Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു എസ്എംഎസ് മതി, മോദിയെ നേരിട്ട് കാണാം.

ഗാന്ധിനഗര്‍: നിങ്ങള്‍ നരേന്ദ്ര മോദിയുടെ ആരാധകനാണോ? അല്ല വിമര്‍ശകനാണോ.ഇതില്‍ ഏത് വിഭാഗത്തില്‍പെട്ട ആളും ആയിക്കോട്ടെ. നിങ്ങള്‍ക്ക് മോദിയെ കാണാന്‍ ഒരു അവസരം. നാമോ നമ്പര്‍ എന്ന പേരില്‍ എസ്എംഎസ് അയക്കാനുള്ള ഒരു സംവിധാനം നമോ അനുയായികള്‍ മുന്നോട്ട് വയ്ക്കുന്നു.

നമോ നമ്പരില്‍ നിങ്ങള്‍ അംഗമായാല്‍ നിങ്ങള്‍ക്ക് എത്ര പേരേ വേണോ ഇതില്‍ അംഗങ്ങളാക്കാന്‍ കഴിയും. ഇത് വിലയിരുത്തപ്പെടും. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേരെ അഗംങ്ങളാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് നരേന്ദ്രമോദിയെ നേരിട്ട് കാണാനുള്ള അവസരം ലഭിയ്ക്കും.

Narendra Modi

എന്താണ് നമോ നമ്പറിലൂടെ ഉദ്ദേശിയ്ക്കുന്നത് എന്നറിയാമോ. നിങ്ങളില്‍ എത്ര പേര്‍ നമോ അനുയായികള്‍ ഉണ്ട്, അതയായത് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്നവര്‍ എത്രപേരാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. നമോ നമ്പരില്‍ അംഗമാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ വോട്ടര്‍ ഐഡി 78200 78200 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് ചെയ്യണം.

ഇനി നിങ്ങള്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ നമോ നമ്പരില്‍ അംഗങ്ങളാക്കാം. ഇതിനായ് നിങ്ങള്‍ ചെയ്യേണ്ടത്.നിങ്ങളുടെ സുഹൃത്തിന്റെയോ അല്‍ക്കാരുടെയോ വോട്ടര്‍ ഐഡി, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്നിവ 78200 78200 എന്ന മ്പരിലേയ്ക്ക് എസ്എംഎസ് ചെയ്യണം. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാം. ഈ ഘട്ടത്തിലും വിജയിക്കുന്നവര്‍ക്ക് നരേന്ദ്രമോദിയെ നേരിട്ട് കാണാം.

നമോ നമ്പരില്‍ അംഗമായാല്‍ നിങ്ങളുടെ പോളിംഗ് ബൂത്ത്, നിങ്ങളുടെ ബിജെപി സ്ഥാനാര്‍ത്ഥി അവരുടെ പ്രചാരണ പരിപാടികള്‍ എന്നിവയുടെ വിവരങ്ങള്‍ എസ്എംഎസായി ലഭിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+