർത്താ സമ്മേളനങ്ങളും

Google Oneindia Malayalam News

ദില്ലി: പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അടങ്ങാത്ത സാഹചര്യത്തിൽ ദേശീയതലത്തിൽ വൻ ജനസമ്പർക്ക പരിപാടി പ്രഖ്യാപിച്ച് ബിജെപി. പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ചും ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ചും ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ ഉള്ള സാഹചര്യത്തിൽ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവാണ് ഇക്കാര്യം അറിയിച്ചത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാണത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരത്തോളം റാലികളാണ് രാജ്യത്ത് ഇതോടെ സംഘടിപ്പിക്കുക. ബിജെപിയുടെ പ്രമുഖ നേതാക്കളാണ് റാലികളിൽ അണിനിരക്കുക.

 ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ: വിദ്വേഷ പ്രസംഗം നടത്തിയെന്ന് പോലീസ്, തെളിവ് ചോദിച്ച് ആസാദ്!! ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ: വിദ്വേഷ പ്രസംഗം നടത്തിയെന്ന് പോലീസ്, തെളിവ് ചോദിച്ച് ആസാദ്!!

പത്ത് ദിവസത്തിനുള്ളിൽ മൂന്ന് കോടി കുടുംബങ്ങളെ ബന്ധപ്പെടാനും ജില്ലകൾ തോറും റാലികൾ സംഘടിപ്പിക്കാനാണ് നീക്കം. രാജ്യത്ത് 250 വാർത്താ സമ്മേളനം എന്നിവയാണ് പ്രതിപക്ഷ പാർട്ടികളുടെ നുണകൾ തുറന്നുകാണിക്കുന്നതിനായി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമേ ജനങ്ങളെ പുതിയ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഭൂപേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നു.
ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി ദേശീയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

assamese-157

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവരുടെ ഗൂഡാലോചനയെ തുറന്നുകാണിക്കേണ്ടതുണ്ട്. അവർ അവരുടെ രാഷ്ട്രീയവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും നഡ്ഡ ബിജെപി പ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിന്റേത് രാഷ്ട്രീയ പ്രീണനമാണെന്നും സംസാരിക്കുന്നത് പാകിസ്താന്റെ ഭാഷയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നിയമത്തെക്കുറിച്ച് കോൺഗ്രസ് നിയമത്തെക്കുറിച്ച് സംശയങ്ങൾ പ്രചരിപ്പിക്കുകയും സമാധാനം ഇല്ലാതാക്കുകയുമാണ്. മൂന്ന് രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷിതബോധനത്തെ ഇല്ലാതാക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.

രാജ്യത്ത് പൌരത്വ ഭേദഗതി നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനെതിരായ പ്രതിഷേധത്തിൽ 15 പേരാണ് ഇതിനകം രാജ്യത്ത് മരിച്ചത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമത്തിനിടെയാണ് സംഭവം. യുപി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞ ഒരാഴ്ചയായി അരങ്ങേറുന്നത്.

English summary
BJP to Launch Info Campaign on Changes in Citizenship Law, Will Involve Beneficiaries Too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X